ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.
കൊച്ചി: ഇടപാടുകാര്‍ക്ക് വൈവിധ്യമാര്‍ന്ന ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബജാജ് അലയന്‍സ് ലൈഫുമായി ബാങ്കഷ്വറന്‍സ് പങ്കാളിത്തതിന് ഫെഡറല്‍ ബാങ്ക് ധാരണയിലെത്തി. ഈ പങ്കാളിത്തത്തിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ദീര്‍ഘകാല സാമ്പത്തിക സുരക്ഷാ ലക്ഷ്യങ്ങള്‍ക്കനുസരിച്ചുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനാകും. ബജാജ് അലയന്‍സ് ലൈഫിന്റെ എല്ലാ ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളും ഇന്ത്യയിലുടനീളമുള്ള ഫെഡറല്‍ ബാങ്ക് ശാഖകള്‍ വഴി ലഭിക്കും.
ഫെഡറല്‍ ബാങ്കിന്റേയും ബജാജ് അലയന്‍സ് ലൈഫിന്റേയും കരുത്ത് ഒന്നിച്ചുചേരുന്ന മികച്ച സേവനമാണ് ഈ പങ്കാളിത്തത്തിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുക. വിപണി വിപൂലീകരണവും ഇന്‍ഷുറന്‍സ് വ്യാപനവും ലക്ഷ്യമിടുന്ന ഇരു കമ്പനികള്‍ക്കും ഈ സഹകരണം പ്രയോജനപ്പെടും.ബജാജ് അലയന്‍സ് ലൈഫുമായുള്ള കോര്‍പറേറ്റ് ഏജന്‍സി ബാങ്കഷ്വറന്‍സ് പങ്കാളിത്തത്തിലൂടെ ബാങ്കിന്റെ ശാഖകള്‍ വഴി മികച്ച ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കാനാണ് ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ബുദ്ധിപൂര്‍വം നിക്ഷേപിക്കാനും സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും ഇടപാടുകാര്‍ക്ക് ഇതിലൂടെ സാധിക്കുമെന്നു കരുതുന്നതായും ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍ട്രി ഹെഡുമായ പി വി ജോയ് പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള വിപുലമായ ശൃംഖല വഴി ഞങ്ങളുടെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ കൂടുതല്‍ പേരിലെത്തിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബജാജ് അലയന്‍സ് ലൈഫ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഒഫീസര്‍ ധീരജ് സേഗാള്‍ പറഞ്ഞു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment