അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍ (AVEIR ) ചികിത്സയുമായി മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍

സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഇമ്പ്‌ലാന്റ് ചെയ്യാന്‍ സാധിക്കുമെന്നതും ഇരുപത് വര്‍ഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്നതും ഈ നൂതന ക്യാപ്‌സൂള്‍ പേസ്‌മേക്കറിന്റെ പ്രത്യേകതയാണെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി.പി. മുഹമ്മദ് മുസ്തഫ

By Harithakeralam
2024-11-12

സൗത്ത് ഇന്ത്യയില്‍ ആദ്യമായി  അതി നൂതന ക്യാപ്‌സ്യൂള്‍ പേസ്‌മേക്കര്‍  (AVEIR ) ചികിത്സയുമായി കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്റര്‍. കോഴിക്കോട് സ്വദേശിയായ 75 വയസുകാരനിലാണ് സൗത്ത് ഇന്ത്യയില്‍ തന്നെ ആദ്യമായി ഈ ചികിത്സ നടപ്പാക്കിയത്. മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് & ഇലെക്ട്രോഫിസിയോളജിസ്റ്റ് ഡോ. അരുണ്‍ ഗോപിയുടെ മേല്‍നോട്ടത്തിലാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ ഇമ്പ്‌ലാന്റ് ചെയ്യാന്‍ സാധിക്കുമെന്നതും ഇരുപത് വര്‍ഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കുമെന്നതും ഈ നൂതന  ക്യാപ്‌സൂള്‍ പേസ്‌മേക്കറിന്റെ  പ്രത്യേകതയാണെന്ന് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. പി.പി. മുഹമ്മദ് മുസ്തഫ പറഞ്ഞു.

മനുഷ്യ ശരീരത്തിലെ ഹൃദയമിടിപ്പ്  കുറഞ്ഞാല്‍ സര്‍ജറിയോ മറ്റു മുറിവുകളോ ആവശ്യമില്ലാതെ അതിനെ നിയന്ത്രണത്തില്‍ കൊണ്ട് വരുന്ന അതി നൂതന ക്യാപ്‌സൂള്‍ പേസ്മേക്കര്‍ ചികിത്സ രീതിയാണ്  (AVEIR ). മറ്റു സാധാരണ പേസ്മേക്കേറുകളില്‍ നിന്നും ക്യാപ്‌സൂള്‍ പേസ്മേക്കറുകളില്‍ (MICRA) നിന്നും വ്യത്യസ്തമായി ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് (AVEIR )എന്ന ഏറ്റവും പുതിയ ഈ ക്യാപ്‌സൂള്‍ പേസ്മേക്കര്‍.

ഇതു വരെയുള്ള ക്യാപ്‌സൂള്‍ പേസ്മേക്കറുകള്‍ക്ക് എട്ട് വര്‍ഷമായിരുന്നു ബാറ്ററി കപ്പാസിറ്റിയെങ്കില്‍ ഇതിന് 20  വര്‍ഷത്തെ ബാറ്ററി കപ്പാസിറ്റി ലഭിക്കും. കൂടാതെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്കിത് ആവശ്യമില്ലെങ്കില്‍  തിരിച്ചെടുക്കാന്‍ സാധിക്കുമെന്നതും ഇപ്പോള്‍ സിംഗിള്‍ ചേംബറായി ഇമ്പ്‌ലാന്റ് ചെയ്യുന്ന ഈ പേസ്മേക്കര്‍ ഭാവിയില്‍ ഡ്യൂവല്‍ ചേംബറായി നവീകരിക്കാന്‍  സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs