1.6 കോടി തൈകള്‍ ഒരു വര്‍ഷം വില്‍ക്കുമ്പോള്‍ 3.7 കോടിയുടെ വിത്തുകളാണ് വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ അഞ്ചു തവണയാണ് പൂക്കളുടെ വിളവെടുപ്പ്, ബാക്കി സമയങ്ങളില്‍ വിത്തെടുക്കും.
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്. തായ്‌ലന്‍ഡ് ഇനമായ ടെന്നീസ് ബാള്‍ ജമന്തിയാണ് അരൂപ് ഘോഷിന്റെ കൃഷി. രാജ്യത്തെ പ്രമുഖ മാര്‍ക്കറ്റുകളിലേക്കെല്ലാം പൂക്കള്‍ കയറ്റി വിടുന്നത് ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ നിന്നുമാണ്.
ഹൈദരാബാദിലെ ഗുഡിമാല്‍ കപൂര്‍ മാര്‍ക്കറ്റാണ് ഇന്ത്യയിലെ പുഷ്പ വ്യവസായത്തിന്റെ തലസ്ഥാനമെന്നു പറയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യത്യസ്തയിനം പൂക്കള്‍ കയറ്റിവിടുന്നത് ഇവിടെ നിന്നുമാണ്. തന്റെ 17ാം വയസില്‍ അരൂപ് ഘോഷ് കൊല്‍ക്കത്തയില്‍ നിന്നും ഇവിടേക്ക് വണ്ടി കയറി. ഒരു കടയില്‍ സാധാരണ ജോലിക്കാരനായി ചേര്‍ന്നു, മാസം ശമ്പളം 3500 രൂപമാത്രം. പക്ഷേ ഈ ജോലി തനിക്ക് തന്ന അറിവും അനുഭവങ്ങളും വളരെ വലുതായിരുന്നുവെന്നു പറയുന്നു ഇദ്ദേഹം. പൂ വ്യവസായത്തിന്റെ മിക്ക കാര്യങ്ങളും നേരില്‍ കണ്ടു മനസിലാക്കി. ജമന്തിപ്പൂക്കള്‍ക്ക് നമ്മുടെ നാട്ടിലുള്ള പ്രാധാന്യവും മാര്‍ക്കറ്റും മനസിലാക്കുന്നത് ഇവിടെയുള്ള ജോലിയില്‍ നിന്നാണ്. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി പൂക്കളുടെ വ്യവസായത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.
നാട്ടിലെത്തി പൂക്കച്ചവടം തുങ്ങിയെങ്കിലും ചുരുങ്ങിയ ലാഭം മാത്രമാണ് ഇക്കാലത്ത് ലഭിച്ചത്. രണ്ടായിരും മുതല്‍ മൂവായിരം രൂപമാത്രം ലഭിച്ച സമയമുണ്ട്. ഇതോടെ പൂക്കൃഷി ചെയ്തു നോക്കാന്‍ തീരുമാനിച്ചു. 25 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് ജമന്തി നട്ടു. കൊല്‍ക്കത്തയില്‍ പ്രാദേശികമായി കാണുന്നയിനമാണ് നട്ടത്. എന്നാല്‍ ഈയിനത്തിന്റെ പൂക്കളുടെ വലിപ്പം ചെറുതായിരുന്നു, കാണാനുള്ള ആകര്‍ഷണവും കുറവ്. ഇതോടെ വലിയ നഷ്ടമായി മാറി കൃഷി. ജമന്തിക്കൃഷിയെക്കുറിച്ച് വിശദമായി പഠിക്കാന്‍ തീരുമാനിച്ചു. ജമന്തിപ്പൂക്കള്‍ ധാരാളം കൃഷി ചെയ്യുന്ന തായ്‌ലന്‍ഡ് സന്ദര്‍ശിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
ലോകത്തിലെ ഏറ്റവും വലിയ പൂ മാര്‍ക്കറ്റുകളിലൊന്നാണ് ബാംങ്‌ഗോക്ക് ബ്ലോസ്ലം. ഇവിടെ സന്ദര്‍ശനം നടത്തിയപ്പോളാണ് ടെന്നീസ് ബാള്‍ ഇനം ജമന്തി കണ്ടത്. നല്ല നിറത്തില്‍ വട്ടത്തില്‍ പൂക്കളുള്ള ഈയിനം കാണാന്‍ ഏറെ മനോഹരമാണ്. കൂടുതല്‍ കാലം വാടാതെ സൂക്ഷിക്കാമെന്നതാണ് ഈയിനത്തിന്റെ പ്രത്യേകത. പാക്ക് ചെയ്ത് അയക്കാനും മറ്റും ഉചിതമാണ്, കേടുവരില്ല, ഇതളുകള്‍ കൊഴിയില്ല. രണ്ടു മാസം കൊണ്ടു പൂക്കളുണ്ടാകും. രണ്ട് അടി വലിപ്പം മാത്രമാണ് ചെടിയുണ്ടാകുക. നമ്മുടെ കാലാവസ്ഥയില്‍ വില്ലനാകുന്ന കാറ്റിനെ പേടിക്കേണ്ട. തായ്‌ലന്‍ഡിലുള്ളൊരു കര്‍ഷകനെ പരിചയപ്പെട്ട് അദ്ദേഹത്തിന്റെ നഴ്‌സറിയും തോട്ടവുമെല്ലാം സന്ദര്‍ശിച്ചു. ഏതാണ്ട് മൂന്നു മാസം തായ്‌ലന്‍ഡില്‍ ചെലവഴിച്ച് കൃഷി പഠിച്ച ശേഷം നാട്ടിലെത്തി ടെന്നീസ് ബോള്‍ ജമന്തിക്കൃഷി തുടങ്ങി.
നാട്ടിലെത്തി കൃഷി ആരംഭിച്ചപ്പോഴാണ് ഒരു കാര്യം മനസിലായത്. ടെന്നീസ് ബാള്‍ ഇനത്തിന്റെ നല്ല വിത്തുകളും തൈകളും ഇന്ത്യയില്‍ ലഭ്യമല്ല. മിക്ക നഴ്‌സറിക്കാരും മറ്റിനങ്ങള്‍ നല്‍കി കര്‍ഷകനെ പറ്റിക്കുകയാണ്. ഇതോടെ വിത്തും തൈകളും തയാറാക്കുകയെന്ന ഉദ്ദേശത്തോടെ ഒന്നരയേക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. 50 മുതല്‍ 60 രൂപവരെ കിലോയ്ക്ക് ഇന്ത്യയില്‍ ലഭിക്കും. 2012ല്‍ കൊല്‍ക്കത്ത മാര്‍ക്കറ്റില്‍ 100 കിലോ പൂ വിറ്റു.
പൂക്കള്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതോടെ കൂടുതല്‍ കര്‍ഷകര്‍ ഈയിനത്തിന്റെ വിത്തും തൈയും ചോദിച്ച് രംഗത്തെത്തി. ഇപ്പോള്‍ 21 ഏക്കറിലാണ് കൃഷി. ഒരു തൈ 40 പൈസക്കാണ് അരൂപ് വില്‍ക്കുന്നത്. ഒരു കിലോ വിത്ത് 25000 രൂപയ്ക്കും. 1.6 കോടി തൈകള്‍ ഒരു വര്‍ഷം വില്‍ക്കുമ്പോള്‍ 3.7 കോടിയുടെ വിത്തുകളാണ് വില്‍പ്പന നടത്തുന്നത്. വര്‍ഷത്തില്‍ അഞ്ചു തവണയാണ് പൂക്കളുടെ വിളവെടുപ്പ്, ബാക്കി സമയങ്ങളില്‍ വിത്തെടുക്കും. ഒരു പൂവില്‍ നിന്നും പത്ത് വിത്താണ് ലഭിക്കുക. 80 ജോലിക്കാരാണ് തോട്ടത്തിലും നഴ്‌സറിയിലുമായുള്ളത്.
കൊല്‍ക്കത്ത് നഗരത്തിനോട് ചേര്‍ന്ന് താമസിക്കുന്ന അരൂപ് ഘോഷ് എന്ന യുവാവിന്റെ ജീവിതം മാറ്റി മറിച്ചത് ജമന്തിപ്പൂക്കളാണ്. ജമന്തിപ്പൂവും തൈകളും വിത്തുമെല്ലാം വില്‍പ്പന നടത്തി അരൂപ് സമ്പാദിക്കുന്നത് കോടികളാണ്.…
രണ്ടടി വരെ വളരുന്ന ചെടിയാണ് കോസ്‌മോസ്. പിങ്ക്, വെള്ള, ചുവപ്പ് നിറങ്ങളിലായിരിക്കും പൂക്കള്‍. വെള്ളം അധികം ആവശ്യമില്ല, പക്ഷേ ആഴ്ചയില്‍ ഒരിക്കല്‍ നനയ്ക്കണം. അല്ലെങ്കില്‍…
പൂന്തോട്ടത്തിന് അഴകേറാന് ആന്തൂറിയമുണ്ടായേ തീരൂ. ഇലയെപ്പോലെ വലിയ പൂക്കളുള്ള ആന്തൂറിയം പക്ഷേ വളര്ത്തിയെടുക്കാന് അല്പ്പം പ്രയാസമാണ്. മറ്റു ചെടികള്‍ വളര്ത്തുന്നതു പോലെയല്ല ആന്തൂറിയത്തിന്റെ രീതി. കൃത്യമായ…
നേന്ത്രപ്പഴത്തിന് കേരളത്തില് പലയിടത്തും വില 100 ലെത്തി. കര്ഷകര്ക്ക് ഇപ്പോള്‍ 60 മുതല്‍ 70 രൂപ വരെ വില ലഭിക്കുന്നുണ്ട്. നാടന്‍ നേന്ത്രന് ലഭിക്കണമെങ്കില് കിലോയ്ക്ക് 100 രൂപ കൊടുക്കണം. നല്ല വില ലഭിക്കുന്നുണ്ടെങ്കില്…
പൂക്കളുടെ വര്ണ്ണ ലോകത്തേക്ക് കൊച്ചിയെ കൈപിടിച്ച് കൊച്ചിന് ഫ്ളവര് ഷോയ്ക്കു മറൈന്െ്രെഡവില് തുടക്കം. രാവിലെ 9 മുതല്‍ രാത്രി 10 വരെയാണു പ്രദര്ശന സമയം. ജനുവരി ഒന്നു വരെ നടക്കുന്ന ഫ്ളവര്…
പൂന്തോട്ടത്തിലെ രാജ്ഞിയാണ് റോസ്. റോസാച്ചെടിയില്ലാത്ത പൂന്തോട്ടത്തിന് അഴക് കുറവായിരിക്കും. വിവിധ നിറത്തിലും വലിപ്പത്തിലും പൂക്കളുണ്ടാകുന്ന ധാരാളമിനം റോസുകളുണ്ട്. അന്തരീക്ഷത്തില്‍ ചൂട് വര്‍ധിച്ചു വരുന്നതിനാല്‍…
കുടുംബത്തോടൊപ്പം വീട്ട് മുറ്റത്തെ പുല്ത്തകിടിയില് അല്പ്പനേരം ചെലവഴിക്കുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. പൂന്തോട്ടത്തില് മനോഹരമായ ഒരുക്കിയ പുല്ത്തകിടി വീട് മനോഹാരിത ഉയര്ത്തും. കേരളത്തിന്റെ കാലാവസ്ഥയ്ക്ക്…
നല്ലൊരു പൂന്തോട്ടം വീട്ടുമുറ്റത്ത് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇതിനു വേണ്ടി അധ്വാനിക്കാന് നല്ല മനസ് വേണം. മഴക്കാലം കഴിഞ്ഞ് മഞ്ഞുകാലത്തിലൂടെ വേനലിലേക്കാണ് കാലാവസ്ഥയുടെ പോക്ക്. കടുത്ത വേനല്ക്കാലമായിരിക്കും…
© All rights reserved | Powered by Otwo Designs
Leave a comment