പാടെ മറന്നുകൊണ്ടുള്ള ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാര്‍ഷിക മേഖലക്കായി ബഡ്ജറ്റില്‍ വക കൊള്ളിച്ചിരിക്കുന്ന തുക 1,22,528.77 കോടി രൂപ മാത്രമാണ്.
കര്‍ഷകരെ പാടെ മറന്നുകൊണ്ടുള്ള ഒരു ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കാര്‍ഷിക മേഖലക്കായി ബഡ്ജറ്റില്‍ വക കൊള്ളിച്ചിരിക്കുന്ന തുക 1,22,528.77 കോടി രൂപ മാത്രമാണ്. 2020-21 ബഡ്ജറ്റില്‍ 1,34,399.77 കോടി രൂപ കാര്‍ഷിക മേഖലയില്‍ നീക്കിവച്ചിരുന്നത്, 2022-23 ല്‍ 1,24,000 കോടി രൂപയായി കുറയുകയും ഈ ബഡ്ജറ്റില്‍ 1,22,528.77 കോടി രൂപയായി കുറയുകയാണ് ചെയ്തത്. കാര്‍ഷിക മേഖലയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാകുന്നത്. 2016-17 ല്‍ ഇന്ത്യയിലെ കാര്‍ഷിക മേഖലയിലെ വളര്‍ച്ച 6.8 ശതമാനമായിരുന്നത് 2023-24 ല്‍ 1.4 ശതമാനമായി കുറഞ്ഞിരിക്കുകയാണ് ഇത് പരിഹരിക്കാനുള്ള യാതൊരു വിധ നിക്ഷേപ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഉത്പാദനക്ഷമതയും സ്ഥായിയായതുമായ കൃഷിയെക്കുറിച്ച് വാചാലരാകുന്ന കേന്ദ്രസര്‍ക്കാര്‍ ഇതിനായി തുകയൊന്നും വക കൊള്ളിച്ചിട്ടില്ലെന്നതാണ് വാസ്തവം. നിലവിലുണ്ടായിരുന്ന പല ഘടകങ്ങള്‍ക്കും ബഡ്ജറ്റ് വിഹിതത്തില്‍ ഗണ്യമായ കുറവ് വരുത്തിയിരിയ്ക്കുന്നു.
കാര്‍ഷിക ഗവേഷണം, സഹകരണ മേഖലയുടെ ശാക്തീകരണം, എണ്ണക്കുരുകള്‍ക്ക് പ്രാധാന്യം, കര്‍ഷക കൂട്ടായ്മകളിലൂടെ പച്ചക്കറിയുടെ സപ്ലെ ചെയിനിന്റെ വികസനം, കാലാവസ്ഥാ അനുപൂരകമായ വിത്തിനങ്ങള്‍, നാച്വറല്‍ ഫാമിങ്, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം തുടങ്ങിയ പ്രഖ്യാപനങ്ങള്‍ വികസിത ഭാരതത്തിനായി കേന്ദ്ര ധനകാര്യ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒന്നിനും ആവശ്യം വേണ്ട തുക നീക്കിവെക്കാന്‍ തയ്യാറായിട്ടില്ല. ഫോസ്ഫറസ്, പൊട്ടാഷ് മുതലായ രാസവളങ്ങളുടെ സബ്‌സിഡിയില്‍ വരുത്തിയിരിക്കുന്ന 24,894 കോടി രൂപയുടെ കുറവ്, രാസവളങ്ങളുടെ വില കുതിച്ചുയരുവാന്‍ കാരണമാകും എന്നതില്‍ സംശയമില്ല. കര്‍ഷകര്‍ക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ഒരു പദ്ധതിയാണ് ഇന്ററെസ്‌റ് സബ്വൊന്‍ഷന്‍ സ്‌കീം. കാര്‍ഷിക വായ്പ എടുക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുവാന്‍ ഈ പദ്ധതി സഹായകരമായിരുന്നു. ആവശ്യമായ പലിശ ഇളവ് ഈ പദ്ധതിയില്‍ നിന്നായിരുന്നു വക കൊളളിച്ചിരുന്നത്. ഈ തുകയാണ് വെട്ടിക്കുറച്ച് 23,000 കോടിയില്‍ നിന്നും 22,600 കോടിയാക്കിയിട്ടുള്ളത്.
2022-23 ല്‍ RKVY പദ്ധതിക്ക് 10433 കോടി ബഡ്ജറ്റ് വിഹിതമുണ്ടായിരുന്നത് 2024-25 ല്‍ 7553 കോടിയായി കുറച്ചു. ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പ്രകൃതി കൃഷിക്ക് 2023-24 ല്‍ 459 കോടി ഉണ്ടായിരുന്നത് 2024-25 ല്‍ 365.64 കോടിയായി കുറച്ചു. കൃഷി ഉന്നതി യോജനയ്ക്ക് 2021-22 ല്‍ 13408.19 കോടി വകയിരുത്തിയിരുന്നത് 7447 കോടി രൂപയാക്കി കുറച്ചു. ഇതില്‍ നിന്നാണ് പുതിയതായി പ്രഖ്യാപിച്ച പച്ചക്കറി കൃഷിയും വിതരണ ശൃംഖല എന്ന പദ്ധതിക്കും തുക കണ്ടെത്തേണ്ടത്. പ്രധാനപ്പെട്ട കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എല്ലാം തന്നെ RKVY അംബ്രല്ല സ്‌കീമില്‍ തുടരുകയാണ്. 10,000 FPO പ്രോഗ്രാം കേന്ദ്രസര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിച്ച പദ്ധതിയാണ്. രാജ്യത്താകെ പതിനായിരം കര്‍ഷക ഗ്രൂപ്പുകള്‍ ഉണ്ടാക്കുവാന്‍ ഉള്ള പദ്ധതിയായിരുന്നു ഇത്. ഒരു തുടര്‍ പദ്ധതിയായ ഈ പദ്ധതിയുടെ ബഡ്ജറ്റ് വിഹിതം 955 കോടിയില്‍ നിന്ന് 581.67 കോടിയാക്കി. നാച്വറല്‍ ഫാമിങ്ങിനുള്ള തുക കുറച്ച് 459 കോടിയില്‍ നിന്ന് 365 കോടി ആക്കി. ടീ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ് എന്നിവയുടെ അലോക്കേഷനില്‍ കുറവ് വരുത്തിയിട്ടുള്ളതിനാല്‍ ഈ ബോര്‍ഡുകളുടെ പ്രവര്‍ത്തനം പേരിനു മാത്രമാകും.
കൃഷിയിടത്തിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടിയില്ല. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കൃഷിനാശം നേരിടാന്‍ നടപടിയില്ല. ഇറക്കുമതി നയങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. കൂടുതല്‍ വിളകള്‍ക്ക് തറ വില പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രം മുഖം തിരിച്ചു നില്‍ക്കുകയാണ്. റബ്ബറിന്റെ തറ വില 250 രൂപയാക്കുന്നതിന് വേണ്ട അധിക സഹായം ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടികളും ബഡ്ജറ്റില്‍ ഉണ്ടായിട്ടില്ല. കാലാവസ്ഥാ വ്യതിയാനം പരമാര്‍ശിച്ചിട്ടുണ്ടെങ്കിലും പദ്ധതി വിഹിതമോ നൂതന പദ്ധതികളോ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ള പരിഷ്‌കരണ പരിപാടികള്‍ (Next Generation Reforms) എല്ലാം തന്നെ ഭൂമിയുമായി ബന്ധപെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുളള ഭൂമിയില്‍ സാമ്പത്തിക സഹായത്തിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലേക്കുളള കടന്നുകയറ്റമാണ്. ഇത് ഫെഡറല്‍ സംവിധാനത്തിനെ ദുര്‍ബലപ്പെടുത്തുവാനേ ഇടയാക്കൂ.
തീര്‍ത്ഥാടന ടൂറിസം കര്‍ഷകന്റെ വിശപ്പടക്കാന്‍ ഉപകരിക്കില്ല. കര്‍ഷകന് വരുമാന സാധ്യതകളുള്ള ഫാം ടൂറിസം ഒട്ടുമേ പരിഗണിക്കാതെ തീര്‍ത്ഥാടന ടൂറിസത്തിന് ഊന്നല്‍ കൊടുക്കുന്നത് അഭികാമ്യമല്ല. പാരിസ്ഥിതിക മേഖലകളെ പരിഗണിച്ചുകൊണ്ട് ഓരോ സംസ്ഥാനങ്ങളുടെയും കാര്‍ഷിക സാധ്യതകളെ ഉള്‍ക്കൊള്ളാന്‍ ഈ ബഡ്ജറ്റിന് ആയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തിന് യാതൊരു വിധ പരിഗണനയും ലഭിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള സുഗന്ധ വിളകള്‍ക്ക് രാജ്യാന്തര വിപണിയിലുള്ള താല്‍പ്പര്യം മുതലെടുത്ത് അതിലൂടെ വിദേശ നാണ്യം നേടിയെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും ആ മേഖലയെ അപ്പാടെ അവഗണിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കാര്‍ഷിക മേഖല ശക്തിപ്പെടുത്തുന്നതിനുളള യാതൊരു നൂതന ആശയങ്ങളും നിക്ഷേപങ്ങളും ഇല്ലാത്ത ഒരു ബഡ്ജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. കര്‍ഷകരുടെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കുന്ന നയം തിരുത്തി കര്‍ഷകരോടൊപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് കൃഷി മന്ത്രി പി. പ്രസാദ് ആവശ്യപ്പെട്ടു.
സാമ്പത്തിക വര്ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള് കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്മലാ സീതാരാമന്. ഇതോടെ ആകെ ബ്രാഞ്ചുകള് 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്…
രാജ്യ തലസ്ഥാനമായ ഡല്ഹിയില് വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്ക്കുന്നു. ഡല്ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…
കേരളത്തെ കൈവിട്ട് തുലാവര്ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില് ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള് സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില് ഇടുക്കി ഒഴികെ മറ്റെല്ലാ…
നാഷണല് എന്ജിഒ കോണ്ഫെഡറേഷന് മൈക്രോ ക്ലസ്റ്റര് ഭാഗമായിട്ടുള്ള തയ്യില് ക്ലസ്റ്റര് കോഴിക്കോട് പോലീസ് ക്ഷേമ നികേതനില് ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്ജിഒ…
നഗരത്തിരക്കില് ചെറിയ അപാര്ട്ട്മെന്റില് താമസിക്കുന്നവര്ക്ക് പ്രധാന പ്രശ്നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്ക്കായി വീട് വിട്ടു നില്ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല് ഭക്ഷണം…
കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര് രചിച്ച പുതിയ നോവല് മിസ്റ്ററി @ മാമംഗലം പ്രശസ്ത എഴുത്തുകാരന് കെ വി മണികണ്ഠന് പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…
രാവിലെ അടുക്കളയില് മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്... കുട്ടികളെ സ്കൂള് പോകാനൊരുക്കണം, ഭര്ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്ക്കും ഓഫീസില് പോകാന് സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്…
തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല. ഓണം സീസണില് റെക്കോര്ഡ് വില്പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര് പാല്‍. ഓണം സീസണായ കഴിഞ്ഞ…
© All rights reserved | Powered by Otwo Designs
Leave a comment