മെഗാ നറുക്കെടുപ്പിൽ ഒരു കോടി രൂപയുടെ ഫ്ലാറ്റ് കെഎസ്എഫ്ഇ കരുവാളൂർ ശാഖയിലെ കരുവാളൂർ ശങ്കരവിലാസം വീട്ടിൽ ശ്രീ ജയകുമാർ ടി എസ് റിട്ട. സബ് ഇൻസ്പെക്ടർ, പൊലീസ് (ചിട്ടി 6 / 2023-13) അർഹനായി. കെഎസ്എഫ്ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2022, ലോ കീ ക്യാമ്പയിൻ എന്നിവയുടെ മെഗാ നറുക്കെടുപ്പ് ഇന്ന് (9.8.2023) തിരുവനന്തപുരം റസിഡൻസി ടവറിൽ നടന്നു. ബഹു. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിച്ചു. ബഹു. ധന മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ മെഗാ നറുക്കെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. എല്ലാ ജനവിഭാഗങ്ങൾക്കും ഏറ്റവും മികച്ച സമ്പാദ്യം ഒരുക്കി ആദായം ഉറപ്പാക്കുന്ന വിശ്വാസ്യതയുടെ പര്യായമായ സ്ഥാപനം എന്ന നിലയിൽ കെഎസ്എഫ്ഇ അനന്യമാണെന്ന് ധനമന്ത്രി പ്രസ്താവിച്ചു. ചിട്ടി പദ്ധതികളിൽ ഉയർന്ന സമ്മാനത്തുകയായ 11. 24 കോടി രൂപയുടെ വിവിധ സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ വരിക്കാർക്ക് വിതരണം ചെയ്യുന്ന കാര്യം ശ്രദ്ധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള കെഎസ്എഫ്ഇയുടെ സേവനങ്ങൾ ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ സ്വാഗതവും കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ. എസ് കെ സനിൽ നന്ദിയും പറഞ്ഞു. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡംഗം ഡോ. കെ ശശികുമാർ, സംസ്ഥാന ലോട്ടറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജ്കപൂർ എം, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് അരുൺ ബോസ്, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജോ സെക്രട്ടറി പ്രദീപ് വി എൽ, ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് വിനോദ്, കെഎസ്എഫ്ഇ ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ എ മൻസൂർ എന്നിവർ സംസാരിച്ചു. ദിലീപ് മലയാലപ്പുഴ ( സീനിയർ ലേഖകൻ, ദേശാഭിമാനി), കൗൺസിലർ ഹരികുമാർ, ജി ഹരി ( കാർട്ടൂണിസ്റ്റ്), അഡ്വ. എസ് അജിത് കുമാർ ( ബാർ കൗൺസിൽ അംഗം), പി രവി ( ഇടപാടുകാരൻ) എന്നിവർ കേരള ലോട്ടറി വകുപ്പ് സംഘടിപ്പിച്ച നറുക്കെടുപ്പിന് സാന്നിധ്യമായി.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment