അന്താരാഷ്ട്ര പയര്‍വര്‍ഗ്ഗ ദിനമായി (World Pulses Day) ഫെബ്രുവരി 10-ന് ആചരിക്കുന്നു. പയര്‍വര്‍ഗങ്ങളുടെ പോഷകഗുണങ്ങളെക്കുറിച്ചും ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി എന്നിവയിലുള്ള അവയുടെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്താനാണ് ഈ ദിനം ആഘോഷിക്കാന്‍ ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരിക്കുന്നത്. പല തരം പയര്‍വര്‍ഗങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഇവയുടെ ഗുണങ്ങളെക്കുറിച്ചു നോക്കാം.
1.ഉയര്‍ന്ന പ്രോട്ടീന്‍: പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു.
2.ശരീരഭാരം കുറയ്ക്കുന്നു: ഉയര്‍ന്ന നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, ഇവ ദീര്‍ഘനേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിത വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
3.ഹൃദയാരോഗ്യം: ചീത്ത കൊളസ്‌ട്രോള്‍ (LDL) കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു, ഇത് ഹൃദയത്തെ സംരക്ഷിക്കുന്നു.
4. പഞ്ചസാര നിയന്ത്രണം: സാവധാനം ദഹിക്കുന്ന കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതിനാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാതെ ക്രമീകരിക്കുന്നു.
5. ദഹനം സുഗമമാക്കുന്നു: നാരുകള്‍ (Fiber) ദഹനപ്രക്രിയ എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment