ഇന്ത്യാസ് വികസി യുടെ ഏതെങ്കിലും ഒരു ബ്രാന്‍ഡിന്റെ ഒരു പുതിയ ചെരുപ്പ് വാങ്ങുമ്പോള്‍ ഒരു പഴയ ചെരുപ്പ് മാത്രമേ തിരികെ നല്കാന് സാധിക്കൂ.
ഉപയോഗശേഷം വലിച്ചെറിയുന്ന ചെരുപ്പുകള്‍ ശേഖരിച്ച് ഉത്തരവാദിത്വത്തോടെ സംസ്കരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പദ്ധതിയായ 'സീറോ ഫുട്മാര്‍ക്ക്സ്' ഇന്ത്യാസ് വികെസിയും കേരള സര്‍ക്കാരിന്റെ ശുചിത്വ മിഷനുമായി സഹകരിച്ച് തിരുവനന്തപുരത്ത് ആരംഭിച്ചു. പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. കോവിഡ് 19 മഹാമാരിക്ക് ശേഷം പ്രാദേശിക കടകളിലേക്ക് ഉപഭോക്താക്കളെ തിരികെയെത്തിക്കാന്‍ ഇന്ത്യാസ് വികെസി ആരംഭിച്ച 'ഷോപ്പ് ലോക്കല്‍' പദ്ധതിക്ക് സമാനമായി, 'സീറോ ഫുട്മാര്‍ക്ക്സ്' പദ്ധതിയും രാജ്യത്തുടനീളം വ്യാപിപ്പിക്കാനാണ് ഇന്ത്യാസ് വികെസി ലക്ഷ്യമിടുന്നത്. വളരെ ലളിതമായ രീതിയിലാണ് 'സീറോ ഫുട്മാര്‍ക്ക്സ്' എന്ന ഈ നൂതന സംരംഭം ആസൂത്രണം ചെയ്തിരിക്കുന്നത്, ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപത്തുള്ള, പദ്ധതിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കടകളില്‍ നിന്ന് ഇന്ത്യാസ് വി.കെ.സി. ബ്രാന്‍ഡിന്റെ ഏതെങ്കിലും ഒരു ചെരുപ്പ് വാങ്ങുകയാണെങ്കില്‍ അവരുടെ ഉപയോഗിച്ച് പഴകിയ ചെരുപ്പ് ഉത്തരവാദിത്വത്തോടെ സംസ്കരിക്കുന്നതിനുള്ള ചുമതല ഇന്ത്യാസ് വികെസി ഏറ്റെടുക്കും. ഇന്ത്യാസ് വികസി യുടെ ഏതെങ്കിലും ഒരു ബ്രാന്‍ഡിന്റെ ഒരു പുതിയ ചെരുപ്പ് വാങ്ങുമ്പോള്‍ ഒരു പഴയ ചെരുപ്പ് മാത്രമേ തിരികെ നല്കാന് സാധിക്കൂ.
ഇത്തരത്തില്‍ കസ്റ്റമേഴ്സില്‍ നിന്ന് ശേഖരിക്കുന്ന ഉപയോഗിച്ച ചെരുപ്പുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നവയാണെകില് റീസൈക്കിള്‍ ചെയ്യുകയോ അല്ലാത്തവ ഉത്തരവാദിത്വത്തോടെ സംസ്കരിക്കുകയോ ചെയ്യും. 2024 ഡിസംബറില്‍ ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. യു.വി. ജോസ്, ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ചെരുപ്പുകള്‍ ഉത്തരവാദിത്വത്തോടെ സംസ്കരിക്കേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ച് കേരളത്തിലെ പാദരക്ഷാ നിര്‍മ്മാതാക്കള്‍ക്ക് അയച്ച കത്തിന് മറുപടി എന്ന് നിലയില്‍ കൂടിയാണ് ഇന്ത്യാസ് വികെസി യുടെ മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി. റസാക്ക് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഈ പദ്ധതി നടപ്പിലാക്കുന്ന ഓരോ ടൗണിലും തിരഞ്ഞെടുക്കപ്പെട്ട റീട്ടെയ്ലര്‍ ഷോപ്പുകളെ ഈ പദ്ധതിയുടെ ശേഖരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചിരിക്കുന്നത്.
വളര്‍ന്നു വരുന്ന കുട്ടികളിലും യുവതലമുറയിലും മാലിന്യ സംസ്കരണത്തെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടാക്കിയെടുക്കാനും ഉത്തരവാദിത്തമുള്ള പൗരന്മാരെ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന ഒരു വേറിട്ട പദ്ധതിയാണ് 'സീറോ ഫുട്മാര്‍ക്ക്സ്'.'ഈ ഭൂമിയുടെ ഭാവിയെക്കുറിച്ചും, വരും തലമുറയ്ക്ക് വേണ്ടി ഉപഭോഗത്തിലൂടെ ഉണ്ടാകുന്ന മാലിന്യം എങ്ങനെ ഉത്തരവാദിത്വത്തോടെ സംസ്കരിക്കണം എന്നതിനെക്കുറിച്ചും ആശങ്കപ്പെടുന്ന സാമൂഹ്യബോധമുള്ള ഉപഭോക്താക്കളെ സൃഷ്ടിക്കുക എന്നതാണ് സീറോ ഫുട്ട്മാര്ക്ക്സ് എന്ന പദ്ധതിയുടെ പ്രധാന ലക്ഷ്യം.' ഇന്ത്യാസ് വി.കെ.സി ഡയറക്ടര്‍ വി.റഫീക്ക് പറഞ്ഞു. കോവിഡ്19 മഹാമാരിക്ക് ശേഷം ഉപഭോക്താക്കളെ ഇന്ത്യയിലെ സമീപത്തുള്ള കടകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഇന്ത്യാസ് വി.കെ.സി 2021ല്‍ ആരംഭിച്ച 'ഷോപ്പ് ലോക്കല്‍' പദ്ധതിക്ക് സമാനമായി ഒരു നല്ല ഉപഭോക്തൃ അവബോധം സൃഷ്ടിക്കുക എന്നതില്‍ തന്നെയാണ് 'സീറോ ഫുട്ട്മാര്ക്ക്സ്' ഉം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2021ല്‍ ഇന്ത്യാസ് വി.കെ.സിയുടെ 'ഷോപ്പ് ലോക്കല്‍' പരിപാടി ഇന്ത്യയിലുടനീളമുള്ള ഏകദേശം 2 ലക്ഷം പ്രാദേശിക കടകളെ ഉള്‍പ്പെടുത്തികൊണ്ടുള്ള പദ്ധതി ആയിരുന്നു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല് തലയിലൂടെ ഒഴിച്ച് യുവ കര്ഷകന് നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment