പൊറോട്ട - ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക്: ആരോഗ്യത്തിന് പ്രശ്‌നമില്ലാതെ കഴിക്കേണ്ട രീതി ഇതാണ്

പൊറോട്ട - ബീഫ് പ്രേമികളുടെ ശ്രദ്ധയ്ക്ക്: ആരോഗ്യത്തിന് ദോഷമില്ലാതെ കഴിക്കേണ്ട രീതി ഇതാണ്

By Harithakeralam
2026-02-13

മലയാളിയുടെ ദേശീയ ഭക്ഷണമായിട്ടാണ് പൊറോട്ടയെ വിലയിരുത്തുന്നത്. കേരളത്തിലെ സ്റ്റാര്‍ ഹോട്ടലുകളില്‍ മുതല്‍ സാധാ തട്ടുകടകളില്‍ വരെ ലഭിക്കുന്ന ഭക്ഷണമാണിത്, ഒപ്പം ബീഫ് ഫ്രൈ കൂടിയാകുമ്പോള്‍ സംഗതി കുശാലായി. എന്നാല്‍ ലോകത്ത് ലഭിക്കുന്നതില്‍ ഏറ്റവും മോശം ഭക്ഷണങ്ങളിലൊന്നായിട്ടാണ് ഡോക്റ്റര്‍മാര്‍ പൊറോട്ട-ബീഫ് കൂട്ടുകെട്ടിനെ വിശേഷിപ്പിക്കുന്നത്. ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ മലയാളിക്ക് സമ്മാനിക്കുന്നത് ഇവരാണത്രേ. എന്നാലും വലപ്പോഴുമൊക്കെ പൊറോട്ട കഴിക്കുന്നതില്‍ പ്രശ്‌നവുമില്ല. ആരോഗ്യത്തിന് ദോഷമുണ്ടാകാതെയെങ്ങനെ പൊറോട്ട കഴിക്കാമെന്നു നോക്കാം.

പൊറോട്ടയെന്ന വില്ലന്‍

മൈദയും അളവില്ലാത്ത അത്രയും എണ്ണയും ചേര്‍ത്ത് തയാറാക്കുന്ന പൊറോട്ട സത്യത്തില്‍ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നതു തന്നെയാണ് യാഥാര്‍ഥ്യം. മൈദ കുഴച്ചു പൊറോട്ട രൂപത്തിലാക്കാനും അതു ചുട്ടെടുക്കാനും ധാരാളം എണ്ണ ആവശ്യമാണ്. ഒട്ടും പ്രോട്ടീനില്ലാത്ത വസ്തുവാണ് മൈദ, കലോറി കൂടുതലുമാണ്. നമ്മുടെ ശരീരത്തിലെ ഷുഗറിന്റെ അളവ് വേഗത്തില്‍ ഉയര്‍ത്തും, ദഹന പ്രശ്‌നങ്ങളുണ്ടാകും. സ്ഥിരമായി കഴിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പാണ്.  

എങ്ങനെ കഴിക്കണം  

1. വല്ലപ്പോഴും മാത്രം മതി പൊറോട്ട, അതു തന്നെ ചെറിയ ഒരെണ്ണം കഴിക്കുക. മാസത്തിലൊരിക്കല്‍ കുടുംബത്തോടൊപ്പം പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോള്‍ ഒന്നോ രണ്ടോ പൊറോട്ട വാങ്ങി കഷ്ണങ്ങളാക്കി പങ്കുവച്ചു കഴിക്കുക.

2. അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ പൊറോട്ട കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. അത്രയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍ പകുതിയോ ഒരു കഷ്ണമോ മാത്രമായി ഒതുക്കുക.

3. നല്ല മൊരിഞ്ഞ പൊറോട്ടയാണ് ഏറെ രുചികരം. എന്നാല്‍ ഇതാണ് ഏറ്റവും അപകടകരവും  ട്രാന്‍സ്ഫാറ്റ് മൊരിഞ്ഞാണ് ഉണ്ടാകുന്നത്. ഇത് കൂടുതല്‍ ദോഷമാണ്.  

4. നല്ല വിശപ്പുള്ളപ്പോള്‍ പൊറോട്ട ഒരിക്കലും കഴിക്കരുത്, കാരണം ഒരുപാടെണ്ണം കഴിച്ചു പോകും.

5. രാത്രിയൊരിക്കലും പൊറോട്ടയെ കണ്ടു പോകരുത്, വൈകീട്ട് ആറിന് ശേഷം കഴിക്കാതിരിക്കുക. പകല്‍ നാം ജോലി ചെയ്യുന്ന സമയത്ത് മാത്രം കഴിക്കുക.  

6. ഫൈബര്‍ തീരെയില്ലാത്ത വസ്തുവാണ് പൊറോട്ട. നാരുകളുള്ള ഭക്ഷണം ഇതിനൊപ്പം നിര്‍ബന്ധമായും കഴിക്കണം. സവാള, കുക്കുമ്പര്‍ പോലുള്ളവ ചേര്‍ത്ത സാലഡുകള്‍ ഒപ്പം കഴിക്കുക. അല്ലെങ്കില്‍ പഴങ്ങളും ഉപയോഗിക്കാം. ഈ രീതി പിന്തുടര്‍ന്നാല്‍ ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാം.

7.ഇനിയാണ് പ്രധാന കാര്യം പറയാനുള്ളത്. പൊറോട്ടയോടൊപ്പം ഒരിക്കലും നല്ല മൊരിഞ്ഞ ബീഫ് ഫ്രൈ കഴിക്കാതിരിക്കുക. ഇതു പോലെ പൊരിച്ച ചിക്കന്‍ പോലുള്ള വിഭവങ്ങളും ഒഴിവാക്കുക. മീന്‍, കടല, പയര്‍ പോലുളളവ കറിയാക്കി  ധാരാളം ഉപയോഗിക്കുക.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs