തക്കാളി നിറയെ കായ്കള്‍: ഔഷധം അടുക്കളയില്‍ നിന്നും

ഉലുവ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി തയാറാക്കുന്നത്. വലിയ ചെലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെയിതു തയാറാക്കാം.

By Harithakeralam
2026-01-03

മിക്ക കറികളിലും ചേരുവയായ തക്കാളി പക്ഷേ കേരളത്തില്‍ വിളയിക്കുക അല്‍പ്പം പ്രയാസമാണ്. കീടങ്ങളും രോഗങ്ങളുമെല്ലാം തക്കാളിയെ വേഗത്തില്‍ ആക്രമിക്കും. കീടങ്ങളെ അകറ്റി തക്കാളി വിളയിക്കാനുള്ളൊരു മാര്‍ഗം നോക്കൂ. ഉലുവ ഉപയോഗിച്ചാണ് ഈ ജൈവകീടനാശിനി തയാറാക്കുന്നത്. വലിയ ചെലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെയിതു തയാറാക്കാം.

ഉലുവയും കഞ്ഞിവെള്ളവും

ഒരു പിടി ഉലുവയെടുത്ത് കഞ്ഞിവെള്ളത്തിലിട്ട് കുതിര്‍ക്കുക. മൂന്നു മണിക്കൂര്‍ ഉലുവ കഞ്ഞിവെള്ളത്തില്‍ മുങ്ങിക്കിടക്കണം. ഇതിനു ശേഷം ഉലുവ നന്നായി ഞെരടുക. പിന്നീട് ഈ ലായനി അരിച്ചെടുത്ത് ചെടികളില്‍ സ്്രേപ ചെയ്യാം. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലകളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം. ആഴ്ചയിലൊരിക്കല്‍ ഈ ലായനി പ്രയോഗിച്ചാല്‍ നല്ല ഗുണം ലഭിക്കും.

ഉലുവയും മുരിങ്ങയിലയും

ഒരു പിടി ഉലുവ വെള്ളമൊഴിച്ച് ഒരു ദിവസം എടുത്തുവയ്ക്കുക. പിറ്റേദിവസം ഇതേ വെള്ളമുപയോഗിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ഒരു മാസത്തോളം മൂപ്പുള്ള മുരിങ്ങയിലയും ഒരു പിടിയെടുത്ത് ഉലുവയിട്ട വെള്ളമുപയോഗിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ഉലുവ മുരിങ്ങയില പേസ്റ്റുകളിലേക്ക് രണ്ടു ദിവസം വച്ചു പുളിപ്പിച്ച കഞ്ഞിവെള്ളമൊഴിച്ചു നന്നായി ഇളക്കുക. ഈ ലായനി 30 ഇരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കാം. ചെടികളില്‍ തളിക്കുകയും തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.മാസത്തില്‍ രണ്ടു തവണ ഇതു പ്രയോഗിക്കാം.

ഉലുവയുടെ ഗുണങ്ങള്‍

മനുഷ്യന് ഏറെ ഗുണങ്ങള്‍ നിറഞ്ഞ ഉലുവ ചെടികളിലും നല്ല പോലെ പ്രവര്‍ത്തിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, മംഗ്നീഷ്യം എന്നിവ ഉലുവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ചെടി ആരോഗ്യത്തോടെ വളരാന്‍ ഇവ അത്യാവശ്യമാണ്. പൂക്കള്‍ നന്നായി പിടിക്കാനും അവ കായ്കളായി മാറാനും ഉലുവ പ്രയോഗം സഹായിക്കും. ഉലുവയുടെ ഗന്ധം കീടങ്ങളെ അകറ്റും. പൂച്ചെടികള്‍ക്കും ഇവ പ്രയോഗിക്കാം.

Leave a comment

മൊസൈക്ക് രോഗത്തേയും തണ്ടു തുരപ്പനേയും തുരത്തി വെണ്ടക്കൃഷി

വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…

By Harithakeralam
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വേനല്‍ക്കാലക്കൃഷി നഷ്ടത്തിലാകും

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
പുതിന വളര്‍ത്താം വെള്ളത്തില്‍

വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…

By Georgekutty Mathew
കീടങ്ങളുടെ ആക്രമണം രൂക്ഷം: പാവയ്ക്ക വിളവെടുക്കാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍

വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…

By Harithakeralam
വേനല്‍ക്കാല കൃഷിയില്‍ വിജയം കാണാന്‍ സ്യൂഡോമോണസ്

വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…

By Harithakeralam
ഫംഗസ് ബാധയെ ശ്രദ്ധിക്കണം: പരിഹാര മാര്‍ഗങ്ങള്‍ ഇവയാണ്

പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ.  ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി  വാടിപ്പോകല്‍, മുരടിപ്പ്  തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…

By Harithakeralam
മുഞ്ഞയെ തുരത്താന്‍ ശീമക്കൊന്നയില ലായനി

പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…

By Harithakeralam
വേനലിനെ ചെറുക്കാന്‍ നാട്ടറിവുകള്‍: അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വാടാതിരിക്കാന്‍

ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs