ആളു ചെറുതാണെങ്കിലും ഉപാപചയ പ്രവര്‍ത്തനങ്ങള്‍, മാനസികനില, ആര്‍ത്തവചക്രം തുടങ്ങിയ പല കാര്യങ്ങളും നിയന്ത്രിക്കുന്നതില്‍ പ്രധാനിയാണിത്.
സ്ത്രീകള്‍ക്ക് വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമാണ് തൈറോയ്ഡ്. കഴുത്തില്‍ പൂമ്പാറ്റയുടെ ആകൃതിയിലുള്ള ചെറിയൊരു ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. ആളു ചെറുതാണെങ്കിലും ഉപാപചയ പ്രവര്‍ത്തനങ്ങള്‍, മാനസികനില, ആര്‍ത്തവചക്രം തുടങ്ങിയ പല കാര്യങ്ങളും നിയന്ത്രിക്കുന്നതില്‍ പ്രധാനിയാണിത്. ക്ഷീണം, തളര്‍ച്ച, ഭാരക്കൂടുതല്‍, വല്ലാതെ തണുക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ തൈറോയ്ഡ് പ്രശ്‌നമുള്ളവര്‍ നേരിടേണ്ടി വരും. ചില ഭക്ഷണ ക്രമത്തിലൂടെ തൈറോയ്ഡ് ആരോഗ്യത്തെ മെച്ചപ്പെടുത്താനാകും.
സെലെനിയം ധാരാളം അടങ്ങിയിട്ടുള്ള ബ്രസീല്‍ നട്‌സ് കഴിക്കുന്നത് ഗുണം ചെയ്യും. തൈറോയ്ഡ് ഹോര്‍മോണുകളെ ആക്ടിവേറ്റ് ചെയ്യുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്നതാണ് സെലെനിയം. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്നും നീര്‍വീക്കത്തില്‍ നിന്നും തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുന്നതിന് സഹായിക്കും. ദിവസം ഒന്നോ രണ്ടോ ബ്രസീല്‍ നട്‌സ് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ സെലെനിയം പ്രദാനം ചെയ്യും. നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ബ്രസീല്‍ നട്‌സ് ലഭിക്കുന്നുണ്ടെങ്കിലും വില കൂടുതലാണ്.
തൈറോയ്ഡ് ഫ്രണ്ട്‌ലി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് മുട്ട. പ്രൊട്ടീനൊപ്പം അയഡിനും സെലെനിയവും ധാരാളം മുട്ടയില്‍ അടങ്ങിയിരിക്കുന്നു. കുറഞ്ഞ വിലയില്‍ എല്ലായിടത്തും ലഭ്യമാകുന്നതുമാണ് മുട്ട.
അയഡിന്‍, വിറ്റമിന്‍ ഡി എന്നിവ ധാരാളം ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റമിന്‍ ഡിയുടെ കുറവ് ഹഷിമോട്ടോ തൈറോയ്ഡിറ്റിസുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഇതിനാല് ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു.
അതുപോലെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുമുണ്ട്. ബ്രൊക്കോളി, കാബേജ് എന്നിവയില്‍ ഗോയിറ്റ്‌റോജെന്‍സ് അടങ്ങിയിട്ടുണ്ട്. ഇത് അയഡിന്‍ ആഗിരണംചെയ്യാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്നതാണ്. അതിനാല്‍ തൈറോയ്ഡിസമുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുകയാണ് നല്ലത്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment