കേരളത്തില്‍ പച്ചക്കറിക്കൃഷിയുണ്ടെന്ന് സര്‍ക്കാറും കൃഷി വകുപ്പ് ഉദ്യോസ്ഥരും അവകാശപ്പെടുന്നുണ്ടെങ്കിലും അതെല്ലാം കടലാസിനെ കണക്ക് മാത്രമാണ്, മലയാളിയുടെ അടുപ്പ് പുകയണമെങ്കില്‍ അയല്‍വാസി കനിയണമെന്നതാണ് സത്യം.
പച്ചക്കറി വില കേരളത്തില്‍ കുത്തനെ വര്‍ധിക്കുന്നു. ഒരു മാസം കൊണ്ട് വിവിധ പച്ചക്കറികളുടെ വില 20 മുതല്‍ 60 ശതമാനം വരെ ഉയര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് ഉത്പാദനത്തിലെ കുറവാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഇവിടെയെല്ലാം ഉത്പാദനം വളരെ കുറവാണ്. കേരളത്തില്‍ പച്ചക്കറിക്കൃഷിയുണ്ടെന്ന് സര്‍ക്കാറും കൃഷി വകുപ്പ് ഉദ്യോസ്ഥരും അവകാശപ്പെടുന്നുണ്ടെങ്കിലും അതെല്ലാം കടലാസിനെ കണക്ക് മാത്രമാണ്, മലയാളിയുടെ അടുപ്പ് പുകയണമെങ്കില്‍ അയല്‍വാസി കനിയണമെന്നതാണ് സത്യം.
അടുക്കളയിലെ പ്രധാനിയായ തക്കാളിക്ക് കിലോ 60 രൂപയാണ് വില, 40 രൂപയില്‍ നിന്നാണ് ഈ കുതിപ്പ്. കാരറ്റിന് 20 ശതമാനം വില ഉയര്‍ന്ന് 80 രൂപയിലെത്തി. സവാള, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയില്‍ മാത്രമാണ് വലിയ മാറ്റമില്ല. സവാള കിലോയ്ക്ക് 30 രൂപയും ഉരുളക്കിഴങ്ങിന് 45 രൂപയുമാണ് പൊതുവെ വില. കിലോയ്ക്ക് 55 രൂപയുണ്ടായിരുന്ന ഇഞ്ചി വില ഒരുമാസം കൊണ്ട് 80 - 100 രൂപയിലേക്ക് ഉയര്‍ന്നു. വെളുത്തുള്ളി വില കിലോയ്ക്ക് 120 - 140 രൂപയാണ്. പാവയ്ക്ക, പയര്‍, പടവലം എന്നിവയ്ക്ക് 60 മുതല്‍ 80 വരെയാണ് വില.
ഓണം കഷ്ടിച്ച് ഒരുമാസം മാത്രം അകലെയാണ്, സാധാരണ ഈ സമയത്താണ് പച്ചക്കറികള്‍ക്ക് വില വര്‍ധിക്കുക. എന്നാല്‍ ഇത്തവണ വിലക്കയറ്റം മുമ്പേ തുടങ്ങിയിട്ടുണ്ട്. ഓണക്കാലമാകുമ്പോഴേക്കും മിക്ക പച്ചക്കറികളും സെഞ്ച്വറി അടിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇതിനൊപ്പം വെളിച്ചെണ്ണ, തേങ്ങ വിലയും കുതിപ്പ് തുടരുകയാണ്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment