ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് പെയിന്‍ ആന്റ് പാലിയേറ്റീവ് മെഡിസിന് വാഹനങ്ങള്‍ കൈമാറി

ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെയും സഹകരണത്തോടെ മെഡിക്കല്‍ കോളേജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിശീലന വിഭാഗമായ ഐ പി എം ന് രണ്ട് വാഹനങ്ങള്‍ കൈമാറി.

By Harithakeralam
2025-08-03

കോഴിക്കോട്: ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെയും സഹകരണത്തോടെ മെഡിക്കല്‍ കോളേജ്  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ  പരിശീലന വിഭാഗമായ  ഐ  പി എം ന്  രണ്ട് വാഹനങ്ങള്‍ കൈമാറി. വിവിധ തരം രോഗങ്ങള്‍ കൊണ്ടും മറ്റും കിടപ്പിലായവരുടെയും, അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും  പരിചരണത്തിനും ആവശ്യമായ ഹോം കെയര്‍ വാഹനങ്ങളാണ്  മുന്‍ ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള  കൈമാറിയത്. വേദന അനുഭവിക്കുന്നവന്റെ മാനസികാവസ്ഥ  നേരത്തെ തിരിച്ചറിയുകയും കുറ്റമറ്റ  ചികിത്സയിലൂടെയും മറ്റും അവര്‍ക്ക്  ആശ്വാസം നല്‍കുന്നതിലൂടെ ആസ്റ്റര്‍ മിംസ് സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട്  ശ്രീധരന്‍ പിള്ള പറഞ്ഞു. മിംസിലെ മുഴുവന്‍ തൊഴിലാളികളുടെയും വാര്‍ഷിക ശമ്പള വിഹതത്തിനെ ഒരു ഭാഗം  പാലിയേറ്റീവ് കെയറിന് നല്‍കുന്ന 'ട്രാക്‌സ് വീ ലൈവ്' പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും  ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണന അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വിഹിതവും ഈ പദ്ധതിയിലേക്ക് കൈമാറി.

രോഗികളുടെ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും അവരെ തിരിച്ച് ഉന്നത ജീവിത നിലവാരത്തിലേക്കെ ത്തിക്കുവാനും, കൂടാതെ ചികിത്സിക്കാന്‍ കഴിയാത്തതും ദീര്‍ഘകാലമായി കിടപ്പിലായതുമായ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുംനിരന്തര പരിചരണം ആവശ്യമാണ്. ആസ്റ്റര്‍ മിംസ് കൈമാറിയ ഈ വാഹനങ്ങള്‍ അത്തരം രോഗികളുടെ പരിചരണത്തിന് കൂടുതല്‍ ശക്തി പകരുമെന്നും, ഇനി മുന്നോട്ടും  ഇതുപോലുള്ള സാമുഹിക മുന്നേറ്റ പ്രവര്‍ത്തനങ്ങളില്‍ ആസ്റ്റര്‍  മിംസിനൊപ്പം ഉണ്ടാവുമെന്നും WHO കൊളാബറേറ്റിംഗ് സെന്റര്‍ ഫോര്‍ പാലിയേറ്റീവ് ആന്‍ഡ് ലോംഗ് ടേം കെയര്‍   ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍   പറഞ്ഞു.

 ഇന്ത്യക്ക് അകത്തും പുറത്തുമായി കോടി കണക്കിന് രൂപയുടെ സ്വാന്തന പ്രവര്‍ത്തനങ്ങള്‍ ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെ വിവിധ മേഖലയിലുള്ളവര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് സി ഒ ഒ ലുഖ്മാന്‍ പൊന്മാടത്ത് പറഞ്ഞു. മെഡിക്കല്‍ സഹായം ലഭ്യമല്ലാത്ത ഗ്രാമ പ്രദേശങ്ങളിലെയും തീരദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇന്ത്യയില്‍ ഉടനീളം ആസ്റ്റര്‍ വൊളണ്ടിയേഴ്‌സിന്റെ 54 സൗജന്യ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുണ്ടെന്നും, അതില്‍ 17 എണ്ണം  കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.  ചടങ്ങില്‍ കോഴിക്കോട് മിംസ്  സി എം എസ് ഡോ.അബ്രഹാം മാമന്‍, ഐപിഎം മെഡിക്കല്‍ ഡയറക്ടര്‍ ഡോ.എന്‍.എം. മുജീബ് റഹ്മാന്‍, നാരായണ മൂസത്(ചെയര്‍മാന്‍, പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്), ശ്രീകുമാര്‍(സെക്രട്ടറി, പെയിന്‍ & പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, കോഴിക്കോട്) തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs