മഴക്കാലം പൂച്ചെടികള്‍ക്ക് അത്ര പ്രിയമല്ല. ശക്തമായ മഴയത്ത് റോസില്‍ പൂക്കളുണ്ടാവാന്‍ അല്‍പ്പം പ്രയാസമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്തും റോസില്‍ നല്ല പോലെ പൂക്കളുണ്ടാകും.
1 പൂക്കണമെങ്കില്‍ സൂര്യപ്രകാശം നല്ല പോലെ ആവശ്യമുള്ള ചെടിയാണ് റോസ്. ആറു മുതല്‍ എട്ട് വരെ മണിക്കൂര്‍ സൂര്യപ്രകാശം കിട്ടിയാല്‍ മാത്രമേ ഇവ നല്ല പോലെ പൂക്കുകയുള്ളൂ. നടുമ്പോള്‍ വെയില്‍ ലഭിക്കുന്ന സ്ഥലം മാത്രം തെരഞ്ഞെടുക്കുക.
2. പുതിയ തളിര്‍പ്പുകള്‍ ഉണ്ടാകാന്‍ പ്രൂണിങ് വേണം. പൂക്കള്‍ വാടി തുടങ്ങിയാല്‍ രണ്ടില താഴെ വച്ച് മുറിക്കുക. പുതിയ ശിഖിരങ്ങളില്‍ നല്ല പോലെ മൊട്ടുകളുണ്ടാകും.
3. ഓരോ വളങ്ങള്‍ മാറി മാറി കൊടുക്കുക. എന്നാല്‍ മാത്രമേ എല്ലാ മൂലകങ്ങളും ചെടിക്ക് ലഭിക്കൂ. ലായനി രൂപത്തില്‍ നല്‍കുന്നതാണ് ഈ സമയത്ത് ഉചിതം. രാസവളപ്രയോഗം നിര്‍ബന്ധമായും ഒഴിവാക്കണം. രാസവളങ്ങള്‍ക്ക് ചൂട് കൂടുതലാണ്. ചാണകപ്പൊടി, എല്ല് പൊടി പോലുള്ള ജൈവവളങ്ങള്‍ പകരം നല്‍കാം.
4. നല്ല പോലെ പരിചരണം ഈ സമയത്ത് ആവശ്യമാണ്. ഓരോ ചെടിയുടേയും അടുത്തെത്തി പരിശോധിച്ചു പ്രശ്‌നങ്ങള്‍ കണ്ടു പിടിക്കുക.
5. മള്‍ച്ചിങ് ചെയ്യാന്‍ സൗകര്യമുണ്ടെങ്കില്‍ ചെയ്യാം. തടത്തില്‍ നല്ല പോലെ പുതയിട്ടാല്‍ വെയിലിന്റെ കാഠിന്യത്തില്‍ നിന്നും രക്ഷ നേടാം.
6. പുതിയ റോസ് തൈകള്‍ ഈ സമയത്ത് നടാതിരിക്കുകയാണ് ഉചിതം. കൊമ്പ് കുത്തി പുതിയ തൈകളുണ്ടാക്കുന്നതും തല്‍ക്കാലം ഒഴിവാക്കാം.
7. ഉണങ്ങിയ പൂക്കള്‍ ചെടികളില്‍ നിര്‍ത്താതെ പറിച്ചു മാറ്റുക. ഇതുപോലെ ഇലകളും ഉണങ്ങിയ കൊമ്പുകളും യഥാസമയം നീക്കി ചെടി വൃത്തിയുള്ളതാക്കി നിലനിര്‍ത്തുക.
8. ചായപ്പൊടി ചണ്ടി, മുട്ടത്തോട് , പഴത്തൊലികള്‍ തുടങ്ങിയവ തടത്തിലിട്ടു കൊടുക്കുന്നത് നല്ലതാണ്.
ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…
വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…
പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…
ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...? ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…
കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…
റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ് രമഭായി കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…
രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…
പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്. മണ്ണിലെ കൂടിയ അസിഡിറ്റിയാണ് വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…
© All rights reserved | Powered by Otwo Designs
Leave a comment