തൊണ്ട വേദനയാണ് ഇക്കാലത്തെ പ്രധാന പ്രശ്‌നം. ഇതൊഴിവാക്കാന്‍ ചില ഭക്ഷണങ്ങള്‍ അകറ്റേണ്ടതുണ്ട്.
മഴക്കാലം കഴിഞ്ഞു ശൈത്യകാലത്തേക്കുള്ള മാറ്റത്തിലാണ് പ്രകൃതി. തണുപ്പും മഞ്ഞും പൊടിയുമെല്ലാം കാരണം പല തരത്തിലുള്ള അസുഖങ്ങള്‍ ഇക്കാലത്തുണ്ടാകാം. പ്രത്യേകിച്ചും തൊണ്ട വേദനയാണ് ഇക്കാലത്തെ പ്രധാന പ്രശ്‌നം. ഇതൊഴിവാക്കാന്‍ ചില ഭക്ഷണങ്ങള്‍ അകറ്റേണ്ടതുണ്ട്.
1. ചിപ്‌സ്, ക്രാക്കറുകള്‍, ഉണക്കിയ ധാന്യങ്ങള്‍, പച്ച പച്ചക്കറികള്‍ എന്നിവ തൊണ്ട വേദനയുള്ളപ്പോള്‍ ഒഴിവാക്കുക.
2. ഓറഞ്ച്, പൈനാപ്പിള്‍, മുന്തിരിപ്പഴം, മുന്തിരിപ്പഴം ജ്യൂസുകള്‍, തക്കാളി സോസുകള്‍ പോലെ സിട്രസ് പഴങ്ങള്‍ അധികം കഴിക്കാതിരിക്കുക.
3. മസാല ചേര്‍ത്ത ഭക്ഷണം ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍. പക്ഷേ അത് തൊണ്ടയുടെ ആരോഗ്യത്തിനു നല്ലതല്ല. മുളക്, ചൂടുള്ള സോസുകള്‍ എന്നിവ ഇക്കാലത്ത് ഒഴിവാക്കുക.
4. തൊണ്ടവേദനയുള്ളപ്പോള്‍ പാല്‍, ചീസ്, ഐസ്‌ക്രീം എന്നിവയുടെ ഉപയോഗം കുറയ്ക്കണം. പാല്‍, ചീസ് പോലുള്ള ഭക്ഷണങ്ങള്‍ കഫം കട്ടിയാക്കും.
5. മദ്യം, പുകവലി എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment