പൂന്തോട്ടത്തിന് മാറ്റു കൂട്ടാന്‍ കലാഞ്ചോ

ജോലിയും മറ്റു തിരക്കുകളും കാരണം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിയാത്തവര്‍ കുറച്ചിനം കലാഞ്ചോ ചെടികള്‍ സംഘടിപ്പിക്കുക

By Harithakeralam
2025-10-03

കുറഞ്ഞപരിപാലനത്തില്‍ പൂന്തോട്ടം നിറയെ പൂക്കളുണ്ടാകാന്‍ അനുയോജ്യമായ ചെടിയാണ് കലാഞ്ചോ. ജോലിയും മറ്റു തിരക്കുകളും കാരണം വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ വേണ്ട ശ്രദ്ധ നല്‍കാന്‍ കഴിയാത്തവര്‍ കുറച്ചിനം കലാഞ്ചോ ചെടികള്‍ സംഘടിപ്പിക്കുക. നിങ്ങളുടെ വീടിന് മാറ്റു കൂട്ടാന്‍ ഇതിലധികമൊന്നും വേണ്ട, കാരണം അത്ര മനോഹരമാണ് കലാഞ്ചോ ചെടികള്‍.

വിവിധയിനം പൂക്കള്‍

പല നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ഇനം കലാഞ്ചോകള്‍ ലഭ്യമാണ്. പൂക്കളിലെ ഈ വൈവിധ്യം തന്നെയാണ് കലാഞ്ചോയെ ഉദ്യാന പ്രേമികളുടെ ഇഷ്ടതാരമാക്കുന്നത്. വെള്ള, ചുവപ്പ്, പിങ്ക്, മഞ്ഞ, വയലറ്റ്, റോസ് തുടങ്ങിയ നിരവധി നിറങ്ങളില്‍ പൂക്കളുണ്ട്. വിവിധയിനം ചെടികള്‍ ഒരുമിച്ചു വളര്‍ത്തുന്നതാണ് ഭംഗി.ഇവയെല്ലാം ഒരുമിച്ചു പൂത്തുലഞ്ഞു നില്‍ക്കുന്നതു കാണാന്‍ തന്നെ നല്ല ഭംഗിയാണ്.

തൈവാങ്ങാം തണ്ട് നടാം

നഴ്‌സറികളിലെല്ലാം കലാഞ്ചോയുടെ വിവിധയിനം തൈകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ വാങ്ങി വളര്‍ത്താന്‍ തുടങ്ങുകയാണ് ഉചിതം. പിന്നീട് ഇവയില്‍ നിന്നും തണ്ടു മുറിച്ചെടുത്ത് നട്ട് പുതിയ ചെടികള്‍ തയാറാക്കാം. വളരെ എളുപ്പത്തില്‍ തണ്ട് നട്ട് പുതിയ ചെടികള്‍ ഉണ്ടാക്കാമെന്നതും കലാഞ്ചോയുടെ പ്രത്യേകതയാണ്.

നടീല്‍ രീതി

ഭാഗികമായി തണലുള്ള മണ്ണലാണ് ഈ ചെടിക്ക് ഏറെയിഷ്ടം. ചട്ടിയില്‍ നടുന്നതാണ് ഉചിതം. ചാണകപ്പൊടിയും മണ്ണിര കമ്പോസ്റ്റും എല്ലുപൊടിയും നടീല്‍ മിശ്രിതത്തില്‍ ചേര്‍ക്കാം. അല്ലങ്കില്‍ NPK 19 :19 :19 പൊടിയായി ചെറിയ അളവില്‍ ചേര്‍ത്തുകൊടുക്കാം. ഫംഗിസൈഡ് പൊടിയും നടീല്‍ മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ചീല്‍ രോഗങ്ങളെ തടയാന്‍ ഫലപ്രദമാണ്. വെള്ളം കെട്ടി കിടന്നാല്‍ ചീയല്‍ രോഗമുണ്ടാകും. അതിനാല്‍ വളരെക്കുറച്ചു മാത്രം നന മതി.

പരിചരണം

വെയിലിനോട് അത്ര താത്പര്യമുള്ള ചെടിയല്ലയിത്. അതിനാല്‍ ഭാഗികമായി വെയില്‍ ലഭിക്കുന്ന സ്ഥലത്ത് ഇവ വയ്ക്കുന്നതാണ് നല്ലത്. പൂക്കള്‍ ധാരാളമുണ്ടാകാനും ഇതാണ് അനുയോജ്യം. ഉമ്മറത്തും ജനലിനോട് ചേര്‍ന്നുമെല്ലാം ചെടി വയ്ക്കുന്നത് ധാരാളം പൂക്കളുണ്ടാകാന്‍ സഹായിക്കും. ഇലകള്‍ക്ക് മഞ്ഞ നിറം കാണുന്നുവെങ്കില്‍ അതിനര്‍ത്ഥം വെള്ളത്തിന്റെ അളവ് കൂടുതലാണെന്നാണ്.  ഇലകള്‍ക്ക് കറുപ്പ് നിറം വന്നു ചുരുളുന്നുവെങ്കില്‍ താപനില  കൂടുതലാണ്. ഉടനെ ചെടി ചട്ടി സ്ഥാനം മാറ്റി വെക്കുക.

കീട നിയന്ത്രണം

ഇളം ഇലകള്‍ തിന്നാനെത്തുന്ന മുഞ്ഞയെയും പുഴുക്കളെയും ശ്രദ്ധിക്കുക. ഇലകളുടെ അടിവശം പരിശോധിച്ച് ഇവയെ നശിപ്പിക്കാം. രൂക്ഷമായാല്‍ വേപ്പധിഷ്ഠിത കീടനാശിനികള്‍ പ്രയോഗിക്കാം. ഓരോ 1- 2 വര്‍ഷത്തിലും കലഞ്ചോയെ പുതിയ പോട്ടിംഗ് മിശ്രിതത്തില്‍ റീപോട്ട് ചെയ്യുന്നതും കീടങ്ങളെ തുരത്താന്‍ സഹായിക്കും.

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs