കുഴഞ്ഞു വീണു മരണം, പക്ഷാഘാതം എന്നിവയെല്ലാം അമിത രക്തസര്‍ദത്തിന്റെ ഉത്പന്നമാണ്.
രക്ത സമര്‍ദം വര്‍ധിക്കുന്നതു യുവാക്കളടക്കം നിരവധി പേരുടെ പ്രശ്‌നമാണ്. ഹൃദയം, കിഡ്‌നി തുടങ്ങിയ അവയവങ്ങള്‍ തകരാറിലാകാന്‍ ഈ പ്രശ്‌നം കാരണാകും. കുഴഞ്ഞു വീണു മരണം, പക്ഷാഘാതം എന്നിവയെല്ലാം അമിത രക്തസര്‍ദത്തിന്റെ ഉത്പന്നമാണ്. മരുന്നിനൊപ്പം ഈ പാനീയങ്ങള്‍ കുടിച്ചാല്‍ രക്ത സമര്‍ദം നിയന്ത്രിക്കാന്‍ കഴിയും.
ഗ്രീന്‍ ടീ പതിവായി കുഴിക്കുന്നത് രക്ത സമര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താ ഗ്രീന്‍ ടി നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന തിയാനിന്‍ എന്ന അമിനോ ആസിഡ് രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്ന മറ്റൊരു ഘടകമായ സമ്മര്‍ദ്ദം കുറയ്ക്കും.
ചെമ്പരത്തിപ്പൂവിന്റെ ഇതളുകളില്‍ നിന്നുമുണ്ടാക്കുന്ന ചായയാണ് ഹൈബിസ്‌കസ് ടീ. ഇതിലെ ആന്തോസയാനിനുകളും പോളിഫെനോളുകളും രക്തക്കുഴലുകളെ ശാന്തമാക്കും, രക്തയോട്ടം മെച്ചപ്പെടുത്തും.
ബീറ്റ്‌റൂട്ട് ജ്യൂസില്‍ നൈട്രേറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരം നൈട്രിക് ഓക്‌സൈഡാക്കി മാറ്റുന്നു. നൈട്രിക് ഓക്‌സൈഡ് രക്തക്കുഴലുകളെ ശാന്തമാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു, ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
ആന്റിഓക്‌സിഡന്റുകളാല്‍ അനാര്‍ ജ്യൂസ്. ഹൃദയത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന പഴമാണിത്. ഇതിലടങ്ങിയ പോളിഫെനോളുകള്‍ എന്‍ഡോതീലിയല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തും, രക്തക്കുഴലുകളുടെ ആവരണമാണ്. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment