ഈ ലക്ഷണങ്ങള്‍ ലിവര്‍ സിറോസിന്റെയാകാം

ചികിത്സ സംവിധാനങ്ങള്‍ വളരെ കുറവും ചെലവേറിയതുമാണ് കരളിന്റെ കാര്യത്തില്‍. ഇതിനാല്‍ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും വേഗം ചികിത്സ തേടുന്നതാണ് നല്ലത്.

By Harithakeralam
2025-10-03

അമിത മദ്യപാനം മൂലമുണ്ടാകുന്ന രോഗമായിരുന്നു ലിവര്‍ സിറോസിസ്. എന്നാല്‍ ഇന്നിപ്പോള്‍ മദ്യം തൊട്ടുനോക്കുക പോലും ചെയ്യാത്തവര്‍ക്കും ഈ രോഗമുണ്ടാകുന്നു. ഭക്ഷണം തന്നെയാണ് ഇവിടെയും വില്ലന്‍. രോഗം ബാധിച്ചാല്‍ അതു പുറത്ത് കാണിക്കാതെ ജോലി ചെയ്യുന്ന അവയവമാണ് കരള്‍. രോഗം ഗുരുതരമായ അവസ്ഥയിലെത്തിയാല്‍ മാത്രമാണ് ശരീരമതു പുറത്ത് കാണിക്കുക. ചികിത്സ സംവിധാനങ്ങള്‍ വളരെ കുറവും ചെലവേറിയതുമാണ് കരളിന്റെ കാര്യത്തില്‍. ഇതിനാല്‍ ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും വേഗം ചികിത്സ തേടുന്നതാണ് നല്ലത്.

1. കണ്ണുകള്‍ തുടര്‍ച്ചയായി മഞ്ഞനിറം വരുന്നതു  ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങളിലൊന്നാണ്.

2. മുറിവുകളില്‍ നിന്ന്  ഇടയ്ക്കിടെ  രക്തം വരുന്നതും ലിവര്‍ സിറോസിസിന്റെ സൂചനയാകാം. പ്രത്യേകിച്ചും ചെറിയ മുറിവുകളില്‍ നിന്നു പോലും രക്തം വരുന്നുണ്ടെങ്കില്‍ വിദഗ്ധ പരിശോധന നടത്തണം.

3. ഒരു കാരണവുമില്ലാതെ കൈ - കാലുകളില്‍ നീര് വന്നാലും ശ്രദ്ധിക്കണം.

4. മൂത്രത്തിലെ നിറംമാറ്റവും ചിലപ്പോള്‍ ലിവര്‍ സിറോസിസിന്റെ ലക്ഷണമാകാം.

5. പെട്ടെന്ന് വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, അമിത ക്ഷീണം തുടങ്ങിയവ അനുഭവപ്പെട്ടാലും ശ്രദ്ധിക്കണം.

6. വയറിലെ വീക്കവും അസ്വസ്ഥതയും ദീര്‍ഘനാള്‍ നീണ്ടു നിന്നാലും ഡോക്റ്ററെ കാണണം.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs