മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണവും കാരണം കപ്പക്കൃഷിയിപ്പോള്‍ പ്രതിസന്ധിയിലാണ്. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം. ശക്തമായ മഴ തുടരുന്ന ദിവസങ്ങളില്‍ നട്ടാല്‍ വിളവ് കുറവായിരിക്കും. പറമ്പുകളിലും വെള്ളം കെട്ടിക്കിടക്കാത്ത വയലുകളിലുമാണ് ഈ സീസണില്‍ കപ്പ കൃഷി ചെയ്യുക. കാലവര്‍ഷം കഴിഞ്ഞു തുലാം മാസത്തിലാണ് രണ്ടാമത്തെ സീസണ്‍. മണ്ണിന്റെ ഊര്‍പ്പവും ജലത്തിന്റെ ലഭ്യതയും കണക്കിലെടുത്ത് വയല്‍ പ്രദേശങ്ങളിലാണ് പ്രധാനമായും ഈ സമയം കൃഷി ചെയ്യുക. ഈ സമയത്ത് നട്ടാല്‍ ഡിസംബര്‍ മാസത്തോടെ വിളവെടുക്കാം.
നിരന്ന സ്ഥലമാണങ്കില്‍ നീളത്തില്‍ തടങ്ങളെടുത്ത് കപ്പ നടാം. അല്ലാത്ത സ്ഥലങ്ങളില്‍ കൂന കൂട്ടി നടണം. കളകള്‍ ചെത്തി മണ്ണു നന്നായി കൊത്തിയിളക്കി കൂന കൂട്ടിയോ ഏരി എടുത്തോ തടങ്ങള്‍ തയ്യാറാക്കണം. സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ചും തുടര്‍ന്നുള്ള മാസങ്ങളിലെ മഴ ലഭ്യതയും കണക്കിലെടുത്തും തടങ്ങളുടെ ഉയരം കൂട്ടാം. തടങ്ങള്‍ ഒരുക്കി കഴിഞ്ഞ് ജൈവ വളങ്ങള്‍ ചേര്‍ത്ത് കപ്പത്തണ്ട് നാട്ടാം. നല്ല മൂപ്പെത്തിയ കപ്പത്തണ്ട് ശേഖരിച്ച് 10-12 സെന്റി മീറ്റര്‍ നീളത്തില്‍ മുറിച്ച് 3 -4 അടി അകലത്തില്‍ വരികളില്‍ നടണം.
നട്ട് ഒരു മാസം കഴിഞ്ഞ് ആദ്യ വളപ്രയോഗം നടത്തണം. ഒരു മാസം കൊണ്ട് തന്നെ തടത്തില്‍ കളകള്‍ നിറഞ്ഞിട്ടുണ്ടാവും. അവ കപ്പയുടെ വേരുകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ ചെത്തി മാറ്റണം. അതിന് ശേഷം വിവിധ ജൈവ വളങ്ങളില്‍ എതെങ്കിലും ഒരോ തടത്തിലും തണ്ടില്‍ നിന്ന് അല്‍പ്പം മാറ്റി നല്‍കി മേല്‍മണ്ണ് വിതറാം. ഇതു പോലെ ആദ്യത്തെ മൂന്ന് മാസം നല്‍കുന്ന വളപ്രയോഗവും പരിപാലനവും കൊണ്ട് കപ്പ വലുതാവുകയും കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുകയും ചെയ്യും. പോട്ടാഷ് കൂടുതല്‍ പ്രധാനം ചെയ്യുന്ന ചാരം അഥവാ വെണ്ണീര് കപ്പയ്ക്ക് ഒരു ഉത്തമ ജൈവവളമായി ഉപയോഗിക്കാം. കിഴങ്ങുകള്‍ക്ക് വണ്ണം വെക്കുന്നതോടൊപ്പം മരച്ചീനിക്ക് നല്ല പൊടിയുള്ളതാവാനും ചാരം സഹായിക്കും.
ഏത്തക്കപ്പ പേരു കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, എന്നാല്‍ സംഗതി കപ്പ തന്നെയാണ്, പക്ഷേ ഭക്ഷ്യയോഗ്യമായ ഭാഗത്തിനു സാധാരണ കപ്പയെപ്പോലെ വെള്ള നിറമല്ല, നേന്ത്രപ്പഴത്തിന്റെ അഥവാ ഏത്തപ്പഴത്തിന്റെ കളറാണ്. രുചിയിലും വിളവിലും ഏറെ മുന്നിലാണ്, വെന്തു കഴിഞ്ഞാല്‍ മഞ്ഞ നിറത്തിലാവും നല്ല പൊടിയും രുചിയുമുണ്ടാകും. കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലകളിലും വയനാട് ജില്ലയിലെ ചില സ്ഥലങ്ങളിലും ഏത്തക്കപ്പ കൃഷി ചെയ്യുന്നുണ്ട്.
നിറം തന്നെയാണ് ഈയിനം കപ്പയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. സാധാരണ കപ്പയുടെ വെള്ള നിറത്തിലുള്ള കാമ്പിന് വേവിച്ചു കഴിഞ്ഞാലും വലിയ മാറ്റമുണ്ടാകില്ല. മഞ്ഞള്‍പ്പൊടി ചേര്‍ത്തു പാകം ചെയ്താല്‍ മാത്രമേ മഞ്ഞ നിറമാകൂ. എന്നാല്‍ ഏത്തക്കപ്പ വെന്തു കഴിഞ്ഞാല്‍ നല്ല മഞ്ഞ കളറാകും. മറ്റിനം കപ്പകളില്‍ നിന്നും വ്യത്യസ്തമായി നല്ല പൊടിയുണ്ട് ഏത്തക്കപ്പയ്ക്ക്, ഇതിനാല്‍ മീന്‍കറിയും ബീഫുമെല്ലാം ചേര്‍ത്ത് കഴിക്കാന്‍ ഏറെ രുചികരമാണ്.
കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളില്‍ കുടിയേറിയവരുടെ തലമുറയില്‍പ്പെട്ടവരാണ് ഇപ്പോഴും ഈയിനം കൃഷി ചെയ്യുന്നത്. ഏത്തക്കപ്പ എന്നത് ഇവിടങ്ങളിലെ വിളിപ്പേരാണ്, മറ്റു നാടുകളില്‍ വേറെ പേരുകളില്‍ അറിയപ്പെടുന്നുണ്ടോയെന്ന് വ്യക്തമല്ല. മരച്ചീനിയുടെ പുതിയ ഇനങ്ങള്‍ വന്നതോടെ പഴമക്കാരുടെ ഈ ഇനത്തിനു പ്രാധാന്യം കുറഞ്ഞു. മധ്യതിരുവിതാംകൂറില്‍നിന്നുള്ള ആദ്യകാല കുടിയേറ്റ കര്‍ഷകരാണ് ഈ ഇനം കപ്പ മലബാര്‍ ഭാഗത്ത് എത്തിച്ചു കൃഷി ചെയ്തത്.
കേരളത്തില്‍ എല്ലായിടത്തും നല്ല രീതിയില്‍ തന്നെ വേനല്‍മഴ ലഭിച്ചു കഴിഞ്ഞു. ഇനി കപ്പ നടാന്‍ തുടങ്ങാം. നമ്മുടെ ഭക്ഷ്യശൃംഖലയില്‍ വലിയ സ്ഥാനമുണ്ടായിരുന്ന കിഴങ്ങ് വിളയായിരുന്നു കപ്പ. എന്നാല്‍ വിലയിടിവും കാട്ടുപന്നിയടക്കമുള്ള…
പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലാത്ത കിഴങ്ങു വര്ഗ വിളയാണ് നന കിഴങ്ങ്. ഒരു കാലത്ത് കേരളത്തിന്റെ പട്ടിണി മാറ്റിയിരുന്നതില് നന കിഴങ്ങിന് വലിയ സ്ഥാനമുണ്ടായിരുന്നു. പ്രത്യേകിച്ചു പരിചരണമൊന്നുമില്ലാതെ പറമ്പിലും…
മലയാളിയുടെ സമ്പന്നമായ കാര്‍ഷിക പാരമ്പര്യത്തിന്റെ ഓര്മപ്പെടുത്തലാണ് പത്താമുദയം, ഇത്തവണ പത്താമുദയം 23ന് ബുധനാഴ്ചയാണ്. വിഷുവിന് കൃഷിയിടങ്ങള് തയാറാക്കിയിടും, പത്താമുദയത്തിന് തൈകള് നടുകയാണ് പതിവ്.…
കിലോയ്ക്ക് 700 രൂപയ്ക്ക് മുകളില് വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതുമൂലം പ്രതിസന്ധിയിലാണ് കുരുമുളക് കര്ഷകര്. വേനല്മഴയാണ് ഇത്തവണ പ്രശ്നമുണ്ടാക്കിയത്. ആദ്യത്തെ മഴയിലാണ് കുരുമുളക് വള്ളികള് തളിര്ക്കുന്നത്.…
കറികള്ക്ക് രുചി വര്ധിപ്പിക്കാനും ജ്യൂസ് തയാറാക്കാനുമൊക്കെ നാം പുതിന ഉപയോഗിക്കാറുണ്ട്. ഈ ചൂടത്ത് പുതിന ഇലകൊണ്ടു തയാറാക്കിയ പാനീയം ഏറെ നല്ലതാണ്, എന്നാല്‍ എളുപ്പം നശിക്കുന്ന ഇലയായതിനാല് വലിയ തോതില്‍ കീടനാശിനികള്…
എക്കാലത്തും നല്ല വില ലഭിക്കുന്ന വിളയാണ് ജാതി. കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും നല്ല പോലെ വിളവ് ജാതിയില് നിന്നും ലഭിക്കും. കുരുമുളക്, ഏലം എന്നിവയെപ്പോലെ നമുക്ക് വിദേശ നാണ്യം നേടിത്തരുന്ന വിളയാണിത്. എന്നാല്‍…
തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും നല്ല വില ലഭിക്കുന്നുണ്ടെങ്കിലും തെങ്ങില്‍ ഉത്പാദനം കുറവാണ്. വേനല്ച്ചൂട് ഇനിയും കൂടാന് തന്നെയാണ് സാധ്യത. ഇതിനാല്‍ തെങ്ങിന് തോട്ടത്തില്‍ നല്ല പരിചരണം നല്കണം. ഇല്ലെങ്കില്…
റബ്ബര്ബോര്ഡിന്റെ ആഭിമുഖ്യത്തില് കേരളത്തിലെ റബ്ബര്തോട്ടങ്ങള് ജിയോ മാപ്പിങ് ചെയ്യുന്ന നടപടികള്ക്ക് അടുത്ത ആഴ്ച തുടക്കമാകും. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബ്ബര്തോട്ടങ്ങളുടെ അതിരുകള് തുടങ്ങിയ…
© All rights reserved | Powered by Otwo Designs
Leave a comment