പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നൂതന ഉത്പന്നങ്ങളോ മികച്ച കലാസൃഷ്ടികളോ നിര്‍മ്മിക്കുവാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ വേദിയാണിത്.
കൊച്ചി: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്‌കൂള്‍,കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. 'റീഇമാജിന്‍ വേസ്റ്റ്: ട്രാന്‍സ്‌ഫോമിങ് ട്രാഷ് ഇന്‍ടു ട്രഷര്‍ ഫോര്‍ എ സസ്‌റ്റെയിനബിള്‍ ഫ്യൂച്ചര്‍' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സൃഷ്ടികള്‍/ ഉത്പന്നങ്ങള്‍ ഒരുക്കേണ്ടത്. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ജനുവരി 23 ന് മുമ്പ് സൃഷ്ടികള്‍ സമര്‍പ്പിക്കണം. ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, തെരഞ്ഞെടുക്കുന്ന നവീന കലാസൃഷ്ടികള്‍ ലോകത്തിന്റെ വിവിധ കോണില്‍ നിന്നുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി ഒന്നുവരെയാണ് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025 നടക്കുന്നത്.
സുസ്ഥിരത, നവീനത, പാരിസ്ഥിക അവബോധം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാകണം സൃഷ്ടികള്‍. കോളജ്തലത്തിലുള്ള മത്സരത്തില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും സ്‌കൂള്‍തലത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തിനും പങ്കെടുക്കാം. ഓരോ ടീമിലും മൂന്ന് മുതല്‍ അഞ്ച് വരെ അംഗങ്ങളും മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ഒരു ഫാക്കല്‍റ്റി അംഗവും ഉണ്ടായിരിക്കണം.
പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നൂതന ഉത്പന്നങ്ങളോ മികച്ച കലാസൃഷ്ടികളോ നിര്‍മ്മിക്കുവാന്‍ കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ വേദിയാണിത്.ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം തേടുക, സുസ്ഥിര വികസനം ഉറപ്പാക്കുക, സര്‍ക്കുലര്‍ ഇക്കണോമി ആശയം പ്രചരിപ്പിക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം.
ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, ലീഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും.
ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേര്‍ന്നുകൊണ്ട് കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി രൂപകല്‍പ്പന ചെയ്തതാണ് സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025. സുസ്ഥിരത, ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവയില്‍ ശ്രദ്ധയൂന്നി ഏഴ് ദിവസങ്ങളിലായി നടക്കുന്ന സമ്മിറ്റില്‍ വിവിധ രംഗങ്ങളില്‍ നിന്നുള്ള നൂറിലധികം വിദഗ്ദ്ധര്‍ സംസാരിക്കും. വിദ്യാര്‍ത്ഥികള്‍, ലീഡര്‍മാര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണല്‍സ് ഉള്‍പ്പെടെ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ 30ല്‍ അധികം പാനല്‍ ചര്‍ച്ചകളും ഉണ്ടാകും.
കൂടാതെ, വ്യത്യസ്ഥ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ദ്ധര്‍ നയിക്കുന്ന 25ല്‍ അധികം ശില്‍പ്പശാലകളും മാസ്റ്റര്‍ ക്ലാസുകളും നടക്കും. കൂടാതെ, റോബോട്ടിക് എക്‌സ്‌പോ, ടെക് എക്‌സ്‌പോ,സ്റ്റുഡന്റ് ബിനാലെ, ഫ്‌ലീ മാര്‍ക്കറ്റ്, ഫുഡ് മാര്‍ക്കറ്റ്, രാജ്യാന്തര പ്രശസ്തരായ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന കലാപരിപാടികള്‍ എന്നിവയും ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- 70340 44141/ 70340 44 242. വെബ്‌സൈറ്റ് https://futuresummit.int/rasht2reasure/
കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയില്‍ നടന്ന പ്രഥമയോഗത്തില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കോഴിക്കോട്: അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…
ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…
ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
© All rights reserved | Powered by Otwo Designs
Leave a comment