മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

മണ്ണിരയെയും മാലിന്യങ്ങളെയും പുച്ഛത്തോടെ കാണേണ്ട കാര്യമല്ലെന്നു പറയുന്നു സുമിത്. 100 രൂപ മുടക്കിയാല്‍ 70 രൂപവരെ ലാഭം കിട്ടും. വെര്‍മികമ്പോസ്റ്റിന്റെ ആഗോള മാര്‍ക്കറ്റ് രണ്ടു ബില്ല്യണ്‍ ഡോളറിന്റെയാണ്.

By Harithakeralam
2025-05-16

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം 35 ലക്ഷം വരെ. മണ്ണിര കമ്പോസ്റ്റ് നിര്‍മിച്ചു നല്ല വരുമാനം നേടുന്ന സുമിത് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ അഗ്രോ ഇന്‍ഡസ്ട്രീസില്‍ മാര്‍ക്കറ്റിങ് മാനേജറുടെ ജോലി രാജിവച്ചാണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം തുടങ്ങുന്നത്.

ജോലി അവസാനിപ്പിച്ച്  കൃഷിയിലേക്ക്  

മാസത്തില്‍ 20 ദിവസം മഹാരാഷ്ട്രയിലും ബാക്കി 10 ദിവസം ജന്മനാടായ ഹരിയാനയിലും. അവസാനമില്ലാതെ തുടരുന്ന യാത്രകളും ജോലി ഭാരവും ടെന്‍ഷനും പുറത്ത് നിന്നുള്ള ഭക്ഷണവുമെല്ലാം ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയപ്പോഴാണ് മറിച്ചു ചിന്തിക്കാന്‍ തുടങ്ങിയതെന്നു പറയുന്നു സുമിത്.  ഹരിയാനയിലെ കര്‍ണാല്‍ നഗത്തിലാണ് കുടുംബവീട്, മാതാപിതാക്കള്‍ അവിടെയാണ്. ഭാര്യയും ഹരിയാനയിലെ കോളേജ് അധ്യാപിക. കുടുംബത്തെ സംരക്ഷിക്കലും ജോലിയും കൂടി ഒരുമിച്ചു കൊണ്ടു പോകല്‍ ബുദ്ധിമുട്ടിലായി. ആറുവര്‍ഷം ഇതു പോലെ മുന്നോട്ടു പോയി. കോവിഡ് ലോക്ഡൗണ്‍ സമയത്താണ് ജോലി ഉപേക്ഷിച്ചു സ്വന്തമായി കൃഷി ആരംഭിക്കുന്നത്. കൂണ്‍, മീന്‍, വളര്‍ത്തലും സ്‌പൈസസ് ബിസിനസുമാണ് തുടങ്ങിയത്. ഈ സമയത്താണ് മണ്ണിര കമ്പോസ്റ്റിനെ കുറിച്ചു മനസിലാക്കുന്നത്.

മാലിന്യം പണമാക്കുന്ന മണ്ണിരകള്‍  

മണ്ണിരയെയും മാലിന്യങ്ങളെയും പുച്ഛത്തോടെ കാണേണ്ട കാര്യമല്ലെന്നു പറയുന്നു സുമിത്. 100 രൂപ മുടക്കിയാല്‍ 70 രൂപവരെ ലാഭം കിട്ടും. വെര്‍മികമ്പോസ്റ്റിന്റെ ആഗോള മാര്‍ക്കറ്റ് രണ്ടു ബില്ല്യണ്‍ ഡോളറിന്റെയാണ്. 6.1 ശതമാനം വളര്‍ച്ചയാണ് ഓരോ വര്‍ഷവും ഈ മേഖലയിലുണ്ടാകുന്നത്. ഇന്ത്യയാണ് ലോകത്ത് മണ്ണിര കമ്പോസ്റ്റ് കയറ്റുമതി ചെയ്യുന്നതില്‍ ഒന്നാമത്. ശ്രീലങ്ക, തുര്‍ക്കി, ഇന്ത്യോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളും ഒപ്പമുണ്ട്. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യത്തിന് മണ്ണിര കമ്പോസ്റ്റ് ഏറെ നല്ലതാണ്. മണ്ണിന്റെ ഗുണം വര്‍ധിപ്പിച്ചു ഫലഭൂയിഷ്ടമാക്കും വായുസഞ്ചാരവും ഈര്‍പ്പവും നിലനിര്‍ത്തുന്നു. ചെടികള്‍ക്ക് ആവശ്യമായ ധാരാളം മൈക്രോ ന്യൂട്രിയന്റുകളും വിറ്റാമിനുകളും ഹോര്‍മോണുകളും ഇതിലടങ്ങിയിട്ടുണ്ട്. ഇവ വിളവ് വര്‍ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു. മഹാരാഷ്ട്രയിലെ കാര്‍ഷിക വകുപ്പില്‍ നിന്നും മണ്ണിര കമ്പോസ്റ്റ് നിര്‍മാണത്തില്‍ പരിശീലനം നേടി. തുടര്‍ന്ന് 2500 കിലോ മണ്ണിരകളെ വാങ്ങി, 350 രൂപയാണ് ഒരു കിലോ മണ്ണിരയുടെ അക്കാലത്തെ വില.

പാട്ട ഭൂമിയിലെ കമ്പോസ്റ്റ് നിര്‍മാണം

ഹരിയാനയിലെ  യമുനാനഗറില്‍ അരയേക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് മണ്ണിര കമ്പോസ്റ്റ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ പരിചയക്കുറവും ദിവസവും ശ്രദ്ധ നല്‍കാത്തതും തുടക്കത്തില്‍ പ്രശ്‌നം സൃഷ്ടിച്ചു. മണ്ണിരകളില്‍ മൂന്നിലൊന്നും ചത്തു പോയി. ഇതോടെ ജോലി ഉപേക്ഷിച്ചു പൂര്‍ണായും കമ്പോസ്റ്റ് നിര്‍മാണം പ്രൊഫഷനാക്കാന്‍ തീരുമാനിച്ചു. 2022 ല്‍ ജോലി മതിയാക്കി മുഴുവന്‍ സമയവും ഫാമിലേക്കിറങ്ങി. 70 കമ്പോസ്റ്റ് ബെഡുകളാണ് അരയേക്കര്‍ സ്ഥലത്ത് ഒരുക്കിയിരുന്നത്. 40 അടി നീളവും 3.5 അടി വീതിയുമാണ് ഓരോ ബെഡിനുമുള്ളത്. 1800 കിലോ ചാണകവും 950 കിലോ മണ്ണിരകളും ആവശ്യമായി ഈ ബെഡിലേക്ക്. ആദ്യബാച്ച് കമ്പോസ്റ്റ് തയാറാകാന്‍ അഞ്ചരമാസമെടുത്തു. 700 കിലോ കമ്പോസ്റ്റാണ് ഇവിടെ നിന്നും ലഭിച്ചത്, ഇത്  കിലോ ഏഴു രൂപ നിരക്കില്‍ വില്‍പ്പന നടത്തി. 3.5 ലക്ഷം ലാഭം, ഇതോടെ ഇനിയൊരു തിരിച്ചു പോക്കില്ലെന്ന് ഉറപ്പിച്ചു.

വിളവെടുപ്പ് വര്‍ഷത്തില്‍ നാല് തവണ

കമ്പോസ്റ്റ് നിര്‍മാണം പതുക്കെ വിപുലീകരിച്ചു. ബെഡുകളെ എണ്ണം ഇപ്പോള്‍ 180 ആയി.  രണ്ടു മുതല്‍ രണ്ടര മാസത്തിനുള്ളില്‍ ഒരു ബാച്ച് കമ്പോസ്റ്റ് തയാറാകും. ഇങ്ങനെ വര്‍ഷത്തില്‍ നാലു മുതല്‍ അഞ്ച് തവണ  കമ്പോസ്റ്റ് ലഭിക്കും. 600 മുതല്‍ 700 കിലോ വരെയാണ് ഒരു തവണ ലഭിക്കുക. ഒരു വര്‍ഷം അഞ്ച് ലക്ഷം കിലോയുടെ വില്‍പ്പനയാണ് നടക്കുന്നത് 25 മുതല്‍ 35 ലക്ഷം വരെ വരുമാനം ലഭിക്കുന്നു. വന്‍കിട കച്ചവടക്കാര്‍ മുതല്‍ ചെറുകിട കര്‍ഷകര്‍ വരെ തന്റെ കൈയില്‍ നിന്നും കമ്പോസ്റ്റ് വാങ്ങുന്നുണ്ടെന്നു പറയുന്നു സുമിത്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെ നിന്നും കമ്പോസ്റ്റ് കയറ്റി അയക്കുന്നു. 

ഇലകള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, ഭക്ഷ്യ മാലിന്യങ്ങള്‍ എന്നിവയാണ് ചാണകത്തിനൊപ്പം കമ്പോസ്റ്റ് തയാറാക്കാന്‍ ഉപയോഗിക്കുന്നത്. ഈ മേഖലയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട് സുമിത്,  100 രൂപ നിരക്കില്‍ മണ്ണിരകളെയും  നല്‍കും. ആദ്യ ബാച്ച് തയാറാക്കാനുള്ള എല്ലാവിധ സഹായങ്ങളും നല്‍കും. ഇവരില്‍ നിന്നും കമ്പോസ്റ്റ്  തിരിച്ചു വാങ്ങുകയും ചെയ്യും.

Leave a comment

മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam
അഞ്ചേക്കറില്‍ നിന്നു ലാഭം 30 ലക്ഷം; അമേരിക്കന്‍ കമ്പനിയിലെ ജോലി ഉപേക്ഷിച്ചു മുരിങ്ങക്കൃഷി ; സാഗറിന്റെ നേട്ടങ്ങള്‍

അമേരിക്കയിലെ പ്രമുഖ ഓട്ടോമൊബാല്‍ കമ്പനിയാണ് ADIENT. കാറുകളുടേയും മറ്റു വാഹനങ്ങളുടേയും സീറ്റ് അടക്കമുള്ള ഭാഗങ്ങള്‍ നിര്‍മിച്ച് ലോകമെമ്പാടും വിപണനം ചെയ്യുന്ന ഈ കമ്പനിയിലെ എന്‍ജിനീയറായിരുന്നു മഹാരാഷ്ട്ര…

By Harithakeralam
ചീര മുതല്‍ ചക്കയും ഡ്രാഗണ്‍ ഫ്രൂട്ടും: ജയപ്രീതയുടെ ടെറസിലെ കാര്‍ഷിക ലോകം

സ്ഥലപരിമിതികള്‍ മറികടന്നു മട്ടുപ്പാവില്‍ കൃഷി ചെയ്തു വിജയം കൊയ്ത ധാരാളം പേരുണ്ട്. ഗ്രോബാഗിലും പ്ലാസ്റ്റിക് ബക്കറ്റുകളിലുമൊക്കെ മല്ലിയില  മുതല്‍ പ്ലാവും മാവും വരെ കൃഷി ചെയ്യുന്നവര്‍. എന്നാല്‍ മട്ടുപ്പാവ്…

By നൗഫിയ സുലൈമാന്‍
നൂറുമേനി വിളവുമായി ജീരക സാമ്പ

കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. ജില്ലയിലെ വിശാലമായ നെല്‍പ്പാടങ്ങള്‍ കേരളത്തിന്റെ തനതു കാഴ്ച. പച്ചയണിഞ്ഞ നെല്‍പ്പാടം കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് പാലക്കാട്ടേക്ക്, കൊല്ലംങ്കോട് ഇതിന് ഉദാഹരണമാണ്. വ്യത്യസ്തമായൊരു…

By പി.കെ. നിമേഷ്
രണ്ടുസെന്റില്‍ വിളയുന്നത് ചീരയും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും ചക്കയും വരെ : മിനിയുടെ കാര്‍ഷിക ലോകം

രണ്ട് സെന്റില്‍ ഒരു കൊച്ചു വീട്... എന്നാല്‍ ആ വീടിന്റെ ഗോവണിയിലും ചുറ്റുമതിലിലും എന്തിനേറെ ഇത്തിരപ്പോന്ന സിമന്റ് തേച്ച മുറ്റത്തുമെല്ലാം വമ്പന്‍ കൃഷിയാണ്. എറണാകുളം നഗരത്തിലെ തിരക്കേറിയ ഇടങ്ങളിലൊന്നായ തൃക്കാക്കരയിലാണ്…

By നൗഫിയ സുലൈമാന്‍
പന്തല്‍ വിളകളില്‍ മികച്ച വിളവിന് വെര്‍ട്ടിക്കല്‍ രീതി: വേറിട്ട കൃഷിയുമായി ജോസുകുട്ടി

വ്യത്യസ്ത രീതിയില്‍ കൃഷി ചെയ്ത് മികച്ച വിളവ് സ്വന്തമാക്കുന്ന നിരവധി കര്‍ഷകര്‍ നമുക്കിടയിലുണ്ട്. ഇവരിലൊരാളാണ് കോട്ടയം കുറിച്ചിയിലെ ജോസുകുട്ടി ജോര്‍ജ് കാഞ്ഞിരത്തുംമൂട്ടില്‍. കക്കിരി, പയര്‍, കൈപ്പ തുടങ്ങിയ…

By Harithakeralam
വൈറലായി ഭീമന്‍ കൂണ്‍

ഏറെ രുചികരവും പോഷക സമ്പുഷ്ടവുമാണ് കൂണ്‍. പണ്ടൊക്കെ സ്വാഭാവികമായി തന്നെ പറമ്പില്‍ കൂണ്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ മണ്ണ് മലിനമായതോടെ കൂണ്‍ പൊടിയല്‍ അപൂര്‍വ സംഭവമായി മാറി. കൂണ്‍ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്നവ…

By Harithakeralam
കശ്മീര്‍ താഴ്‌വരയിലെ ഹണി ക്യൂന്‍

ഭൂമിയിലെ സ്വര്‍ഗം എന്ന് കശ്മീരിനെ വിളിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ്. എന്നാല്‍ അശാന്തിയുടെ താഴ്‌വരയായിരുന്നു കശ്മീര്‍ കുറച്ചു മുമ്പ് വരെ... കാലം മാറിയതോടെ ഇവിടെ നിന്നും വരുന്ന വാര്‍ത്തകള്‍ക്കിപ്പോള്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs