ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് കീടരോഗ ബാധകള്‍ ഈ സമയത്ത് ഏറെയുണ്ടാകുക.
ഇടയ്‌ക്കൊരു മഴ ലഭിക്കുന്നുണ്ടെങ്കിലും വെയില്‍ ഇപ്പോഴും കേരളത്തില്‍ ശക്തമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിലും ഇതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ചീര, വഴുതന, പച്ചമുളക് തുടങ്ങിയ പച്ചക്കറികള്‍ക്കാണ് കീടരോഗ ബാധകള്‍ ഈ സമയത്ത് ഏറെയുണ്ടാകുക.
ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തിലൊഴിച്ചു കൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ചു കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് - ്രൈടക്കോഡെര്‍മ മണ്ണിലൊഴിച്ചു കൊടുക്കുക.
വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാന്‍ 5 ശതമാനം വീര്യമുളള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാം. അല്ലെങ്കില്‍ ബാസിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്‍ക്കരകൂടി ചേര്‍ത്ത് ഉപയോഗിക്കാം.
മുളകില്‍ ഇലപ്പേനിന്റെ ആക്രമണം കണ്ടാല്‍ 2% വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി എമല്‍ഷന്‍ തളിക്കുക. പച്ചക്കറികളിലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പച്ചക്കറിയുടെ സമ്പൂര്‍ണ്ണ 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment