ഇന്ത്യയില്‍ റോഡ് അപകടമരണങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലോക ഹൃദയദിനമാണിന്ന്, പ്രത്യക്ഷത്തില്‍ പൂര്‍ണ ആരോഗ്യമുള്ളവരും കൃത്യമായി വ്യായാമം ചെയ്യുന്നവരും യുവാക്കളുമെല്ലാം ഹൃദയാഘാതത്തിന് വിധേയരാവുകയും ചിലരെങ്കിലും മരണപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ അപൂര്‍വമല്ലാതായിരിക്കുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന ആശങ്ക പൊതുവെ വ്യാപകമായുണ്ട്. അടുത്തിടെ പ്രശസ്ത സിനിമാതാരം നവാസും വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് വയനാട് സ്വദേശിയും മരണപ്പെട്ട സംഭവം നാമെല്ലാം ഞെട്ടലോടെ അറിഞ്ഞതാണ്. ഇത്തരത്തിലുള്ള അപകടങ്ങളും മരണങ്ങളും ദിവസേന കൂടി വരുന്നു എന്നതാണ് സത്യം . ഇന്ത്യയില്‍ റോഡ് അപകടമരണങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തില്‍ നിലച്ച് പോവുക, അല്ലെങ്കില്‍ പ്രവര്‍ത്തന ക്ഷമത അപ്രതീക്ഷിതമായി കുറഞ്ഞ് പോവുക എന്നിവയാണ് ഇത്തരം സാഹചര്യത്തില്‍ പ്രധാനമായും സംഭവിക്കുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങള്‍ ഹാര്‍ട്ട് അറ്റാക്കും, കാര്‍ഡിയാക് അറസ്റ്റുമാണ്.(ഹൃദയാഘാതവും ഹൃദയ സ്തംഭനവും)
ചെറുപ്പക്കാരില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനിയാണ് കൊറോണറി ആര്‍ട്ടറി എന്നറിയപ്പെടുന്ന ഹൃദയ ധമനി. ഈ ഹൃദയ ധമനിയില്‍ എവിടെയെങ്കിലും തടസം സംഭവിച്ചാല്‍ രക്തം ഹൃദയത്തിലേക്ക് കൃത്യമായി എത്തിച്ചേരാതെ വരും. ഈ അവസ്ഥയാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. നിയന്ത്രിക്കാത്ത പ്രമേഹം, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ്, അലസമായ ജീവിത ശൈലി, അമിതമായ രക്തസമ്മര്‍ദ്ദം, നിയന്ത്രിച്ച് നിര്‍ത്താത്ത കൊളസ്‌ട്രോള്‍, സ്ഥിരമായ പുകവലി, അമിത മദ്യപാനം, വ്യായാമക്കുറവ് തുടങ്ങിയ നിരവധി കാരണങ്ങള്‍ ഹൃദയാഘാതത്തിന് വഴിയൊരുക്കും. തൊഴില്‍ പരമായും മറ്റുമുള്ള അമിതമായ മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവും വ്യായാമക്കുറവുമെല്ലാം ചെറുപ്പക്കാരില്‍ ഹൃദയാഘാതത്തിനുള്ള പ്രധാന കാരണമാണ്.
വ്യാപകമായുള്ള സംശയമാണിത്. ഹൃദയാഘാതം സംഭവിച്ച ഉടന്‍ തന്നെ വ്യക്തി മരണത്തിന് വിധേയനാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൊറോണറി ആര്‍ട്ടറിയില്‍ സംഭവിച്ചിരിക്കുന്ന തടസത്തിന്റെ വ്യാപ്തി ഇതില്‍ പ്രധാനമാണ്. നിശ്ചിതമായ ഒരു പരിധിയില്‍ കൂടുതലുള്ള തടസം സംഭവിക്കുമ്പോഴാണ് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക. ഇനി പറയുന്നവയാണ് പ്രധാന ലക്ഷണങ്ങള്‍.
1. കിതപ്പ്
2. നെഞ്ചിന്റെ മധ്യഭാഗത്തായി വേദന
3. ഭാരം അമര്‍ത്തുന്നത് പോലെ തോന്നുക
4. കയ്യിലേക്കോ കഴുത്തിലേക്കോ വ്യാപിക്കുന്ന വേദന
5. അമിതമായ വിയര്‍പ്പ്
6. ശ്വാസതടസം
ഈ ലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ പ്രത്യക്ഷപ്പെടുമെന്നതിനാല്‍ അസുഖം സങ്കീര്‍ണ്ണമാകുന്നതിന് മുന്‍പ് ചികിത്സ നേടുവാനുള്ള അവസരം ലഭിക്കും. ചില സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗാവസ്ഥകളുള്ളവരില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാതെ തന്നെ ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.
ഹൃദയാഘാതത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് തടസപ്പെടുന്നത്, എന്നാല്‍ ഇതിന് വിപരീതമായി ഹൃദയം പൂര്‍ണ്ണമായും നിശ്ചലമാകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം. നിമിഷ നേരം കൊണ്ട് ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിശ്ചലമാവുക എന്നാല്‍ അതീവ ഗൗരവതരമായ അവസ്ഥയാണ് എന്ന് നിസംശയം പറയാന്‍ സാധിക്കും. ഹൃദയ സ്തംഭനത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നു.
1.പെട്ടെന്ന് കുഴഞ്ഞ് വീഴുക
2.നാഢിമിടിപ്പ് നിലയ്ക്കുക.
3.ശ്വാസം നിലയക്കുക
4.അബോധാവസ്ഥയിലാവുക
ചില സന്ദര്‍ഭങ്ങളില്‍ ഹൃദയസ്തംഭനത്തിലേക്ക് പോകുന്നതിന് മുന്‍പ് നെഞ്ചില്‍ അസ്വസ്ഥത, ശ്വാസതടസം, ശരീരം കുഴയല്‍, അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ് മുതലായ ലക്ഷണങ്ങളും കാണപ്പെടാറുണ്ട്.
കാരണങ്ങള്‍
ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങള്‍ ഇനി പറയുന്നു.ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന്റെ ക്രമം നിയന്ത്രിക്കുന്നത് ചില വൈദ്യുത സ്പന്ദനങ്ങളാണ്. ഇവ ക്രമം തെറ്റുകയാണെങ്കില്‍ ഹൃദയസ്പന്ദത്തിന്റെ താളക്രമത്തിലും വ്യതിയാനമുണ്ടാകും. അരിത്തിമിയ (Arrhythmia) എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണം ഇതാണ്.
ഹൃദയധമനിയെ (കൊറോണറി ആര്‍ട്ടറി) ബാധിക്കുന്ന അസുഖങ്ങള്‍
ഹൃദയാഘാതം
കാര്‍ഡിയോമയോപതി (ഹൃദയപേശികള്‍ വലുതാവുകയോ തടിക്കുകയോ ചെയ്യല്‍)
ഹൃദയ പേശികള്‍ക്കുണ്ടാകുന്ന ബലക്ഷയം
ജന്മനാലുള്ള ഹൃദ്രോഗങ്ങള്‍
ജനിതകപരമായ തകരാറുകള്‍
വാല്‍വ് സംബന്ധമായ തകരാറുകള്‍ മുതലായവയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്.
ഹൃദയധമനിയെ ബാധിക്കുന്ന അസുഖമുള്ളവര്‍, പുകവലിക്കാര്‍, അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍, അമിതമായ കൊളസ്‌ട്രോള്‍ ഉള്ളവര്‍, അമിതഭാരമുള്ളവര്‍, പ്രമേഹബാധിതര്‍, അലസമായ ജീവിതശൈലി നിലനിര്‍ത്തുന്നവര്‍, നേരത്തെ ഹൃദയാഘാതം വന്നവര്‍, ഹൃദയാഘാതത്തിന്റെ പാരമ്പര്യമുള്ളവര്‍, ഹൃദയ താളക്രമത്തില്‍ തകരാറുള്ളവര്‍, ഉറക്കനഷ്ടമുള്ളവര്‍, സങ്കീര്‍ണ്ണമായ വൃക്കരോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യതകളുണ്ട്.
ചെറുപ്പക്കാരില്‍ ഈ രണ്ട് അവസ്ഥയും പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൃത്യമായ ഹെല്‍ത്ത് ചെക്കപ്പ് നടത്തി ആരോഗ്യം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുകയാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. ദീര്‍ഘകാലം ശരീരം അനങ്ങുന്ന ജോലികളൊന്നും ചെയ്യാതെ പെട്ടെന്ന് ഒരു ദിവസം വ്യായാമമോ കളികളോ ആരംഭിക്കുന്നതും ശ്രദ്ധയോടെ വേണം. ജീവിത ശൈലികളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരവും, ഭക്ഷണക്രമീകരണം ന്യൂട്രീഷ്യണിസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരവും, ആരോഗ്യകരമായ വ്യായാമ ക്രമീകരണം ഫിസിയോതെറാപ്പിസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരവും ക്രമീകരിക്കണം. അനാരോഗ്യകരമായ ജീവിത രീതികള്‍ നയിക്കുന്നതിന് പകരം ആരോഗ്യപൂര്‍ണമായ നടപടികള്‍ സ്വീകരിച്ച് നമ്മുടെ ഹൃദയാരോഗ്യത്തെ പരിപാലിക്കുകയാണ് ചെയ്യേണ്ടത്.ചെറുപ്പം മുതലേ ഹൃദയാരോഗ്യത്തിന് മുന്‍തൂക്കം നല്‍കി ജീവിച്ചാല്‍ ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും.
(കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് & എച്ച്ഒഡി ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയാണ് ലേഖകന്‍)
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment