സൈലന്റ് അറ്റാക്കാണ് ഇവിടെ വില്ലന്‍. ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള ഈ ഭീകര അവസ്ഥയെ മറികടക്കാന്‍ നല്ല ശ്രദ്ധ ആവശ്യമാണ്.
സിനിമ താരമായിരുന്ന കലാഭവന്‍ നവാസിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് നാം കേട്ടത്. യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളുമില്ലാത്ത വ്യക്തിയെ മരണം കവര്‍ന്നത് ആദ്യമൊക്കെ വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. നമുക്കിടയിലും പലരും ഇത്തരത്തില്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ടാകും. സൈലന്റ് അറ്റാക്കാണ് ഇവിടെ വില്ലന്‍. ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള ഈ ഭീകര അവസ്ഥയെ മറികടക്കാന്‍ നല്ല ശ്രദ്ധ ആവശ്യമാണ്.
1. ചെറിയ നെഞ്ചു വേദനയും അസ്വസ്ഥതയുമാണ് സൈലന്റ് അറ്റാക്കിന്റെ പ്രധാന ലക്ഷണം. വേദനയൊരിക്കലും കഠിനമായിരിക്കില്ല. ഇതിനാല്‍ ഗ്യാസോ മറ്റു പ്രശ്‌നങ്ങളോ എന്നു കരുതി നാം വിട്ടുകളയും. കലാഭവന്‍ നവാസ് അടക്കമുള്ള പലരിലും സംഭവിച്ചത് ഇതാണ്.
2. ഒരു കാരണവുമില്ലാതെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടാല്‍ ഉടനേ ചികിത്സ തേടണം.
3. ഓക്കാനം, ചര്‍ദ്ദി, ദഹനക്കേട്, വയറുവേദന തുടങ്ങിയവയും ചിലപ്പോള്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാകാം.
4. രാത്രി ഉറക്കത്തില്‍ വിയര്‍ത്ത് അസ്വസ്തതയോടെ എഴുന്നേല്‍ക്കുന്നത് നിശബ്ദ ഹൃദയാഘാതത്തിന്റെ സൂചനയാകാം. ഇത്തരം സമയങ്ങളിലും ഉടനെ ചികിത്സ നല്‍കണം.
5. അമിത ക്ഷീണമാണ് സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ മറ്റൊരു ലക്ഷണം. പല രോഗങ്ങളുടെയും ലക്ഷണമാണിത്. പെട്ടെന്ന് ഒരു കാരണവുമില്ലാതെയുള്ള ക്ഷീണം ശ്രദ്ധിക്കണം.
6. താടിയെല്ല്, കഴുത്ത്, കൈകള്‍, പുറം, വയറുള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുന്നതും നിസാരമായി കാണേണ്ട. കൈകള്‍, തോളുകള്‍ എന്നിവയുള്‍പ്പെടെ ശരീരത്തിന്റെ മുകള്‍ ഭാഗത്ത് പൊതുവായ ബലഹീനതയോ വേദനയോ അനുഭവപ്പെടുന്നതും ചിലപ്പോള്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാണ്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment