സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്.
സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍ 22,500 ആയെന്നും അഭൂതപൂര്‍വമായ വളര്‍ച്ചയാണ് എസ്ബിഐ കൈവരിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുംബൈയിലെ ബ്രാഞ്ചിന്റെ നൂറാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.
ഇന്ന് രാജ്യത്തെ നാലിലൊന്ന് ഇടപാടുകളും നടക്കുന്നത് 1924ല്‍ സ്ഥാപിതമായ മുംബൈ ബ്രാഞ്ചിലാണ്. നൂറാം വാര്‍ഷികത്തെ അടയാളപ്പെടുത്തുന്നതിനായി 100 രൂപ നാണയവും നിര്‍മലാ സീതാരാമന് പുറത്തിറക്കി. എസ്ബിഐയ്ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുള്ള 43 ശാഖകള്‍ രാജ്യത്തുടനീളമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 1981നും 1996നും ഇടയില്‍ എസ്ബിഐ കൈവരിച്ച നേട്ടങ്ങളും വളര്‍ച്ചയും ഉള്‍പ്പടെ സമഗ്ര ചരിത്രം വിവരിക്കുന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.
50 കോടി ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നല്കാന് എസ്ബിഐയ്ക്ക് സാധിക്കുന്നു. ഡിജിറ്റല്‍ നിക്ഷേപകരും ആദ്യം തെരഞ്ഞെടുക്കുന്നത് എസ്ബിഐയാണെന്ന് അവര്‍ പറഞ്ഞു. പ്രതിദിനം 20 കോടി രൂപയുടെ യുപിഐ പണമിടപാടുകളാണ് നടത്തുന്നത്. രാജ്യത്തെ മൊത്തത്തിലുള്ള നിക്ഷേപത്തില്‍ 22.4 ശതമാനം വിഹിതം വഹിക്കുന്നത് എസ്ബിഐയാണ്. വരുമാന അസമത്വങ്ങളുടെ പേരില്‍ ഇന്ത്യ ആവര്‍ത്തിച്ച് പരിഹസിക്കപ്പെടുന്ന സാഹചര്യത്തില്‍ എസ്ബിഐയുടെ വളര്‍ച്ച ആഗോള റെക്കോര്‍ഡാണെന്ന് വിലയിരുത്താമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല് തലയിലൂടെ ഒഴിച്ച് യുവ കര്ഷകന് നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment