വില തകര്‍ച്ച നേരിട്ടപ്പോള്‍ റബറെല്ലാം വെട്ടിക്കളഞ്ഞ് തെങ്ങും റംബുട്ടാനുമെല്ലാം വച്ചവരെ നിരാശയിലാക്കിയാണ് വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നത്.
വിലത്തകര്‍ച്ച നേരിട്ട ഒരു നീണ്ട കാലത്തിന് ശേഷം റബര്‍ വില റെക്കോര്‍ഡിട്ട് കുതിക്കുന്നു. ഇന്നലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് റബര്‍ വില 200 രൂപ കടന്നത്. ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ റബര്‍ ബോര്‍ഡ് വില 247 രൂപയായിരുന്നു. വില തകര്‍ച്ച നേരിട്ടപ്പോള്‍ റബറെല്ലാം വെട്ടിക്കളഞ്ഞ് തെങ്ങും റംബുട്ടാനുമെല്ലാം വച്ചവരെ നിരാശയിലാക്കിയാണ് വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നത്.
ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന വിലയായ 243 രൂപ രേഖപ്പെടുത്തിയത് 2011 ഏപ്രില്‍ അഞ്ചിനാണ്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ഫെബ്രുവരിയില്‍ 91 രൂപയായി കുറഞ്ഞതാണ് 13 വര്‍ഷത്തിനിടയിലെ എറ്റവും താഴ്ന്ന വില.
അതേസമയം, രാജ്യാന്തര വിലയില്‍ ഇപ്പോള്‍ വലിയ വര്‍ധന പ്രകടമാകുന്നില്ല. കഴിഞ്ഞ ദിവസം ആര്‍എസ്എസ് 4ന് 204.63 രൂപയായിരുന്ന വില 203.94 രൂപയായി കുറഞ്ഞു. ആഭ്യന്തര മാര്‍ക്കറ്റില്‍ റബര്‍ വരവ് കുറഞ്ഞതോടെ കമ്പനികള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കുകയാണ്. ലാറ്റക്സ് വില 245 രൂപയിലെത്തി.
തേങ്ങയ്ക്ക് നല്ല വിലയുണ്ടായിട്ടും കര്ഷകന് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയിട്ടില്ല. കഴിഞ്ഞ വേനല്‍ കേരളത്തിലെ തെങ്ങുകളുടെ ഉത്പാദനം വളരെയധികം കുറച്ചു. നനയില്ലാത്ത തോട്ടങ്ങളില്‍ വിളവ് വിരലില്‍ എണ്ണാന്‍മാത്രമായി.…
വളര്‍ത്താന്‍ വലിയ മരമോ സ്ഥലമോ വേണ്ട, ഒരു ചെടിച്ചട്ടിയോ പഴയ വാട്ടര്‍ക്യാനോ മതി, അടുക്കളയിലേക്ക് ആവശ്യത്തിന് കുരുമുളകു പറിക്കാം. ഇന്ന് കുറ്റിക്കുരുമുളകിന് ഡിമാന്‍ഡ് ഏറാനുള്ള കാരണമിതുതന്നെ. സ്ഥലപരിമിതിയുള്ളവര്‍ക്കു…
കടുത്ത വേനലാണ് ഇനി മലയാളിയുടെ മുന്നിലുള്ളത്. ഇടയ്ക്ക് മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് ശമനമൊന്നുമില്ല. തെങ്ങിന് തോട്ടത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട സമയമാണിത്. തേങ്ങയ്ക്ക് മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും…
ഇഞ്ചിക്കും തെങ്ങിനും വളപ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇഞ്ചിയില്‍ മൂടു ചീയലും തെങ്ങില്‍ കൂമ്പു ചീയലും കാണപ്പെടുന്നുണ്ട്. തുടക്കത്തിലേ ഇവ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൃഷി…
കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ് തെങ്ങും കവുങ്ങും. പഴയ പ്രതാപമില്ലെങ്കിലും ഇന്നും നിരവധി പേര് ഈ രണ്ടു വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. അടയ്ക്കയുടെ ഇന്ത്യയിലെ തന്നെ പ്രധാന ഉത്പാദന കേന്ദ്രമാണ്…
കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ പ്രധാനിയായിരുന്നു ഒരു കാലത്ത് കശുവണ്ടി. കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം പോലുള്ള മലയോര ജില്ലകളില്‍ കശുമാവ് തോട്ടങ്ങള്‍ സാധാരണമായിരുന്നു. എന്നാല്‍ റബര്‍ വ്യാപകമായതോടെ കശുവണ്ടിയുടെ…
ചൈനീസ് പൊട്ടറ്റോ എന്നറിയപ്പെടുന്ന കൂര്‍ക്ക കേരളീയര്‍ക്ക് പ്രിയപ്പെട്ടൊരു കിഴങ്ങു വര്‍ഗമാണ്. രുചിയിലും ഗുണത്തിലും ഏറെ മുന്നിലുള്ള കൂര്‍ക്ക വളരെക്കുറച്ച് കാലം കൊണ്ടു തന്നെ നല്ല വിളവ് തരും. ഇപ്പോഴത്തെ…
ഒൗഷധ ഗുണങ്ങള്‍ ഏറെയുള്ള ഇഞ്ചി മിക്ക വിഭവങ്ങളിലും നാം ഉപയോഗിക്കാറുണ്ട്. പലതരം ഔഷധങ്ങളും കറികളുമെല്ലാം ഉണ്ടാക്കാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ടെങ്കിലും നാം വലിയ രീതിയില്‍ ഇതു കൃഷി ചെയ്യാറില്ല. വലിയ തോതില്‍ രാസകീടനാശിനികള്‍…
© All rights reserved | Powered by Otwo Designs
Leave a comment