പരിപൂര്‍ണായി ജൈവരീതി അവലംബിച്ചാല്‍ ഈ അവസ്ഥയില്‍ വലിയ പ്രയോജനം ഉണ്ടാവാന്‍ സാധ്യതയില്ല. ഇതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത രാസകീടനാശിനികള്‍ പ്രയോഗിക്കാം.
കനത്ത മഴ തുടരുന്നതിനാല്‍ കേരളത്തിലെ പല സ്ഥലങ്ങളിലും വാഴത്തോട്ടങ്ങള്‍ വെള്ളത്തിലാണ്. വെളളമിറങ്ങിക്കഴിഞ്ഞാല്‍ പല തരത്തിലുള്ള രോഗങ്ങളും വാഴകള്‍ക്ക് പിടിപെടും. തുടക്കത്തിലേ ശ്രദ്ധിച്ചാല്‍ കുറച്ചൊക്കെ ഇതിനെ ചെറുക്കാം. പരിപൂര്‍ണായി ജൈവരീതി അവലംബിച്ചാല്‍ ഈ അവസ്ഥയില്‍ വലിയ പ്രയോജനം ഉണ്ടാവാന്‍ സാധ്യതയില്ല. ഇതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്ത രാസകീടനാശിനികള്‍ പ്രയോഗിക്കാം.
1. മാണം അഴുകല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 5 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി ഒഴിക്കണം.
2. അടഞ്ഞ മഴ കഴിഞ്ഞുളള കാലാവസ്ഥയില്‍ പനാമാവാട്ടം രൂക്ഷമായേക്കാം. മൂത്ത ഇലകള്‍ മഞ്ഞളിച്ച് വാടിപ്പോകുന്നതാണ് ആദ്യത്തെ ലക്ഷണം. ഒപ്പം വാഴത്തടയുടെ കടഭാഗത്ത് വിണ്ടുകീറല്‍ ഉണ്ടാകുന്നതും ഇതിന്റെ ലക്ഷണം തന്നെ. രോഗം ശ്രദ്ധിയില്‍പ്പെട്ടാല്‍ 0.2 % വീര്യത്തില്‍ കാര്‍ബണ്‍ഡാസിം അല്ലെങ്കില്‍ 0.1 % വീര്യത്തില്‍ പ്രൊപ്പികൊനാസോള്‍ കുമിള്‍ നാശിനി കടഭാഗത്ത് ഒഴിക്കണം. കേടുവന്ന ഇലകള്‍ മുറിച്ചു മാറ്റണം. 13:0:45 എന്ന വളം 5 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ പശചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യണം.
3. ഇലപ്പുളളി രോഗം വരികയാണെങ്കില്‍ 0.4% വീര്യത്തില്‍ മാങ്കോസെബ് എന്ന കുമിള്‍ നാശിനി പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാം. രോഗം നിയന്ത്രണ വിധേയമല്ലെങ്കില്‍ പ്രൊപ്പികൊനാസോള്‍ 0.1% വീര്യത്തില്‍ തുടര്‍ന്നു തളിക്കാവുന്നതാണ്.
4. വെള്ളക്കെട്ട് കഴിഞ്ഞാല്‍ തോട്ടവും വാഴകളും വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment