മഴക്കാലത്ത് കറിവേപ്പിനും വേണം പ്രത്യേക പരിചരണം. നിലവിലെ കാലാവസ്ഥയെ അതിജീവിച്ച് കറിവേപ്പ് ചെടി ആരോഗ്യത്തോടെ വളരാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. ചെറിയ തൈയാണെങ്കില്‍ ആദ്യം ചട്ടിയിലോ ഗ്രോ ബാഗിലോ വളര്‍ത്തിയ ശേഷം പറിച്ചു നടുക. മഴ ശക്തമായ ഈ സമയത്ത് നേരിട്ട് മണ്ണിലേക്ക് നട്ടാല്‍ ചിലപ്പോള്‍ നശിച്ചു പോകും.
2. സൂര്യപ്രകാശവും നീര്‍വാഴ്ച്ചയുമുള്ള സ്ഥലത്ത് മാത്രം കറിവേപ്പ് നടുക.
3. മൂന്ന് അടി വിസ്താരത്തിലും താഴ്ച്ചയിലും കുഴിയെടുത്ത് 500 ഗ്രാം നീറ്റ് കക്ക പൊടിച്ചതോ ടോളോമെന്റോ, ചേര്‍ത്ത് തടം ഇളക്കി വെച്ച് 10 ദിവസത്തിന് ശേഷം ജൈവ വളങ്ങള്‍ ചേര്‍ത്ത് തൈ നടാം.
4. വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കുക, വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനയും വേണം.
5. മണ്ണിര കമ്പോസ്റ്റ്, ഉണങ്ങിയ കോഴി വളം, തണലത്ത് ഉണക്കിയ ചാണകപ്പൊടി എന്നിവയെല്ലാം കറിവേപ്പിനു നല്ല വളക്കൂട്ടാണ്. ഇവ ഏതെങ്കിലും തടത്തില്‍ വിതറിയതിനു ശേഷം ഇളക്കമുള്ള മേല്‍ മണ്ണ് വളത്തിന്റെ മുകളില്‍ വിതറി കൊടുക്കണം.
6. കറിവേപ്പിന്റെ ചുവട്ടില്‍ തടമിളക്കല്‍, വളപ്രയോഗം എന്നി സന്ദര്‍ഭങ്ങളില്‍ വേരു മുറിയാതെ നോക്കണം. കൂടാതെ വേര് തടത്തിനു മുകളില്‍ വരാതെയും.
7. കടലപ്പിണ്ണാക്ക്, അല്‍പ്പം പച്ചചാണകം എന്നിവ പുളിപ്പിച്ച് പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നത് കറിവേപ്പ് പുഷ്ടിയോടെ വളരാന്‍ സഹായിക്കും. മാസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് വളരെ ഗുണം ചെയ്യും. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിച്ച് കറിവേപ്പിനെ ബാധിക്കുന്ന ഒട്ടനവധി കീടങ്ങളെ തുരത്താം.
8. അടുക്കളയിലെ തലേ ദിവസത്തെ കഞ്ഞിവെള്ളം, മീന്‍ കഴുകിയ വെള്ളം എന്നിവ തടത്തില്‍ നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കാം.
9. നനയ്ക്കുന്ന സമയത്ത് പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ചുവട്ടില്‍ ഒഴിക്കുന്നതോടൊപ്പം ഇലകളുടെ രണ്ട് വശവും വെള്ളം സ്‌പ്രെ ചെയ്യുക. ഇതിലൂടെ ചെറുപ്രാണികളുടെയും കീടങ്ങളുടെയും ശല്യം കുറയും, ഒപ്പം ഇലകള്‍ക്ക് ഒരു കുളിര്‍മ കിട്ടുകയും ചെയ്യും.
10. വിളവെടുക്കുമ്പോള്‍ ഇല പറിച്ചെടുക്കരുത് , പകരം ശിഖിരങ്ങള്‍ ഒടിച്ചെടുക്കാം. പിന്നീട് കൂടുതല്‍ ശാഖകള്‍ പൊട്ടി മുളയ്ക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment