മുള പൊട്ടിച്ചു കളഞ്ഞ് ഉപയോഗിക്കുകയാവും പതിവ്. എന്നാല്‍ വലിയ അപകടമാണത്, പലതരം വിഷസംയുക്തങ്ങള്‍ ഇതിലുണ്ട്.
നിരവധി വിഭവങ്ങള്‍ നാം ഉരുളക്കിഴങ്ങ് ഉപയോഗിച്ചു തയാറാക്കാറുണ്ട്. അടുക്കളയിലെ സ്‌റ്റോര്‍ റൂമിലും ഫ്രിഡ്ജിലുമെല്ലാം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കുന്ന സ്വഭാവം മിക്കവാറും എല്ലാ വീടുകളിലുമുണ്ടാകും. എന്നാല്‍ കുറച്ചു ദിവസം കഴിയുമ്പോള്‍ ഇവയില്‍ ചിലതിന് മുള വരും, ആ മുള പൊട്ടിച്ചു കളഞ്ഞ് ഉപയോഗിക്കുകയാവും പതിവ്. എന്നാല്‍ വലിയ അപകടമാണത്, പലതരം വിഷസംയുക്തങ്ങള്‍ ഇതിലുണ്ട്.
സൊലനൈന്‍, ചകൊനൈന്‍ എന്നിങ്ങനെയുള്ള രണ്ടു തരത്തിലുള്ള ഗ്ലൈക്കോആല്‍ക്കലോയിഡുകള്‍ ഉരുളക്കിഴങ്ങിലുണ്ട്. ഇവ സ്വാഭാവിക വിഷസംയുക്തങ്ങളാണ്. മുളവന്ന ഭാഗത്ത് ഇവയുടെ സാന്നിധ്യം കൂടുതലായിരിക്കും. മുളപൊട്ടുമ്പോള്‍ ഇവയുടെ അളവ് വര്‍ധിക്കും.
മുള വന്ന ഉരുളക്കിഴങ്ങ് കഴിച്ചാല്‍ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പനി, ശരീര വേദന തുടങ്ങിയ പല പ്രശ്‌നങ്ങളും വരാം. ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഇതിലെ വിഷാംശം പ്രതികൂലമായി ബാധിക്കും. എന്നാല്‍ എല്ലാവരിലും ഈ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.
ഗര്‍ഭിണികള്‍ മുളച്ച ഉരുളക്കിഴങ്ങ് ഒരിക്കലും ഉപയോഗിക്കരുത്. ഗര്‍ഭം അലസാന്‍ വരെ ഇതു കാരണമായേക്കാം. ഗര്‍ഭസ്ഥ ശിശുവിന് നാഡീ സംബന്ധമായ തകരാറുകള്‍ക്കും ഇത്തരം ഉരുളക്കിഴങ്ങിന്റെ ഉപയോഗം വഴിയൊരുക്കും. കുഞ്ഞിന്റെ പ്രതിരോധ ശേഷിയെ വരെ ബാധിയ്ക്കുന്ന ഒന്നാണിത്. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഒന്നാണിത്.
മുള പൊട്ടിച്ചു കളഞ്ഞ് ആ ഭാഗത്തെ തൊലി ചെത്തിക്കളഞ്ഞ് ഉപയോഗിച്ചിട്ടും കാര്യമില്ല. കാരണം ആ വിഷവസ്തു ഉരുളക്കിഴങ്ങിനുള്ളില്‍ അപ്പോഴുമുണ്ട്. ഇതിനാല്‍ മുളപൊട്ടിയ ഉരുളക്കിഴങ്ങ് ഉപയോഗിക്കാതെയിരിക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment