കേന്ദ്രസര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി. പ്രസാദ്

ആഗോളവല്‍ക്കരണത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര നയങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിനും കാര്‍ഷിക സമ്പദ് ഘടനയുടെ തളര്‍ച്ചയ്ക്കും കാരണമായതായും മന്ത്രി നിയമസഭയില്‍ സൂചിപ്പിച്ചു.

By Harithakeralam
2024-02-14

കാലാകാലങ്ങളായി മാറി വന്ന കേന്ദ്രസര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അവരുടെ നയങ്ങള്‍ കാര്‍ഷിക വളര്‍ച്ചയ്ക്ക് പ്രതിസന്ധി മാത്രമേ സൃഷ്ടിച്ചിട്ടുള്ളൂ എന്നും മന്ത്രി പി പ്രസാദ്. കാര്‍ഷികോല്പന്നങ്ങളുടെ വില സ്ഥിരത ഉറപ്പാക്കുന്നതിലോ, ഉല്‍പ്പന്നങ്ങളുടെ മൂല്യ വര്‍ദ്ധനവിനോ,കര്‍ഷക വരുമാന വര്‍ദ്ധനവിനോ ഉള്ള നടപടികള്‍ ഒന്നും തന്നെ ഇവര്‍ സ്വീകരിച്ചിട്ടില്ല എന്നും ആഗോളവല്‍ക്കരണത്തെ പിന്തുണയ്ക്കുന്ന കേന്ദ്ര നയങ്ങള്‍ കാര്‍ഷികോല്പന്നങ്ങളുടെ വിലയിടിവിനും കാര്‍ഷിക സമ്പദ് ഘടനയുടെ തളര്‍ച്ചയ്ക്കും കാരണമായതായും മന്ത്രി നിയമസഭയില്‍ സൂചിപ്പിച്ചു.  

 

റബ്ബര്‍ ഉള്‍പ്പെടെയുള്ള മിക്ക നാണ്യ വിളകളുടെയും വില തകരുന്നത് പ്രാഥമികമായി ഉദാരവല്‍ക്കരണ പ്രക്രിയ മൂലമുണ്ടായ കയറ്റുമതി ഇറക്കുമതി നയങ്ങളും ഡബ്ല്യൂ ടി ഒ (WTO) , ഫ്രീ ട്രേഡ് എഗ്രിമെന്റ് (FTA) , ആസിയന്‍ (ASEAN ) കരാറുകളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ വ്യവസ്ഥകള്‍ മൂലവുമാണ്. സ്വതന്ത്ര വ്യാപാര കരാറുകള്‍ നമ്മുടെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് തകര്‍ത്തിരിക്കുന്നത്. വിലയിലെ ചാഞ്ചാട്ടം നേരിടാന്‍ കേന്ദ്രം ഭരിച്ചിരുന്ന ഒരു സര്‍ക്കാരും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഭക്ഷ്യ എണ്ണകളുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. ഊഹക്കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിലും കേന്ദ്ര ഇടപെടലുകള്‍ വമ്പന്‍ പരാജയമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആകട്ടെ വ്യക്തമായ നയ പരിപാടികള്‍ കര്‍ഷക പക്ഷത്ത് നിന്നുകൊണ്ട് കൃത്യതയോടും സുതാര്യമായും നടപ്പിലാക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്. അത്തരം ഇടപെടലുകള്‍ പൊതുജന പങ്കാളിത്തത്തോടെയും കാര്യക്ഷമതയോടെയും നിര്‍വഹിക്കുന്നതില്‍ ചാരിതാര്‍ത്ഥ്യവുമുണ്ട്.

കാര്‍ഷിക മേഖലയിലെ ഈ ഇടപെടലുകളെല്ലാം സര്‍ക്കാര്‍ നടത്തുമ്പോള്‍ തന്നെ പല കേന്ദ്ര സര്‍ക്കാര്‍ നയങ്ങളും കര്‍ഷകവിരുദ്ധമായികൊണ്ടിരിക്കുകയാണ്. 'ജയ് ജവാന്‍ ജയ് കിസ്സാന്‍' എന്ന് അഭിമാനം കൊണ്ട ഭാരതത്തില്‍ ഇന്ന് നിലനില്‍പ്പിനായി കര്‍ഷകര്‍ തെരുവില്‍ പോരാടുകയാണ്. ഈ പോരാട്ടത്തിനെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. ഈ കര്‍ഷക വിരുദ്ധതയ്ക്ക് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പങ്ക് ചെറുതല്ല. ഈ കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ രാഷ്ട്രിയത്തിനതീതമായി ഒരു കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ട്. അതിനെയാണ് പ്രതിപക്ഷം പിന്തുണയ്‌ക്കേണ്ടത്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന നെല്ല് സംഭരണം കാര്യക്ഷമമാക്കുവാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഈ സീസണില്‍ ഇതു വരെ ഒന്നാം വിളയില്‍ 55793 കര്‍ഷകരില്‍ നിന്നായി 1.358 ലക്ഷം മെട്രിക് ടണ്ണും, രണ്ടാം വിളയില്‍ 429 കര്‍ഷകരില്‍ നിന്നായി 3850 മെട്രിക് ടണ്‍ നെല്ലും സംഭരിച്ചിട്ടുണ്ട്. സംഭരണ വിലയായി 39666 കര്‍ഷകര്‍ക്കായി 294.48 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. അടിസ്ഥാന താങ്ങു വില ഉള്‍പ്പെടെയുള്ള നെല്ല് സംഭരണ ചെലവുകളുടെ ഇനത്തില്‍ 201718 മുതല്‍ 2022-23 വരെ 614.98 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു വെച്ചിട്ടുണ്ട്. നെല്ല് സംഭരണം കാര്യക്ഷമമാക്കുവാനും കര്‍ഷകര്‍ക്ക് യഥാസമയം നെല്ലിന്റെ വില ലഭ്യമാക്കുവാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ ഒരു ക്യാബിനറ്റ് സബ് കമ്മിറ്റിയും ഒരു വിദഗ്ധ സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരുന്നു.

ഈ സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ യഥാസമയം ഇടപെടുകയും കര്‍ഷക പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ പ്രതിജ്ഞാബദ്ധവുമായ ഒരു സര്‍ക്കാരാണ്. നെല്ല്, നാളികേരം, പച്ചക്കറി, റബ്ബര്‍  കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ യഥാസമയം ഇടപെടുകയും ആവശ്യമായ ഉത്തരവുകളിലൂടെ സാമ്പത്തികമായും സാങ്കേതികമായും കര്‍ഷകരെ സഹായിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും കേന്ദ്രത്തിന്റെ തെറ്റായ കാര്‍ഷിക നയങ്ങളും വന്യമൃഗ പ്രശ്‌നങ്ങളും അണു കുടുംബങ്ങളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവും, ഉയര്‍ന്ന ജനസാന്ദ്രത മൂലം കൃഷി ഭൂമിയിലുണ്ടായിട്ടുള്ള കുറവും, കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് സൃഷ്ടിക്കുന്ന ഭീഷണിയും തരണം ചെയ്യാന്‍ 2026 ലക്ഷ്യമാക്കി കൃഷി വകുപ്പ് വിഭാവനം ചെയ്തിട്ടുള്ള വിവിധങ്ങളായ ജനകീയ കാര്‍ഷിക വികസന പദ്ധതികളാണ് കൃഷി വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.  

കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുന്നതിന്റെ ആവശ്യകതയും പ്രാദേശിക സാമ്പത്തിക വികസനത്തില്‍ കാര്‍ഷിക മേഖലയുടെ പങ്കും മനസ്സിലാക്കി സര്‍ക്കാര്‍ നടപ്പിലാക്കിയ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിലൂടെ കാര്‍ഷിക മേഖലയില്‍ ജനപങ്കാളിത്തം ഉയര്‍ത്തുവാനും കാര്‍ഷിക മേഖലയില്‍ ജനകീയ കൂട്ടായ്മകള്‍ 'കൃഷിക്കൂട്ടങ്ങളായി' സൃഷ്ടിക്കുവാനും സാധ്യമായി. ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം, കര്‍ഷകരുടെ വരുമാന വര്‍ദ്ധനവ് എന്നീ ലക്ഷ്യങ്ങളാണ് ഇതിലൂടെ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. ഉത്പാദന മേഖലയില്‍ വിപണിയധിഷ്ടിതമായ ഉത്പാദനം സാധ്യമാക്കുവാനും ഉത്പ്പന്നങ്ങള്‍ക്ക് പരമാവധി വില ലഭ്യമാക്കുവാനും കൃഷിക്കൂട്ടങ്ങളെ ഫലപ്രദമായി സംയോജിപ്പിച്ച് ഉല്പാദന, സേവന,  മൂല്യവര്‍ദ്ധിത മേഖലകളിലൂടെ ലക്ഷ്യം   കൈവരിച്ചുക്കൊണ്ടിരിക്കുകയാണ്. 2026 ആകുമ്പോഴേക്കും ഒരു ലക്ഷം ഹെക്ടറില്‍ മൂല്യ വര്‍ദ്ധിത കൃഷിയും 3000 കോടിയുടെ വിറ്റുവരവും മൂന്ന് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിളയധിഷ്ടിത കൃഷി രീതി പ്രോത്സാഹിപ്പിച്ചും കര്‍ഷക ഉത്പാദക സംഘങ്ങള്‍  രൂപീകരിച്ച് ഉത്പാദന വര്‍ദ്ധനവും വിപണിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.  

നിലവിലുള്ള കര്‍ഷകരെ ഈ മേഖലയില്‍ നിലനിര്‍ത്തുവാനുള്ള ശ്രമം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നെല്ല്, പച്ചത്തേങ്ങ, വിവിധയിനം പച്ചക്കറികള്‍, റബ്ബര്‍, എന്നിവയ്ക്ക് സര്‍ക്കാര്‍ താങ്ങുവിലയും കുറഞ്ഞ അടിസ്ഥാന വിലയും നിശ്ചയിച്ച് കര്‍ഷകരെ സഹായിക്കുന്നു. കൂടാതെ ഈ ഉത്പ്പന്നങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ശേഖരിച്ച് വിപണി വില ഉറപ്പാക്കുവാനും സാധ്യമായിട്ടുണ്ട്. നെല്ല് സംഭരണം, തേങ്ങാ സംഭരണം, പച്ചക്കറി സംഭരണം, റബ്ബര്‍ പ്രൊഡക്ഷന്‍ ഇന്‍സന്റീവ് എന്നിവയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ട്. 2020-21 വര്‍ഷം കേരളത്തിലെ കാര്‍ഷിക മേഖലയ്ക്കായി 590.61 കോടി രൂപയും 2021-22 വര്‍ഷം 605.9 കോടി രൂപയും 2022-23 വര്‍ഷം 587.37 കോടി രൂപയും 2023-24 വര്‍ഷം 650.66 കോടി രൂപയും സംസ്ഥാന പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി വകയിരുത്തിയിരുന്നു.

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് 50 കൃഷിശ്രീ സെന്ററുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ലോക ബാങ്ക് സഹായത്തോടെ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തേക്ക് നടപ്പിലാക്കുന്ന 2375 കോടി രൂപയുടെ കേരള കാര്‍ഷിക കാലാവസഥാ പ്രതിരോധ മൂല്യ വര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA ) ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. സര്‍ക്കാരിന്റെ കാര്യക്ഷമമായ വിപണി ഇടപെടലിലൂടെ പച്ചത്തേങ്ങയുടെ വിലയിടിവ് പിടിച്ച് നിര്‍ത്തുവാന്‍ സാധ്യമായിട്ടുണ്ട്. റബ്ബര്‍, പഴം, പച്ചക്കറി എന്നിവയുടെ വിലസ്ഥിരത ഉറപ്പാക്കുന്നതിലും സര്‍ക്കാര്‍ ഇടപെടലുകള്‍ ഫലപ്രദമാകുന്നുണ്ട്. കര്‍ഷകരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുന്നതിന് കടാശ്വാസ കമ്മീഷന്റെ ഇടപെടലുകള്‍ സഹായകരമാകുന്നുണ്ട്.

Leave a comment

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് മുന്നറിയിപ്പു നല്‍കി കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും കൂടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

By Harithakeralam
ന്യൂനമര്‍ദം ശക്തി പ്രാപിച്ചു: കേരളത്തില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മിക്ക സ്ഥലങ്ങളിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 

By Harithakeralam
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം 60 കോടി കടന്നു

കോഴിക്കോട്:   അധിക പാല്‍ വില, ക്ഷീര സംഘങ്ങള്‍ക്കുളള കൈകാര്യച്ചെലവുകള്‍, കാലിത്തീറ്റ സബ്‌സിഡി എന്നീ ഇനത്തില്‍ മലബാര്‍ മില്‍മ  ക്ഷീര കര്‍ഷകര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കുന്ന സാമ്പത്തിക…

By Harithakeralam
സുനിത വില്ല്യംസിന് സ്‌നേഹസ്വീകരണമൊരുക്കി അരുമ നായ്കള്‍: വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

ബഹിരാകാശത്ത് മാസങ്ങളോളം താമസിച്ചു ഭൂമിയിലെത്തിയ സുനിത വില്ല്യംസിന് ലോകം നല്‍കിയത് ഗംഭീര വരവേല്‍പ്പായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയെയും സഹ പ്രവര്‍ത്തകനായ ബുച്ച്…

By Harithakeralam
ഇസാഫ് ബാങ്കിന്റെ റീട്ടെയ്ല്‍ വായ്പകളില്‍ വന്‍ വളര്‍ച്ച; പുതുതായി 10 ലക്ഷത്തിലേറെ ഇടപാടുകാര്‍

 ഇസാഫ് ബാങ്ക് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) അവസാനപാദമായ ജനുവരിമാര്‍ച്ചിലെ പ്രാഥമിക ബിസിനസ് പ്രവര്‍ത്തനക്കണക്കുകള്‍ പുറത്തുവിട്ടു. റീട്ടെയ്ല്‍ വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 5,893…

By Harithakeralam
കായലിലേക്ക് മാലിന്യം തള്ളിയതിന് എം.ജി. ശ്രീകുമാറിന് പിഴ: മാങ്ങയാണ് കളഞ്ഞതെന്ന് ഗായകന്‍

കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…

By Harithakeralam
കറന്റ്, ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ്; പുതിയ പദ്ധതിയുമായി ട്വന്റി ട്വന്റി

കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…

By Harithakeralam
തേങ്ങയ്ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ പൂഴ്ത്തിവയ്പ്പ്; മോശം വെളിച്ചെണ്ണയും വിപണിയില്‍

കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs