72 പഴം-പച്ചക്കറി സാംപിളുകളില്‍ 14 എണ്ണത്തിലും അനുവദനീയമായ പരിധിക്കു മുകളില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെ വിപണിയിലുള്ള പഴത്തിലും പച്ചക്കറികളിലും അനുവദനീയമായ അളവിന് മുകളില്‍ കീടനാശിനി സാനിധ്യമുണ്ടെന്ന് റിപോര്‍ട്ട്. കഴിഞ്ഞമാസം തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളജിലെ കീടനാശിനി അവശിഷ്ട പരിശോധന ലബോറട്ടറിയില്‍ എത്തിച്ച 72 പഴം-പച്ചക്കറി സാംപിളുകളില്‍ 14 എണ്ണത്തിലും അനുവദനീയമായ പരിധിക്കു മുകളില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
കീടനാശിനി പ്രയോഗിച്ചു ദിവസങ്ങള്‍ കഴിഞ്ഞും ഇവയുടെ അവശിഷ്ടം പച്ചക്കറികളിലും പഴങ്ങളും തങ്ങി നില്‍ക്കുകയോ, അവ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കളുടെ സാനിധ്യമുണ്ടാകുകയോ ചെയ്യുന്നതിനെയാണ് കീടനാശിനികളുടെ അവശിഷ്ടമെന്നു പറയുന്നത്. കുറഞ്ഞ അളവില്‍ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവയുടെ സാനിധ്യം കണ്ടെത്തിയിട്ടുണ്ട്.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരുന്നു ഇതുവരെ സാംപിള്‍ ശേഖരണം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരാണു സാംപിള്‍ നേരിട്ടു ശേഖരിച്ചു വെള്ളായണിയിലെ ലാബിലെത്തിക്കുന്നത്. അടുത്ത 3 വര്‍ഷത്തിനിടെ കേരളത്തിലെ 152 ബ്ലോക്കുകളില്‍ പരിശോധന നടത്താനാണ് കൃഷി വകുപ്പിന്റെ തീരുമാനം. ചേന, ചേമ്പ്, ശീമച്ചക്ക, ചക്ക, കൂമ്പ്, വാഴപ്പിണ്ടി എന്നിവയില്‍ കീടനാശിനികളുടെ സാനിധ്യമില്ല. പപ്പായ, വാഴപ്പഴം, കൈതച്ചക്ക, ചാമ്പയ്ക്ക, സീതപ്പഴം, പേരയ്ക്ക എന്നിവയിലും പ്രശ്നമുള്ളതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല് തലയിലൂടെ ഒഴിച്ച് യുവ കര്ഷകന് നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment