അടുക്കളത്തോട്ടത്തില്‍ നൂറുമേനി വിളവിന് വളം അടുക്കളയില്‍ നിന്നും

ദ്രാവക രൂപത്തിലായതിനാല്‍ ചൂടുള്ള ഈ കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ഏറെ നല്ലതാണ്. ചെടികളുടെ വേരുകള്‍ക്ക് എളുപ്പം വലിച്ചെടുക്കാനും സാധിക്കും

By Harithakeralam
2025-01-16

അടുക്കളയിലെ അവശിഷ്ടങ്ങള്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്ക് വളമാക്കാം. ഇങ്ങനെയുള്ള നിരവധി വളങ്ങള്‍ നാം തയാറാക്കാറുണ്ട്.  ദ്രാവകരൂപത്തില്‍ തയാറാക്കുന്ന ചില ഉത്തേജക ലായനികളെ കുറിച്ചാണ് ഇത്തവണ പറയുന്നത്. ദ്രാവക രൂപത്തിലായതിനാല്‍ ചൂടുള്ള ഈ കാലാവസ്ഥയില്‍ പ്രയോഗിക്കാന്‍ ഏറെ നല്ലതാണ്. ചെടികളുടെ വേരുകള്‍ക്ക് എളുപ്പം വലിച്ചെടുക്കാനും സാധിക്കും. ഒരേ രീതിയില്‍ എല്ലായിടത്തുമെത്താനും പിഎച്ച് ലെവല്‍ അനുയോജ്യമാക്കാനുമിത് ഉപകരിക്കും.

കഞ്ഞിവെള്ളവും എപ്‌സം സാള്‍ട്ടും

കീടനാശിനിയുടേയും വളത്തിന്റെയും ഗുണം ഒരേ സമയം പ്രകടിപ്പിക്കുന്നതാണ് പുളിപ്പിച്ച കഞ്ഞിവെള്ളം. തലേദിവസത്തെ കഞ്ഞിവെള്ളം അരലിറ്റര്‍ എടുത്ത് ഒരു ടീസ്പൂണ്‍ എപ്‌സം സാള്‍ട്ട് ഇതിലേക്കിടുക. എന്നിട്ട് നന്നായി ഇളക്കി മൂന്നു ദിവസം മാറ്റിവയ്ക്കുക. തുടര്‍ന്നു നാലിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ഇലകള്‍ നല്ല പച്ചപ്പോടെ വളരാനും പെട്ടെന്ന് കായ്ക്കാനും ഈ ലായനി ഫലം ചെയ്യും. ചീര, കറിവേപ്പ് എന്നിവയ്ക്ക് ഉത്തമമാണ് ഈ വളം.

വാഴപ്പഴത്തിന്റെ തൊലി

പൊട്ടാസ്യം ധാരാളം അടങ്ങിയ വസ്തുവാണ് വാഴപ്പഴത്തിന്റെ തൊലി. ഒരു കുപ്പിയെടുത്ത് വാഴപ്പഴത്തിന്റെ തൊലി ഇതിലിട്ട് വെള്ളമൊഴിക്കുക. തൊലി മുങ്ങത്തക്ക വിധം വെളളമൊഴിക്കണം. എന്നിട്ട് അഞ്ച് ദിവസം എടുത്തുവയ്ക്കുക. പിന്നീട് എടുത്ത് തൊലികള്‍ നന്നായി ഞെരടിയ ശേഷം അരിച്ചെടുക്കുക. ഇതിലേക്ക് മൂന്നിരട്ടി വെള്ളം ചേര്‍ത്ത ശേഷം ഇലകളില്‍ സ്്രേപ ചെയ്യാം. പൊട്ടാസ്യം അടങ്ങിയതിനാല്‍ വേഗത്തില്‍ പൂക്കളുണ്ടാകാന്‍ സഹായിക്കും.

ഉള്ളിത്തോല്‍ ലായനി

എല്ലാ വീട്ടിലും ദിവസവും ഉപയോഗിക്കുന്ന വസ്തുവാണ് ഉള്ളി. വലിയ ഉള്ളിയുടേയും ചെറിയ ഉള്ളിയുടേയും തോല്‍ ഈ ലായനിയുണ്ടാക്കാന്‍ ഉപയോഗിക്കാം. ഉള്ളിത്തോല്‍ പാത്രത്തിലേക്കിട്ട് മൂടുന്ന വിധത്തില്‍ വെള്ളമൊഴിക്കുക. തുടര്‍ന്ന് അഞ്ച് ദിവസം എടുത്തുവയ്ക്കുക. പിന്നീട് ഇരട്ടിയായി നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കുക. ഈ ലായനി സ്്രേപ ചെയ്യുന്നതിനേക്കാള്‍ നല്ലത് ചുവട്ടിലൊഴിച്ചു കൊടുക്കുന്നതാണ്.

Leave a comment

പച്ചക്കറിച്ചെടികള്‍ നിറയെ കായ്കള്‍: പൂന്തോട്ടം പൂത്തുലയും : പഴത്തൊലി മികച്ച വളം

വേനല്‍ക്കാലമായതിനാല്‍ ദിവസവും കുറച്ചു പഴങ്ങള്‍ കഴിക്കുന്നതു നമ്മുടെ ആരോഗ്യത്തിനേറെ നല്ലതാണ്.  മിക്ക പഴങ്ങളും തൊലിചെത്തിക്കളഞ്ഞാണ് ഉപയോഗിക്കുക. ഈ തൊലികള്‍ മാലിന്യമായി വലിച്ചെറിയാതെ അടുക്കളത്തോട്ടത്തിലെ…

By Harithakeralam
കീടങ്ങളെ തുരത്തിയാല്‍ വഴുതനയില്‍ ഇരട്ടി വിളവ്

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ നിര്‍ബന്ധമായും നടേണ്ട പച്ചക്കറിയാണ് വഴുതന. ഏതു കാലാവസ്ഥയിലും വലിയ പരിചരണമൊന്നും നല്‍കിയില്ലെങ്കിലും വഴുതന നല്ല വിളവ് തരും. വെയിലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, ഇനി…

By Harithakeralam
ഇലപ്പേനുകളെ നിയന്ത്രിക്കാന്‍ മഞ്ഞള്‍ സത്ത്

നല്ല പരിചരണം നല്‍കിയാല്‍ വേനല്‍ച്ചൂടിലും പച്ചക്കറികളില്‍ നിന്നും മികച്ച വിളവ് ലഭിക്കും. പാവല്‍, പടവലം, വെണ്ട, വഴുതന തുടങ്ങിയ പച്ചക്കറികളെ ഈ സമയത്ത് പലതരത്തിലുള്ള കീടങ്ങള്‍ ആക്രമിക്കാനെത്തും. പൊതുവെ പച്ചപ്പ്…

By Harithakeralam
വെയിലത്തും പച്ചമുളകില്‍ ഇരട്ടി വിളവിന് മാന്ത്രിക വളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
വഴുതനയില്‍ തൈ ചീയല്‍ : ലക്ഷണങ്ങളും പ്രതിവിധിയും

ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വഴുതന. വേനലും മഴയുമൊന്നും വഴുതനയ്ക്ക് പ്രശ്‌നമല്ല, വലിയ പരിചരണമില്ലെങ്കിലും തരക്കേടില്ലാത്ത വിളവ് തരും. തണ്ട് വെട്ടിക്കൊടുത്താല്‍ ഒന്നോ രണ്ടോ വര്‍ഷം ഒരു ചെടിയില്‍…

By Harithakeralam
പടവലത്തില്‍ കൂനന്‍ പുഴു: പന്തലില്‍ വേണം കീടനിയന്ത്രണം

വേനല്‍ക്കാലത്ത് നല്ല വിള തരുന്ന പച്ചക്കറികളാണ് പന്തല്‍ വിളകള്‍. നനയ്ക്കാനുള്ള സൗകര്യം കൂടിയുണ്ടെങ്കില്‍ പന്തല്‍ വിളകളായ പടവലം, പാവയ്ക്ക, ചിരങ്ങ തുടങ്ങിയ വിളകള്‍ നല്ല പോലെ വളരും. വാണിജ്യക്കൃഷി ചെയ്യുന്നവര്‍ക്ക്…

By Harithakeralam
വേനലിലെ കീടനാശിനി പ്രയോഗം

വേനലില്‍ ദ്രാവക രൂപത്തില്‍ കീടനാശിനികള്‍ പ്രയോഗിക്കുകയാണ് നല്ലത്. എന്നാല്‍  ഇവ കൃത്യമായും ശാസ്ത്രീയമായും പ്രയോഗിച്ചില്ലെങ്കില്‍ ചിലപ്പോള്‍ കൃഷി നശിക്കാന്‍ വരെ കാരണമാകും. വളങ്ങളും കീടനാശിനികളും ലായനി…

By Harithakeralam
പച്ചക്കറികളിലെ കീട-രോഗ നിയന്ത്രണത്തിന് ജീവാണുക്കള്‍

പച്ചക്കറികള്‍ കൃഷി ചെയ്യാന്‍ ഏറെ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ വേനല്‍ക്കാല കൃഷിയില്‍ വിജയം കൊയ്യാം. എന്നാല്‍ കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ഇക്കാലത്ത് പച്ചക്കറികളെ…

By Harithakeralam
Leave a comment

©2025 All rights reserved | Powered by Otwo Designs