ഓണക്കാലം വിഷരഹിത ഭക്ഷണകാലമാണെന്നും ആരോഗ്യ കേരളത്തിലേക്കുള്ള പുത്തന്‍ ചുവടുവെയ്പ്പാണെന്നും കൃഷിമന്ത്രി
കരുമാല്ലൂര്‍ : ഓണക്കാലം വിഷരഹിത ഭക്ഷണകാലമാണെന്നും ആരോഗ്യ കേരളത്തിലേക്കുള്ള പുത്തന്‍ ചുവടുവെയ്പ്പാണെന്നും കൃഷിമന്ത്രി പി. പ്രസാദ് . ഓണസമൃദ്ധി 2025 കര്‍ഷകചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തുടനീളം 2000 കര്‍ഷകചന്തകളാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്നത്. ഓണവിപണി ലക്ഷ്യമാക്കി കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച നാടന്‍/ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില്പന ഉറപ്പുവരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതും അതിനോടൊപ്പം ഓണക്കാലത്ത് പച്ചക്കറി വിപണിയില്‍ ഉണ്ടാകാറുള്ള അനിയന്ത്രിത വിലക്കയറ്റം തടയുന്നതും ലക്ഷ്യമിട്ടാണ് കൃഷിവകുപ്പ് ഈ സമഗ്ര വിപണി ഇടപെടല്‍ നടത്തുന്നത് മന്ത്രി പറഞ്ഞു.
പ്രകൃതിക്ഷോഭങ്ങള്‍ ഉള്‍പ്പെടെ പ്രതികൂല കാലാവസ്ഥയിലും രണ്ട് ലക്ഷം ടണ്‍ പച്ചക്കറി അധികം ഉല്പാദിപ്പിക്കാന്‍ കേരളത്തിനു കഴിഞ്ഞെന്നും അഖിലേന്ത്യാതലത്തില്‍ കാര്‍ഷിക മേഖല 2.1 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ കേരളം 4.65 ശതമാനം എന്ന അഭിമാനകരമായ വളര്‍ച്ച കൈവരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ വരുമാന വര്‍ദ്ധനവില്‍ കൃഷി വകുപ്പ് പ്രതിജ്ഞാബദ്ധമാണ്, അന്തസാര്‍ന്ന ജീവിതം നയിക്കാന്‍ കഴിയുന്ന തരത്തില്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു.
എറണാകുളം, കരുമാലൂര്‍ ഗ്രാമപഞ്ചായത്ത് ഇക്കോ ഷോപ്പില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ പഴം പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഭൗമസൂചിക ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് കേരളഗ്രോ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത നാസര്‍ പുഷ്പകൃഷി ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി. കര്‍ഷകരില്‍ നിന്നും നേരിട്ട് ഉപഭോക്താവിലേക്ക് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കര്‍ഷക ചന്തയില്‍ ഇത്തവണ കൃഷി വകുപ്പിന്റെ കേരളഗ്രോ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും, ഭൗമസൂചിക ഉല്‍പ്പന്നങ്ങളും ലഭ്യമാക്കും.
കൃഷിഭവനുകള്‍ കേന്ദ്രികരിച്ച് 1076 വിപണികളും, ഹോര്‍ട്ടികോര്‍പ്പിന്റെ 764 വിപണികളും വി.എഫ്.പി.സി.കെ. നടപ്പിലാക്കുന്ന 160 വിപണികളും ഉള്‍പ്പെടെ ആകെ 2000 കര്‍ഷക ചന്തകളാണ് ഈ വര്‍ഷം കൃഷിവകുപ്പ് ഒരുക്കിയിട്ടുള്ളത്. പൊതുവിപണിയിലെ വിലയുടെ 10% അധികം വില നല്‍കി കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പഴം പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 30% വിലകുറച്ചാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം (04.09.2025) വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആര്‍ രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പോള്‍സണ്‍ ഗോപുരത്തിങ്കല്‍, വി.എഫ്.പി.സി.കെ. സി.ഇ.ഓ. ബിജിമോള്‍ കെ ബേബി, കൃഷി അഡീഷണല്‍ ഡയറക്ടര്‍ എസ്. സിന്ധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ ഗോപികൃഷ്ണന്‍, കെ.എസ്. ഷഹന, ഗ്രാമപഞ്ചായത്ത് അംഗം ബീന ബാബു, കര്‍ഷക പ്രതിനിധി ടി.കെ. അബ്ദുല്‍ റസാഖ്, കര്‍ഷക തൊഴിലാളി ഷാജി എം.വി. തുടങ്ങിയവര്‍ പങ്കെടുത്തു
തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…
തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…
തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…
തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…
തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…
സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…
© All rights reserved | Powered by Otwo Designs
Leave a comment