പൂന്തോട്ടത്തിന് അഴകിനും പൂക്കൂട നിര്‍മിക്കാനും ആസ്റ്റര്‍

ചുവപ്പ്, പിങ്ക്, പര്‍പ്പിള്‍, നീല, വെള്ള എന്നീ നിറങ്ങളില്‍ ചൈന ആസ്റ്റര്‍ പൂക്കള്‍ കാണപ്പെടുന്നു

By Harithakeralam
2025-09-01

വീട്ടുമുറ്റത്ത് പല നിറങ്ങളില്‍ ദിവസങ്ങളോളും പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടി... വേണമെങ്കില്‍ പൂവ് തണ്ടോടെ മുറിച്ചെടുത്ത് ബൊക്കെ നിര്‍മിക്കാം. ഇനി സ്വീകരണമുറിയിലോ മറ്റോ അലങ്കാരത്തിനായി സ്ഥാപിക്കാനും ഉചിതം. ചൈന ആസ്റ്റര്‍ പൂക്കള്‍ പൂന്തോട്ടത്തില്‍ നിര്‍ബന്ധമായും വളര്‍ത്തേണ്ട ചെടിയാണ്.

നിറങ്ങളിലെ വൈവിധ്യം  

ചുവപ്പ്, പിങ്ക്, പര്‍പ്പിള്‍, നീല, വെള്ള എന്നീ നിറങ്ങളില്‍ ചൈന ആസ്റ്റര്‍ പൂക്കള്‍ കാണപ്പെടുന്നു, 3-5 ഇഞ്ച് വീതിയുള്ള വലിയ, വീര്‍ത്ത പൂക്കളുമുണ്ട്. കൂട്ടമായി കൂട്ടമായി കാണപ്പെടുന്ന ഇതളുകള്‍ നേര്‍ത്തതും കൂര്‍ത്തതുമാണ്. നിറത്തിന് അനുസരിച്ച് വിവിധ ഇനം ആസ്റ്ററുകളുണ്ട്. പൂര്‍ണിമ, വയലറ്റ് കുഷ്യന്‍, ഓസ്ട്രിച്ച് പൂളും, ശശാങ്ക്,കാമിനി,കോമെറ്റ് എന്നിവയാണ് കേരളത്തിന്റെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങള്‍.

നടീല്‍ രീതി

നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാഴ്ചയുള്ള ഏത് സ്ഥലത്തും നടാം. വിത്ത് വഴിയാണ് പുതിയ ചെടി തയാറാക്കുന്നത്.  വിത്തുപാകി നാല് ആഴ്ചയ്ക്ക് ശേഷം പറിച്ചുനടാം.  തൈകള്‍ 30x30 സെന്റീമീറ്റര്‍ അകലത്തില്‍ പറിച്ചുനടാം. നടീല്‍ സമയത്ത് അടിവളം ചേര്‍ത്തു നല്‍കണം. ഒരടി മുതല്‍ മൂന്ന് അടി വരെ ഉയരത്തില്‍ ചെടികള്‍ വളരും.  

പരിചരണം

മിതമായ പരിചരണം മാത്രം ആവശ്യമുള്ള വിളയാണിത്. നന കുറച്ചു മാത്രം മതി. ഇടയ്ക്ക് ഉണങ്ങിയ ചാണകപ്പൊടി, ആട്ടിന്‍കാഷ്ടം എന്നിവയൊക്കെ നല്‍കിയാല്‍ നല്ല പോലെ പൂക്കളുണ്ടാകും. നട്ട് 80 മുതല്‍ 120 ദിവസത്തിനുള്ളില്‍ ഇവയില്‍ പൂക്കളുണ്ടായി തുടങ്ങും.  

Leave a comment

പൂന്തോട്ടത്തില്‍ സുഗന്ധം പടരാന്‍ ഗന്ധരാജന്‍

പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…

By Harithakeralam
പ്രകൃതിയൊരുക്കിയ പച്ച കര്‍ട്ടന്‍: കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ് നടാം

വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…

By Harithakeralam
വേനലില്‍ പൂന്തോട്ടത്തിന്റെ ശോഭ കുറഞ്ഞോ...? പരിഹാരമായി ഈ രണ്ടു ചെടികള്‍ നടൂ

പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…

By Harithakeralam
മുംബൈ നഗരത്തില്‍ പിങ്ക് വസന്തം ; വൈറലായി ഇന്ത്യന്‍ ചെറി ബ്ലോസം

ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…

By Harithakeralam
വേനലിലും പൂത്തുലയും നിക്കോഡിയ

പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…

By Harithakeralam
റോസച്ചെടികളുടെ ഇലകളില്‍ കുരുടിപ്പ്

തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…

By Harithakeralam
മുത്ത് തൂക്കിയിട്ട പോലെ ഇലകള്‍; അകത്തളത്തിന് അലങ്കാരമായി സ്ട്രിങ് ഓഫ് പേള്‍സ്

മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…

By Harithakeralam
പൂന്തോട്ടത്തിന് അഴകായി മുത്തച്ഛന്റെ താടി; വേരില്ലാച്ചെടി വളര്‍ത്താം

വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs