മഞ്ഞള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്തുടനീളമുള്ള മഞ്ഞള്‍ ഉല്‍പാദകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിനും മഞ്ഞളിന്റെ മൂല്യവര്‍ധനവ്, ഗുണമേന്മ, വിപണന സാധ്യതകളുടെ വിപുലീകരണം എന്നിവ ഉറപ്പാക്കാനുമായി നിസാമാബാദില്‍ സ്ഥാപിച്ച നാഷണല്‍ ടര്‍മറിക് ബോര്‍ഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'മഞ്ഞള്‍ എന്നത് ഗോള്‍ഡന്‍ സ്‌പൈസാണ്. സുഗന്ധവ്യഞ്ജനങ്ങളില്‍ പ്രത്യേക സ്ഥാനവും മഞ്ഞളിനുണ്ട്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മധ്യപ്രദേശ്, മേഘാലയ തുടങ്ങി രാജ്യത്തെ ഇരുപതോളം സംസ്ഥാനങ്ങളിലെ മഞ്ഞള്‍ കൃഷിയുടെ സമഗ്രമായ വികസനവും കര്‍ഷകരുടെ ക്ഷേമവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗുണമേന്മയുള്ള മഞ്ഞള്‍ ഉല്‍പാദിപ്പിക്കുന്ന ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും കാര്‍ഷിക മേഖലയ്ക്ക് വലിയ സാധ്യതകളാണുള്ളത്. മഞ്ഞള്‍ കാര്‍ഷിക മേഖലയ്ക്ക് പ്രോത്സാഹനം നല്‍കി രാജ്യത്തുടനീളമുള്ള മഞ്ഞള്‍ ഉല്‍പാദകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.' മന്ത്രി പറഞ്ഞു.
ലോകത്തെ മഞ്ഞള്‍ ഉല്‍പാദനത്തില്‍ 70 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10.74 ലക്ഷം ടണ്‍ മഞ്ഞളാണ് രാജ്യത്ത് വിളവെടുത്തത്. മഞ്ഞളിന്റെയും അനുബന്ധ ഉല്‍പന്നങ്ങളുടെയും ഗവേഷണത്തിനും വികസനത്തിനും പ്രോത്സാഹനം നല്‍കുന്ന ബോര്‍ഡില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഭാഗമാകും. കൂടാതെ, രാജ്യത്തെ വിവിധ കയറ്റുമതി, ഉല്‍പാദക സംഘങ്ങളും ബോര്‍ഡുമായി സഹകരിക്കും. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ മഞ്ഞളിനും മൂല്യവര്‍ധിത ഉല്‍പനങ്ങള്‍ക്കും ആവിശ്യക്കാരേറെയാണ്.
ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മഞ്ഞളിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനോടൊപ്പം വിളവ് വര്‍ധിപ്പിക്കുന്നതിനും പുതിയ വിപണികള്‍ കണ്ടെത്തുന്നതിനുമുള്ള നടപടികളാണ് ബോര്‍ഡ് ചെയ്യുക. മഞ്ഞള്‍ ഉല്‍പാദനത്തിന്റെയും കയറ്റുമതിയുടെയും ഗുണനിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ബോര്‍ഡ് ഉറപ്പാക്കും. ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍, നിസാമാബാദ് എം പി അരവിന്ദ് ധര്‍മപുരി, നാഷണല്‍ ടര്‍മറിക് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പല്ലെ ഗംഗ റെഡ്ഡി, എംഎല്‍എമാരായ ധന്‍പാല്‍ സൂര്യനാരായണ, പൈദി രാകേഷ് റെഡ്ഡി, കേന്ദ്ര വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി കേസാങ് യാങ്‌സോം ഷെര്‍പ്പ, സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി പി ഹേമലത, സ്‌പൈസസ് ബോര്‍ഡ് ഡയറക്ടറും നാഷണല്‍ ടര്‍മറിക് ബോര്‍ഡ് സെക്രട്ടറിയുമായ ഡോ. എ.ബി. രമ ശ്രീ എന്നിവര്‍ പങ്കെടുത്തു.
വിളവെടുപ്പ് സമയത്ത് ഇഞ്ചി വില കുത്തനെ കൂപ്പുകുത്തിയതോടെ പ്രതിസന്ധിയിലായി കര്‍ഷകര്‍. മറുനാട്ടില്‍ പോയി ഇഞ്ചികൃഷി ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് കര്‍ഷക…
വെയില് ശക്തമാകുന്നതിനാല്‍ പച്ചക്കറികളെപ്പോലെ തെങ്ങ്, കവുങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കു പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇല്ലെങ്കില്‍ വിളവ് കുറയാന്‍ കാരണമാകും. കഴിഞ്ഞ തവണ ശക്തമായ വെയില് കാരണമാണ് ഇത്തവണ തെങ്ങില്‍…
നിസാമാബാദ്/ കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളില്‍ 'സുവര്‍ണ്ണ' സ്ഥാനം അലങ്കരിക്കുന്ന മഞ്ഞളിന്റെ ഉല്‍പാദന, കയറ്റുമതിയില്‍ രാജ്യം ആഗോള നേതൃ നിരയിലാണെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. മഞ്ഞള്‍ കാര്‍ഷിക…
കുട്ടനാട്ടില്‍ പുഞ്ചകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക്…
തെങ്ങ് ചതിക്കില്ലെന്നാണ് മലയാളത്തിലെ പ്രധാന പഴമൊഴി. എന്നാല്‍ കാലം മാറുന്നതിന് അനുസരിച്ച് പഴഞ്ചൊല്ലും തിരുത്തേണ്ട അവസ്ഥയിലാണ് കേരളത്തിലെ കേരകര്‍ഷകര്‍. തേങ്ങ ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം മാത്രമാണിപ്പോള്‍…
റെക്കോര്‍ഡ് വിലയിലെത്തി കര്‍ഷകന് നല്ല ലാഭം നേടിക്കൊടുത്ത വിളയായിരുന്നു ഇഞ്ചി. കഴിഞ്ഞ ജനുവരിയില്‍ ഇഞ്ചി 60 കിലോ 6000 രൂപയ്ക്ക് വിറ്റിരുന്നു, എന്നാല്‍ ഇന്ന് വില 1400 മാത്രം. അനുകൂല കാലാവസ്ഥ കാരണം വിളവ്…
ഔഷധമായും സുഗന്ധവ്യഞ്ജനമായും ഉപയോഗിക്കുന്ന ഇഞ്ചി നമ്മുടെ പല വിഭവങ്ങളിലും ചേര്‍ക്കാറുണ്ട്. നിരവധി ഔഷധ ഗുണങ്ങളുള്ള ഇഞ്ചിക്ക് നാട്ടു വൈദ്യത്തില്‍ വലിയ സ്ഥാനമാണുള്ളത്. വിപണിയില്‍ ലഭിക്കുന്ന ഇഞ്ചിയില്‍ വലിയ…
നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമെല്ലാം റെക്കോര്‍ഡ് വിലയാണിപ്പോള്‍. തേങ്ങയുടെ ഉത്പാദനം കുത്തനെ കുറഞ്ഞതാണിതിന് പ്രധാന കാരണം. കനത്ത വെയിലില്‍ തെങ്ങില്‍ ഉത്പാദനം കുത്തനെ കുറഞ്ഞു. നനയ്ക്കാന്‍ സൗകര്യമില്ലാത്ത…
© All rights reserved | Powered by Otwo Designs
Leave a comment