കാസര്‍ഗോഡ്, ആറ്റിങ്ങല്‍, കൊണ്ടോട്ടി, കോട്ടയം, മാനന്തവാടി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, റാന്നി, ചാവക്കാട്, കോഴിക്കോട് (തൊണ്ടയാട്), പെരുമ്പാവൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് പുതിയ ഷോറൂമുകള്‍
കോഴിക്കോട്: മലയാളികളുടെ ഏറ്റവും വലിയ ഉത്സവസീസണായ ഓണത്തോടനുബന്ധിച്ച് കേരളമെമ്പാടുമായി മൈജി 11 പുതിയ വലിയ മൈജി ഫ്യൂച്ചര്‍ ഷോറൂമുകള്‍ തുറക്കുന്നു. കാസര്‍ഗോഡ്, ആറ്റിങ്ങല്‍, കൊണ്ടോട്ടി, കോട്ടയം, മാനന്തവാടി, കാഞ്ഞിരപ്പള്ളി, മൂവാറ്റുപുഴ, റാന്നി, ചാവക്കാട്, കോഴിക്കോട് (തൊണ്ടയാട്), പെരുമ്പാവൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലാണ് പുതിയ ഷോറൂമുകള്‍ വരുന്നത്.
ബിസിനസ്സ് വ്യാപിപ്പിക്കുന്നതിനപ്പുറം ഓണത്തോടനുബന്ധിച്ച് ലേറ്റസ്റ്റ് ടെക്‌നോളജി ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ്, ഹോം & കിച്ചണ്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ഗ്ലാസ് & ക്രോക്കറി എന്നിവയുടെ ഏറ്റവും വലിയ നിരയും ഏറ്റവും കുറഞ്ഞ വിലയും, മൈജിയുടെ ആകര്‍ഷകമായ മൂല്യവര്‍ധിത സേവനങ്ങളും കേരളമെമ്പാടും പരിചയപ്പെടുത്തുക, ശക്തമായ ഉപഭോക്തൃബന്ധം കെട്ടിപ്പടുക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കൂടുതല്‍ കുടുംബങ്ങളില്‍ സാന്നിധ്യമറിയിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മൈജി പുതിയ ഷോറൂമുകള്‍ തുറക്കുന്നതെന്ന് മൈജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എ. കെ. ഷാജി അറിയിച്ചു.
'ഞങ്ങളുടെ ഷോറൂമുകളിലേക്ക് ഇടനിലക്കാരെ ഒഴിവാക്കി ബള്‍ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ കിട്ടുന്ന ലാഭമാണ് വിലക്കുറവും ഓഫറുകളുമായി കേരളത്തിന് തിരിച്ച് നല്‍കുന്നത്. പുതിയ 11 ഷോറൂമുകള്‍ കൂടി വരുന്നതോടെ ആകെ ഷോറൂമുകളുടെ എണ്ണം 140ല്‍ കൂടുതലാകും. ഇത് വീണ്ടും കൂടുതല്‍ വിലക്കുറവുകളും ഓഫറുകളും സൃഷ്ടിക്കുമെന്ന് മാത്രമല്ല ഓണം സീസണില്‍ മൈജി അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ വിലക്കുറവുകളും ഓഫറുകളും കൂടി ചേരുമ്പോള്‍ കേരളം ഇതു വരെ കാണാത്ത ഓണാഘോഷങ്ങള്‍ക്ക് മൈജി തിരി തെളിക്കും' എ. കെ. ഷാജി കൂട്ടിച്ചേര്‍ത്തു.
ഓരോ ഷോറൂം ഉദ്ഘാടന ദിനത്തിലും ലാഭം ഈടാക്കാതെയുള്ള വില്‍പ്പനയാണ് മൈജി അവതരിപ്പിക്കുന്നത്. ഒപ്പം അന്ന് ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ മണിക്കൂറിലും വമ്പന്‍ ഭാഗ്യസമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം, ഷോപ്പ് ചെയ്ത മുഴുവന്‍ തുകയും ഉപഭോക്താവിന് തിരികെ ലഭിച്ചേക്കാവുന്ന മൈജിയുടെ ബോള്‍ ഗെയിം, സര്‍പ്രൈസ് സമ്മാനങ്ങള്‍, ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്ക് വിസിറ്റ് & വിന്നിലൂടെയുള്ള ഭാഗ്യസമ്മാനങ്ങള്‍, നൈറ്റ് ഷോപ്പിങ് സൗകര്യം എന്നിവയും ഉണ്ടാകും. ഷോറൂം ഉദ്ഘാടന ദിനങ്ങളില്‍ ഷോപ്പ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്താം.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് & ഹോം അപ്ലയന്‍സസ് ശൃംഖലയായ മൈജി അതിവമ്പന്‍ ഓണം ഓഫറുകളാണ് ഈ സീസണില്‍ ഒരുക്കിയിരിക്കുന്നത്. മറ്റാരും നല്‍കാത്ത വിലക്കുറവ്, മറ്റെങ്ങും ലഭ്യമല്ലാത്ത ഓഫറുകളായ കോംബോ സമ്മാനങ്ങള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, ലക്കി ഡ്രോ സമ്മാനങ്ങള്‍, ഡെയിലി ക്യാഷ് പ്രൈസ്, ബ്രാന്‍ഡുകള്‍ നല്‍കുന്ന സമ്മാനങ്ങള്‍, ഫിനാന്‍സ് ഓഫറുകള്‍ തുടങ്ങിയ മികച്ച ഓഫറുകളാണ് ഈ ഓണക്കാലത്ത് കസ്റ്റമേഴ്‌സിനായി മൈജി അവതരിപ്പിക്കുന്നത്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment