നല്ല പൂവിട്ടാലും ഇവയെല്ലാം കായാകുന്നത് സ്വപ്‌നം കാണാന്‍ മാത്രമേ പറ്റുകയൂള്ളൂ. എന്നാല്‍ ചില മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ നമ്മുടെ വീട്ടിലെ മുരിങ്ങയിലും നല്ല പോലെ കായ്കളുണ്ടാകും.
മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലക്കറിയാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയുപയോഗിച്ചു നിരവധി വിഭവങ്ങള്‍ നാം തയാറാക്കാറുണ്ട്. മുരിങ്ങയുടെ ഇല ലഭിക്കാന്‍ വലിയ പ്രയാസമൊന്നുമുണ്ടാകില്ല. എന്നാല്‍ കായ്ച്ചു കിട്ടാന്‍ വലിയ പാടാണ്. സാമ്പാറിലും മറ്റും ഉപയോഗിക്കാന്‍ മുരിങ്ങക്കാ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ് മിക്കവര്‍ക്കും. നല്ല പൂവിട്ടാലും ഇവയെല്ലാം കായാകുന്നത് സ്വപ്‌നം കാണാന്‍ മാത്രമേ പറ്റുകയൂള്ളൂ. എന്നാല്‍ ചില മാര്‍ഗങ്ങള്‍ പ്രയോഗിച്ചാല്‍ നമ്മുടെ വീട്ടിലെ മുരിങ്ങയിലും നല്ല പോലെ കായ്കളുണ്ടാകും.
മുരിങ്ങ രണ്ടു വിധം
ചെടിമുരിങ്ങ, മരമുരിങ്ങ എന്നിങ്ങനെ രണ്ടു വിധം മുരിങ്ങകളുണ്ട്. ചെടി മുരിങ്ങയുടെ തൈയാണ് നടുക. ഇത് നട്ട് ആറ് മുതല്‍ ഒമ്പത് മാസം കൊണ്ടു കായ്ക്കും. ചെടിയും ചട്ടിയിലുമെല്ലാം നടാം. നല്ല മരമുരിങ്ങ നാടന്‍ ഇനമാണ്, നമ്മുടെ പറമ്പിലൊക്കെ വളരുന്നത്. ഇവ വലുതായി മുകളിലേക്ക് പോകും. കായ് പിടിക്കാന്‍ വലിയ പാടാണ്.
1. വെള്ളക്കെട്ടുള്ള സ്ഥലത്ത് ഒരിക്കലും മുരിങ്ങ നടാന്‍ പാടില്ല. വെള്ളം കുറച്ച് മാത്രം ആവശ്യമുള്ള ചെടിയാണ് മുരിങ്ങ.
2. വേനല്‍ക്കാലത്താണ് മുരിങ്ങ നടേണ്ടത്, ഇപ്പോള്‍ മുരിങ്ങ നടാന്‍ അനുയോജ്യമായ സമയമാണ്.
3. നല്ല പോലെ വെയില്‍ കിട്ടിയാല്‍ മാത്രമേ മുരിങ്ങ കായ്ക്കൂ. ഇതിനാല്‍ തണല്‍ ഇല്ലാതെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മാത്രം നടുക.
4. ഉയരം കൂടും തോറും കമ്പ് കോതുക, എന്നാല്‍ മുരിങ്ങ കായ്ക്കാനുള്ള പ്രവണത ഏറെയാണ്. 10 അടിയില്‍ കൂടുതല്‍ വളരാന്‍ അനുവദിക്കരുത്. ചെടിമുരിങ്ങയിലാണ് ഈ മാര്‍ഗം ഏറെ അനുയോജ്യം.
5. ചെറിയ ചൂടുള്ള കഞ്ഞിവെള്ളം മുരിങ്ങയുടെ തടത്തില്‍ നിന്നും അല്‍പ്പം മാറി തളിച്ചു കൊടുക്കുക.
6. കുറച്ച് കടുക് അരച്ച് വെള്ളത്തില്‍ കലക്കി ചുവട്ടിലൊഴിക്കുക.
7. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുരിങ്ങയ്ക്ക് ഒറ്റത്തുള്ളി വെള്ളം പോലും നല്‍കരുത്. എന്നാല്‍ മാര്‍ച്ചില്‍ കായ്ക്കാനുള്ള സാധ്യത ഏറെയാണ്.
8. കുറച്ചു പഞ്ചസാര വെള്ളത്തില്‍ കലക്കി പൂക്കളില്‍ സ്േ്രപ ചെയ്യുക, തേനീച്ച വന്ന് പരാഗണം നടത്തി ധാരാളം കായ്കളുണ്ടാകും.
9. പെരിയകുളം 1 , പെരിയകുളം - 2 എന്നീ ഇനം മുരിങ്ങകള്‍ നടാന്‍ ശ്രദ്ധിക്കുക. ഇവ തമിഴ്‌നാട്ടില്‍ നിന്നുള്ള ഇനമാണ്. പെട്ടെന്ന് നല്ല പോലെ കായ്ക്കുന്ന ഇവ ചെടിമുരിങ്ങയില്‍പ്പെട്ടതാണ്.
10. ന്യൂട്രിയന്‍സിന്റെ കുറവ് ഇല മഞ്ഞളിക്കാനും കായ്പിടുത്തം കുറയാനും കാരണമാകും. എപ്‌സം സാള്‍ട്ട് മൂന്ന് ടീസ്പൂണ്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് ഇതിനെതിരേ ഫലം ചെയ്യും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment