പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള പ്രശ്‌നം, വിഷാദരോഗം, ഉത്കണ്ഠ, അമിത മാനസികസമ്മര്‍ദം, ആത്മഹത്യാ പ്രവണത എന്നിവ അമിതമായി മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ കാണപ്പെടുന്നു.
ലഹരി ഉപയോഗം പോലെ ഭീകരമായ പ്രശ്‌നങ്ങള്‍ അമിത മൊബൈല്‍ ഫോണ്‍ ഉപയോഗം കുട്ടികള്‍ക്കിടയില്‍ വരുത്തി വയ്ക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. രണ്ടുവര്‍ഷത്തിനിടെ ചികിത്സിച്ചത് 15,261 കുട്ടികളെയാണ് കേരളത്തില്‍ ചികിത്സിച്ചതെന്ന് വനിത-ശിശുക്ഷേമ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പഠനത്തിലെ പിന്നാക്കാവസ്ഥ, മറ്റുള്ളവരുമായി പൊരുത്തപ്പെടാനുള്ള പ്രശ്‌നം, വിഷാദരോഗം, ഉത്കണ്ഠ, അമിത മാനസികസമ്മര്‍ദം, ആത്മഹത്യാ പ്രവണത എന്നിവ അമിതമായി മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ കാണപ്പെടുന്നു. ലഹരി ഉപയോഗിക്കുന്നവരില്‍ കാണപ്പെടുന്നതിന് തുല്യമാണിത്.
പോഷകാഹാരക്കുറവ്, വ്യായാമക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും ഇത്തരം കുട്ടികളില്‍ പ്രകടമാണ്. മസ്തിഷ്‌ക വികാസത്തിനും ഇത്തരക്കാരില്‍ താമസമുണ്ടാകും. പേശീവികസനക്കുറവ്, പൊണ്ണത്തടി എന്നിവയ്ക്കും കാരണമാകും. വനിതശിശു വികസനം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളാണ് പ്രശ്‌നപരിഹാരത്തിനായി ഇടപെടുന്നത്. വനിതശിശു വികസന വകുപ്പ് മുഖേന കുട്ടികളിലും രക്ഷിതാക്കളിലും ബോധവത്കരണം നടത്തുന്നുണ്ട്.
ഗുരുതര കേസുകള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയിലൂടെയാണ് പരിഹരിക്കുന്നത്. മാനസികാരോഗ്യ പ്രൊഫണലുകളുടെ സഹായം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യം ഒ.പി.യില്‍ ഇതു ലഭ്യമാണ്. രക്ഷിതാക്കളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നാണ് ഡോക്റ്റര്‍മാര്‍ പറയുന്നത്. കുട്ടികളെ കായികം, കൃഷി തുടങ്ങിയ മേഖലകളില്‍ താത്പര്യമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മാതാപിതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഡോക്റ്റര്‍മാര്‍ പറയുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment