ജലദോഷം അകറ്റും, ദഹനത്തിന് സഹായിക്കും: കുഞ്ഞന്‍ ഇലയുടെ അത്ഭുത ഗുണങ്ങള്‍

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പുതിന.

By Harithakeralam
2025-06-20

ജ്യൂസ് തയാറാക്കാനും കറികള്‍ക്കും മറ്റു ഭക്ഷണങ്ങള്‍ക്കും സുഗന്ധവും രുചിയും നല്‍കാനും നാം ഉപയോഗിക്കുന്ന ഒന്നാണ് പുതിന ഇല. വശ്യമായ ഗന്ധം തന്നെയാണ് പുതിനയുടെ പ്രത്യേകത. ഇതിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഈ ഗന്ധം തന്നെയാണ്. എന്നാല്‍ നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പുതിന.

ദഹനം എളുപ്പമാക്കും

പുതിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹന എന്‍സൈമുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.  വയറു വീര്‍ക്കല്‍, ദഹനക്കേട്, വയറുവേദന എന്നിവയുള്ളവര്‍ ഇടയ്ക്ക് പുതിന ഉപയോഗിച്ചു നോക്കൂ. പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാനുമിതു സഹായിക്കും.

ചര്‍മ്മത്തിന് ഗുണം  

പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡ്, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കാനും മുഖക്കുരു കുറയ്ക്കാനും സഹായിക്കും.  ചര്‍മ്മത്തിലെ ചുവപ്പും ചൊറിച്ചിലും ശമിപ്പിക്കും.

ജലദോഷം അകറ്റും

മെന്തോള്‍ എന്ന രാസവസ്തു പുതിനയിലയില്‍ അങ്ങിയിട്ടുണ്ട്. ഇതു ശ്വസനം എളുപ്പമാക്കും. പ്രത്യേകിച്ച് ജലദോഷം, ചുമ അല്ലെങ്കില്‍ സൈനസുകള്‍ അടഞ്ഞുപോവുന്ന ഘട്ടത്തില്‍. പുതിനയിലയില്‍ നിന്നുള്ള നീരാവി ശ്വസിക്കുന്നതിലൂടെയോ പുതിന ചേര്‍ത്ത ചായ കുടിക്കുന്നതിലൂടെയോ നല്ല ആശ്വാസം ലഭിക്കും.

തടി കുറയ്ക്കും

നാരുകള്‍ കൂടുതലുള്ള കലോറി കുറവുള്ള ഇലകളാണ് പുതിനയുടേത്. ദഹനത്തെ സഹായിക്കുകയും കൊഴുപ്പിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തും. ഇതിനാല്‍ വിശപ്പ് വേഗത്തില്‍ ഇല്ലാതാക്കും. കുറച്ചു ഭക്ഷണം മാത്രമേ നാം കഴിക്കുകയുള്ളൂ. ഇതിനാല്‍ തടി കുറയ്‌ക്കേണ്ടവര്‍ക്ക് നല്ലൊരു ഉപാധിയാണ് പുതിന.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs