വെയില്‍ കാരണം പച്ചപ്പുല്ല് കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
കടുത്ത ചൂട് മൂലം സംസ്ഥാനത്ത് പാല്‍ ഉത്പാദനം ഗണ്യമായി കുറയുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് വലിയ തോതില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിലാണ് കുറവ് ഏറ്റവുമധികം, ഏകദേശം 15000 ലിറ്റര്‍.
മറ്റു ജില്ലകളിലും അവസ്ഥ ഏതാണ്ട് സമാനമാണ്. വെയില്‍ കാരണം പച്ചപ്പുല്ല് കിട്ടാനില്ലാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കാലിത്തീറ്റയുടെ വില വര്‍ധിച്ചതും പ്രതിസന്ധിയുണ്ടാക്കി. ഉയര്‍ന്ന താപനില ഹൈബ്രിഡ് ഇനം പശുക്കളുടെ ആരോഗ്യത്തിലും പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. തൊഴുത്തില്‍ ഫാന്‍ ഫിറ്റ് ചെയ്തും വെള്ളം സ്പ്രേ ചെയ്തുമെല്ലാം നോക്കിയിട്ടും പാല്‍ ഉത്പാദനം പഴയപടിയാകുന്നില്ലെന്നു കര്‍ഷകര്‍ പറയുന്നു. കാലികളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം മരുന്നിനും മറ്റുമെല്ലാം വലിയ പണവും ചെലവിടേണ്ടി വരുന്നു. ധാന്യപ്പൊടികള്‍ അടങ്ങിയ കാലിത്തീറ്റയാണിപ്പോള്‍ അധികം നല്‍കുന്നത്. പച്ചപ്പുല്ല് ലഭിക്കാത്തതിനാല്‍ ഇതു മാത്രം കഴിക്കുന്നത് പശുക്കളുടെ ആരോഗ്യത്തിനും പ്രശ്‌നമാകുന്നു.
പാലക്കാട്, മലപ്പുറം, ഇടുക്കി പോലുള്ള സ്ഥലങ്ങളില്‍ പാല്‍ ഉത്പാദനം കുറഞ്ഞതിനാല്‍ കേരളത്തിന് പുറത്ത് നിന്നും പാല്‍ സംഭരിക്കാനുള്ള നീക്കം മില്‍മ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഗുണനിലവാരം കുറഞ്ഞ പാല്‍ അംഗീകാരമില്ലാത്ത കമ്പനികള്‍ വിതരണം ചെയ്യാനും പാല്‍ ലഭ്യത കുറയുന്നത് കാരണമാകുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment