ആരോഗ്യത്തിനും അലങ്കാരത്തിനും മില്‍ക്ക് ഫ്രൂട്ട്

പഴങ്ങള്‍ മുറിക്കുമ്പോള്‍ മാംസളഭാഗത്ത് നിന്ന് പാല്‍ പോലെ നീര് പുറത്ത് വരുന്നതിനാലാണ് ഇതിന് 'മില്‍ക്ക്ഫ്രൂട്ട്' എന്ന പേരു ലഭിച്ചത്.

By Harithakeralam
2025-09-07

വെസ്റ്റ് ഇന്‍ഡീസിലെ ഗ്രേറ്റര്‍ ആന്റിലിസ് ദ്വീപില്‍ നിന്ന് ഉത്ഭവിച്ചൊരു പഴവര്‍ഗ ഇനമാണ് മില്‍ക്ക് ഫ്രൂട്ട് (Chrysophyllum cainito). മറ്റ് പഴങ്ങളുടെ ലഭ്യത കുറവുള്ള ഡിസംബര്‍ -ജനുവരി മാസങ്ങളിലാണ് കേരളത്തില്‍ മില്‍ക്ക് ഫ്രൂട്ട് വിളവെടുക്കാനാവുക.  ക്രിക്കറ്റ് ബോളിനെക്കാള്‍ വലിപ്പമുള്ള ഉരുണ്ട പഴങ്ങള്‍ വിളവെടുപ്പിന് പാകമാകുമ്പോള്‍ പച്ച, ഇളം പര്‍പ്പിള്‍, കടും പള്‍പ്പിള്‍ നിറങ്ങളില്‍ കാണപ്പെടുന്നു. പഴങ്ങള്‍ മുറിക്കുമ്പോള്‍ മാംസളഭാഗത്ത് നിന്ന് പാല്‍ പോലെ നീര് പുറത്ത് വരുന്നതിനാലാണ് ഇതിന് 'മില്‍ക്ക്ഫ്രൂട്ട്' എന്ന പേരു ലഭിച്ചത്. അതുപോലെ തന്നെ മുറിക്കുമ്പോള്‍ ഉള്‍ഭാഗം നക്ഷത്രാകൃതിയില്‍ കാണപ്പെടുന്നതിനാല്‍ 'സ്റ്റാര്‍ ആപ്പിള്‍'എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ഗുണങ്ങള്‍

വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് മില്‍ക്ക് ഫ്രൂട്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിറ്റാമിന്‍ സിയും രക്തചക്രപ്രവാഹത്തെ സഹായിക്കുന്ന ഇരുമ്പിന്റെ അംശവും ഇതില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. മില്‍ക്ക് ഫ്രൂട്ടില്‍ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരക ങ്ങളും നാരുകളും ആരോഗ്യത്തിന് ഏറെ നല്ലതാണ്.  പഴമായി കഴിക്കുന്നതിന് പുറമെ പാനീയങ്ങള്‍ ഉണ്ടാക്കുന്നതിനും മറ്റും ഉപയോഗിക്കാം.

അലങ്കാര വൃക്ഷം

വിശാലമായ ഇലച്ചാര്‍ത്തും ഇലകളുടെ പ്രത്യേകമായ നിറവിന്യാസവും മില്‍ക്ക് ഫ്രൂട്ടിനെ ഒരു അലങ്കരവൃക്ഷമായി മാറ്റുന്നു. ആകര്‍ഷകമായ നിറങ്ങളില്‍ ഫലങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന മില്‍ക്ക്ഫ്രൂട്ട് മരങ്ങള്‍ വീട്ടുമുറ്റത്തിന് അലങ്കാരമാണ്. അതുകൊണ്ട് ഫലവൃക്ഷമെന്ന നിലയിലും അലങ്കാരവൃക്ഷമെന്ന നിലയിലും മില്‍ക്ക്ഫ്രൂട്ടിനെ പ്രയോജനപ്പെടുത്താം.

ലോ റെന്‍ ഇനം

വിയറ്റ്‌നാമില്‍ നിന്നുള്ള വളരെ പ്രശസ്തമായ മില്‍ക്ക്ഫ്രൂട്ട് ഇനമാണ് ലോ റെന്‍. നല്ല മധുരവും മൃദുവായ ഘടനയും ഉയര്‍ന്ന പോഷകമൂല്യവുമാണ് ഈ പ്രശസ്തിക്ക് കാരണം. തനതായ രുചിയും ഗുണനിലവാരവും ഉള്ള ഈ ഇനം വിയറ്റ്‌നാമിലെ പഴകൃഷിയില്‍ മുഖ്യസ്ഥാനം വഹിക്കുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയുള്ള പ്രദേശങ്ങളിലാണ് മില്‍ക്ക്ഫ്രൂട്ട് നല്ല രീതിയില്‍ വളരുന്നത്. അതുകൊണ്ട് തന്നെ കേരളത്തില്‍ ഇത് മികച്ച വിളവ് തരും.

കൃഷി രീതി

നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും പൂര്‍ണ സൂര്യപ്രകാശവും മില്‍ക്ക് ഫ്രൂട്ടിന് ആവശ്യമാണ്. മറ്റ് പഴവര്‍ഗങ്ങളെപ്പോലെ ഏപ്രില്‍-മേയ് മാസങ്ങളാണ് നടീലിന് അനുേയാജ്യം. മരങ്ങള്‍ പടര്‍ന്ന് വളരാനും വേരുകളുടെ വളര്‍ച്ച മെച്ചപ്പെടുവാനും 30 X 30 അടി അകലത്തിലാണ് തൈകള്‍ നടേണ്ടത്. വാണിജ്യ കൃഷിയായി ചെയ്യുമ്പോള്‍ വാഴ, കൊക്കോ, കമുക് , പൈനാപ്പിള്‍ പോലുള്ള പഴവര്‍ഗങ്ങള്‍ ഇടവിളയായി ചെയ്യാം.

ഉല്‍പാദനവും വിളവെടുപ്പും

സാധാരണയായി ലോ റെന്‍ മില്‍ക്ക്ഫ്രൂട്ട് ഇനം ഡിസംബര്‍-ജനുവരി മാസങ്ങളിലാണ് വിളവെടുപ്പിന് പാകമാകുക. പഴങ്ങള്‍ ഇളം വയലറ്റ് നിറത്തില്‍ നിന്നും കടുംപര്‍പ്പിള്‍ (Deep Purple) നിറത്തിലേയ്ക്ക് മാറിക്കഴിയുമ്പോള്‍ വിളവെടുപ്പിന് പാകമായെന്നു മനസിലാക്കാം. ശരിയായ നിലയില്‍ ഉള്ള വിളവെടുപ്പ് പഴങ്ങളുടെ ഗുണനിലവാരത്തേയും സൂക്ഷിപ്പ് കാലത്തേയും വര്‍ദ്ധിപ്പിക്കും. പഴങ്ങള്‍ തണുപ്പിച്ചു കഴിക്കുന്നത് ഏറെ ആസ്വാദ്യകരമാണ്.

കേരളത്തിന്റെ സാധ്യത

കേരളത്തിന്റെ തനതായ ഉഷ്ണമേഖലാ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണും മില്‍ക്ക് ഫ്രൂട്ട് കൃഷിക്ക് ഏറെ അനുയോജ്യമാണ്. ഉപ്പുരസമുളള മണ്ണിലും താഴ്ന്ന പ്രദേശങ്ങളിലും ലോ റെന്‍ മില്‍ക്ക് ഫ്രൂട്ട് നന്നായി വളരും എന്നുളളത് എടുത്തു പറേയണ്ട കാര്യമാണ്. നല്ല പരിചരണം ഉറപ്പാക്കിയാല്‍ ലോ റെന്‍ മരങ്ങള്‍ ധാരാളം പഴങ്ങള്‍ നല്‍കും. നൂറു കണക്കിന് പഴങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന ഇവ കാഴ്ചയ്ക്ക് വളരെ മനോഹരമാണ്. ഒപ്പം കേരളത്തില്‍ മറ്റ് പഴങ്ങളൊന്നും തന്നെയില്ലാത്ത മാസങ്ങളില്‍ വിളവെടുക്കാം എന്നുളളത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം നല്‍കുകയും ചെയ്യും.

തയ്യാറാക്കിയത്

ഗവേഷണവിഭാഗം, ഹോംഗ്രോണ്‍ ബയോടെക്

കാഞ്ഞിരപ്പള്ളി

ഫോണ്‍. 8113966600.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs