മലബാര്‍ 'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതി: ഒരു ദിവസം 32,500 പേര്‍ക്ക് ഭക്ഷണം; ലക്ഷ്യം ഒരു ലക്ഷംപേര്‍ക്ക്

മലബാര്‍ ഗ്രൂപ്പ് ആരംഭിച്ച 'ഹംഗര്‍-ഫ്രീ വേള്‍ഡ്' പദ്ധതി പ്രകാരം ഒരു ദിവസം ഉച്ചഭക്ഷണമെത്തുന്നത് 32,500 പേര്‍ക്ക്

By Harithakeralam
2023-05-28

കോഴിക്കോട്:  വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിയ്ക്കാന്‍ മലബാര്‍ ഗ്രൂപ്പ് ആരംഭിച്ച 'ഹംഗര്‍-ഫ്രീ വേള്‍ഡ്' പദ്ധതി പ്രകാരം ഒരു ദിവസം ഉച്ചഭക്ഷണമെത്തുന്നത് 32,500 പേര്‍ക്ക്.   ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം-രണ്ടിനെ പിന്തുണച്ചുകൊണ്ട്  ആരംഭിച്ച ഈ പരിപാടി പ്രകാരം ദിവസം ഒരു ലക്ഷം പേരിലേക്ക് ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യമാണ് മലബാര്‍ ഗ്രൂപ്പിനുള്ളതെന്ന് ചെയര്‍മാന്‍ എം.പി. അഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തില്‍ 2,500 പേര്‍ക്ക്  പതിനാല് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ ഉച്ചഭക്ഷണമെത്തിക്കുന്നുണ്ട്.സാംബിയ, ടാന്‍സാനിയ എന്നീ വിദേശരാജ്യങ്ങളിലും ഇന്ത്യയില്‍ കേരളത്തില്‍ കൂടാതെ മുംബൈ, അഹമ്മദാബാദ്, നാഗ്പൂര്‍, പുണെ, കൊല്‍ക്കത്ത, റാഞ്ചി, ബംഗ്ളൂര്‍, ഹൈദരാബാദ്, ചെന്നെ, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂര്‍, മംഗളൂരു, മൈസൂര്‍, തൃശ്ശിനാപ്പള്ളി, സേലം, മധുര, ഹുബ്ളി, കല്‍ബുര്‍ഗി, ബെല്‍ഗാം, ഡല്‍ഹി, ലക്നോ, പട്ണ എന്നീ നഗരങ്ങളിലുമാണ് ഇപ്പോള്‍ ഭക്ഷണമെത്തിക്കുന്നത്.  ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത ധാരാളം പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ലോകത്താകെ 80 കോടി ആളുകള്‍ പട്ടിണിയില്‍ കഴിയുന്നുവെന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ കണക്കാക്കിയിട്ടുള്ളത്. പട്ടിണിമാറ്റാന്‍ ഇന്ത്യയുടെപ്പെടെ വിവിധ രാജ്യങ്ങളും വിവിധ ഏജന്‍സികളും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഒരുകൈസഹായമെന്ന നിലയ്ക്കാണ്  ഹംഗര്‍-ഫ്രീ വേള്‍ഡ് പരിപാടി ഏറ്റെടുത്തതെന്ന് എം.പി അഹമ്മദ് പറഞ്ഞു.  

സാമൂഹികസേവന രംഗത്ത് വലിയ ജനകീയാംഗീകാരം നേടിയ 'തണല്‍' എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് മലബാര്‍ ഈ പരിപാടി നടപ്പാക്കുന്നത്. ഭക്ഷണം തയാറാക്കുന്നതിന് ആധുനിക സജ്ജീകരണങ്ങളുള്ള അടുക്കളകളാണ് വിവിധ സംസ്ഥാനങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. കേരളത്തില്‍ മലബാര്‍ ഗ്രൂപ്പിന്റെ അടുക്കള തന്നെ ഉപയോഗിക്കുന്നു. തെരുവില്‍ കഴിയുന്നവരെയും ഭക്ഷണം ആവശ്യമുള്ള മറ്റുള്ളവരെയും കണ്ടെത്തി അവരുള്ള സ്ഥലത്തേക്ക് മലബാര്‍വളണ്ടിയര്‍മാരും തണല്‍ സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകരും ചേര്‍ന്ന് പായ്ക്കറ്റില്‍ ഭക്ഷണമെത്തിക്കുകയാണ്.

കേരളത്തിലെ വിവിധ നഗരങ്ങളിലെ റെയ്ല്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്റ്, ഹോസ്പിറ്റല്‍ പരിസരങ്ങള്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്.ഹംഗര്‍-ഫ്രീ വേള്‍ഡ് പദ്ധതിയോടൊപ്പം പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാസഹായം, വിദ്യാഭ്യാസസഹായം, വീട് വയ്ക്കാനുള്ളസഹായം മുതലായവ മലബാര്‍ തുടരുന്നുണ്ട്.  മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഉള്‍പ്പെടെ മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ലാഭത്തിന്റെ അഞ്ചുശതമാനം സാമൂഹിക ഉത്തരവാദിത്തിന്  മാറ്റിവെച്ച് ക്ഷേമപരിപാടികള്‍ നടപ്പാക്കുന്നത്. ഇതിനകം 200 കോടിരൂപ മലബാര്‍ ഈ ഇനത്തില്‍ ചെലവഴിച്ചു.

Leave a comment

100ന്റെ നിറവില്‍ മുംബൈയിലെ SBI ബ്രാഞ്ച്; രാജ്യത്ത് പുതുതായി 500 ശാഖകള്‍ കൂടി ആരംഭിക്കും

സാമ്പത്തിക വര്‍ഷാവസാനത്തോടെ രാജ്യത്ത് പുതുതായി 500 SBI ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതോടെ ആകെ ബ്രാഞ്ചുകള്‍ 23,000 ആകും. 1921ല്‍ 250 ശാഖകളുണ്ടായിരുന്നത് ഇപ്പോള്‍…

By Harithakeralam
ശ്വാസം മുട്ടി തലസ്ഥാനം: കടുത്ത നിയന്ത്രണങ്ങളിലേക്ക് ഡല്‍ഹി

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍. ഇന്നു രാവിലെ പുറത്ത് വിട്ട വായു ഗുണനിലവാര സൂചിക (AQI) 481ല്‍ എത്തിനില്‍ക്കുന്നു.  ഡല്‍ഹിയിലെ 39 മോണിറ്ററിങ് സ്റ്റേഷനുകളിലും വായുഗുണനിലവാര…

By Harithakeralam
തുലാവര്‍ഷം ചതിച്ചു; കൊടും ചൂടില്‍ ഉരുകി കേരളം

കേരളത്തെ കൈവിട്ട് തുലാവര്‍ഷം, തുലാം തുടങ്ങി നാലാഴ്ചയാകുമ്പോഴേക്കും കൊടും ചൂടില്‍ ഉരുകുകയാണ് കേരളം. കടുത്ത വേനലിനെപ്പോലെയാണിപ്പോള്‍ സംസ്ഥാനത്തെങ്ങും കാലാവസ്ഥ. കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഒഴികെ മറ്റെല്ലാ…

By Harithakeralam
തയ്യില്‍ മെഷീന്‍ വിതരണം

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ മൈക്രോ ക്ലസ്റ്റര്‍   ഭാഗമായിട്ടുള്ള  തയ്യില്‍ ക്ലസ്റ്റര്‍ കോഴിക്കോട് പോലീസ് ക്ഷേമ നികേതനില്‍ ദക്ഷിണ മേഖല ഐ ജി കെ . സേതുരാമന്‍ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കേരള എന്‍ജിഒ…

By Harithakeralam
കുക്കിങ് ഈസിയാക്കാം; ഐഡി പ്രൂഫ് ഏതെങ്കിലും മതി, യാത്രയിലും കൊണ്ടു പോകാം , ഇന്ത്യന്‍ ഓയിലിന്റെ ചോട്ടു സിലിണ്ടര്‍

നഗരത്തിരക്കില്‍ ചെറിയ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നവര്‍ക്ക് പ്രധാന പ്രശ്‌നമാണ് ഭക്ഷണം. പഠനം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വീട് വിട്ടു നില്‍ക്കുമ്പോഴാണ് അമ്മയുടെ രുചിയുടെ വിലയറിയുക. ഹോട്ടല്‍ ഭക്ഷണം…

By Harithakeralam
മിസ്റ്ററി@മാമംഗലം പ്രകാശനം ചെയ്തു

കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @  മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ…

By Harithakeralam
വീട്ടമ്മമാര്‍ക്ക് കിച്ചന്‍ സ്‌റ്റൈലിഷാക്കാം ; കൈപ്പിടിയിലൊതുങ്ങുന്ന സിലിണ്ടറുമായി ഇന്ത്യന്‍ ഓയില്‍

രാവിലെ അടുക്കളയില്‍ മഹായുദ്ധം നടത്തുന്നവരാണ് വീട്ടമ്മാര്‍... കുട്ടികളെ സ്‌കൂള്‍ പോകാനൊരുക്കണം, ഭര്‍ത്താവും ഭാര്യയും ജോലിക്കാരായിരിക്കും ഇവര്‍ക്കും ഓഫീസില്‍ പോകാന്‍ സമയത്തിറങ്ങണം... ഭക്ഷണം തയാറാക്കല്‍…

By Harithakeralam
മില്‍മയില്ലാതെ മലയാളിക്ക് എന്താഘോഷം, ഓണത്തിന് വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍

തിരുവനന്തപുരം: മലയാളി കണികണ്ടുണരുന്ന നന്മയാണ് മില്‍മ. ഇത്തവണത്തെ ഓണാഘോഷവും ആ പതിവ് തെറ്റിച്ചില്ല.  ഓണം സീസണില്‍ റെക്കോര്‍ഡ് വില്‍പ്പന, മില്‍മ വിറ്റത് 1.33 കോടി ലിറ്റര്‍ പാല്‍.  ഓണം സീസണായ കഴിഞ്ഞ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs