തെരുവ് നായ്ക്കള്‍ 80 കോഴികളെ കൊന്നിട്ടും തോറ്റുകൊടുത്തില്ല, പുഴുക്കളും ചിതലുകളും തീറ്റയാക്കി ചെലവ് കുറയ്ക്കല്‍ : വീട്ടമ്മയുടെ നാടന്‍ കോഴി വളര്‍ത്തല്‍

നാടന്‍ കോഴിയുടെ ഇറച്ചിയുടേയും മുട്ടയുടേയും ഗുണം മനസിലാക്കി അവയെ വളര്‍ത്തി വരുമാനം കണ്ടെത്തുന്ന വീട്ടമ്മയാണ് തൃശൂര്‍ എടത്തിരുത്തി സ്വദേശി നയന

By Harithakeralam
2025-10-28

വേഗത്തില്‍ വളര്‍ന്ന് നല്ല തൂക്കം വയ്ക്കുകയും ധാരാളം മുട്ടയിടുകയും ചെയ്യുന്ന ബ്രോയിലര്‍, ലഗോണ്‍  പോലുള്ള ഇനങ്ങള്‍ വ്യാപകമായതോടെ നമ്മുടെ നാടിന്റെ തനതു നാടന്‍ ഇനങ്ങള്‍ അന്യം   നിന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവയുടെ ഇറച്ചിയുടേയും മുട്ടയുടേയും ഗുണം മനസിലാക്കി അവയെ വളര്‍ത്തുന്നവരുമുണ്ട്. അവരിലൊരാളാണ് തൃശൂര്‍ എടത്തിരുത്തി സ്വദേശി നയനയെന്ന വീട്ടമ്മ. കഴിഞ്ഞ 5 വര്‍ഷമായി നാടന്‍ കോഴികളെ മാത്രം വളര്‍ത്തി, സ്ഥിര വരുമാനം കണ്ടെത്തുന്നുണ്ടിവര്‍. വീടിനോട് സമീപം തന്നെയാണ് വളരെ ചെലവ് കുറച്ചു നയന നാടന്‍കോഴികളെ വളര്‍ത്തുന്നത്.

സ്ഥിര വരുമാനം  

നാടന്‍ കോഴികളെ വളര്‍ത്തിയാല്‍ സ്ഥിരം വരുമാനം ലഭിക്കുമോയെന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. വലുപ്പം കുറവായതിനാല്‍ ഇറച്ചിക്ക് വില്‍പ്പന ലാഭകരമാകുമോ...? അത്യുത്പാദന ശേഷിയുള്ള കോഴികള്‍ വര്‍ഷത്തില്‍ ധാരാളം മുട്ടകളിടും എന്നാല്‍ നാടന്‍ കോഴികള്‍ പരിമിതമായ അളവിലേ മുട്ടയിടൂ, വലിപ്പം കുറഞ്ഞതിനാല്‍ മുട്ടയ്ക്ക് ഡിമാന്‍ഡ് കുറയും തുടങ്ങി നിരവധി സംശയങ്ങള്‍ പലര്‍ക്കുമുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ നയന പറയുന്നത്.  അത്യുത്പാദന ശേഷിയുള്ള ഇനങ്ങളേക്കാള്‍ പോഷക സമ്പുഷ്ടമാണ് ഇവയുടെ ഇറച്ചിയും മുട്ടയും, സ്വാദും കൂടുതലാണ്. ഇതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്, വീട്ടില്‍ തന്നെ വന്ന് വാങ്ങിക്കൊണ്ടു പോകും. കൂടെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് കുട്ടികളെയും കൊടുക്കും.

വിവിധയിനം കോഴികള്‍

നാടന്‍ കോഴികള്‍ പല തരത്തിലുണ്ട്. നിറത്തിലും രൂപത്തിലുമെല്ലാം വ്യത്യസ്തമാണിവ, മറ്റു കോഴികളെ പോലെയല്ല കാഴ്ചയില്‍ ഏറെ ഭംഗിയുമുണ്ട്. കാപ്പിരിക്കോഴി, നേക്കഡ് നെക്ക്, പുള്ളിക്കോഴി എന്നീ ഇനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ പുള്ളിക്കോഴിക്കും കാപ്പിരിക്കോഴിക്കും വലിയ ഡിമാന്‍ഡാണ് ഉള്ളത്.  മുട്ടയിട്ട് 15 ദിവസം കഴിയുമ്പോള്‍ കോഴികള്‍ പൊരുന്നാകും. 15-20 മുട്ടകള്‍ വരെ അടവയ്ക്കാന്‍ കഴിയും. ആദ്യമായി മുട്ടയിടുന്ന കോഴികളെ മുട്ടവിരിയിക്കാന്‍ വയ്ക്കാറില്ല. ഇന്‍ക്യുബിലേറ്ററിലും അടയിരിക്കുന്ന കോഴികളിലും മുട്ടവച്ച് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കും.  മറ്റുള്ളവര്‍ കൊണ്ടുവരുന്ന മുട്ടകളും ഇന്‍ക്യൂബിലേറ്ററില്‍ വിരിയിച്ചു കൊടുക്കാറുണ്ട്.

പ്രത്യേക കൂടും

അഴിച്ചിട്ടു വളര്‍ത്തുന്നതിനു പകരം, സുരക്ഷിതമായ കോംപൗണ്ടിലാണ് കോഴികളെ പുറത്തിറക്കുന്നത്. കോണ്‍ക്രീറ്റ് കട്ട കൊണ്ട് അര സെന്റ് സ്ഥലം സുരക്ഷിതമായി കെട്ടിയൊരുക്കിയിട്ടുണ്ട്. 150 തോളം കോഴികളുണ്ടായിരുന്നതില്‍ 80 എണ്ണത്തെ തെരുവ് നായ്ക്കള്‍ കൊന്നു. കൂട് തുരന്നു കയറിയാണ് നായ്ക്കള്‍ ആക്രമണം നടത്തിയത്. ഇതോടെയാണ് കൂട് ശക്തിപ്പെടുത്തിയത്. കുടുംബശ്രീയില്‍ നിന്നും വായ്പ എടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോണ്‍ക്രീറ്റ് കട്ടകള്‍ വച്ചു പടുത്ത് അതിന് മുകളില്‍ ഇരുമ്പു കമ്പി വച്ചാണ് പുതിയ കൂട് ഒരുക്കിയിരിക്കുന്നത്. മറ്റു നാടന്‍ ഇനങ്ങളെ കൂടി കണ്ടെത്തി കോഴി വളര്‍ത്തല്‍ വിപുലീകരിക്കാനാണ് ശ്രമം.

തീറ്റച്ചെലവ് ലാഭിക്കുക

പ്രകൃതിദത്തമായ ഭക്ഷണരീതിയാണ് ഇവിടെ നയന സ്വീകരിക്കുന്നത്. തീറ്റച്ചെലവ് കുറച്ചാല്‍ മാത്രമേ കോഴി വളര്‍ത്തല്‍ ലാഭകരമാകൂ. പച്ചക്കറി മാലിന്യങ്ങള്‍  പ്രത്യേക രീതിയില്‍ പാത്രങ്ങളില്‍ വച്ച് ബ്ലാക് സോള്‍ജിയര്‍ ഫ്‌ലൈയെ ആകര്‍ഷിച്ച് മുട്ടയിടിച്ച് വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണ് പ്രധാന ഭക്ഷണം. കോഴിക്കുഞ്ഞുങ്ങള്‍ക്ക് 3 മാസം വരെ ഈ പുഴുക്കളെയും തുളസിയിലയുമാണ് നല്‍കുക. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതായാണ് അനുഭവം. വലിയ കോഴികള്‍ക്കും പുഴുക്കളെ നല്‍കുന്നു. ചിതലുകളെ നല്‍കുന്നതിനായി ചാക്കും ഹാര്‍ഡ് ബോഡുമാണ് ഉപയോഗിക്കുക. ഇവ നനച്ച്, മണ്ണിലിട്ട് ചിതലുകളെയുണ്ടാക്കി കോഴികള്‍ക്കു നല്‍കുന്നു. പച്ചപ്പുല്ലും ഇതോടൊപ്പം നല്ല രീതിയില്‍ നല്‍കും. കോഴിത്തീറ്റയില്‍ ലെയര്‍മാഷ് ആണ് നല്‍കുന്നത്. ഒരു നേരം മാത്രമേ ഇതു നല്‍കുന്നുള്ളൂ. ഇതിനാല്‍ ചെലവ് വലിയ രീതിയില്‍ ലാഭിക്കാന്‍ കഴിയുന്നുണ്ട്. കോഴികള്‍ക്ക് പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയുമില്ല.

ഫാം വിപുലീകരണം ലക്ഷ്യം

മാധ്യമപ്രവര്‍ത്തകനായ ഭര്‍ത്താവ് ഷാജിയും മക്കളായ ആറാം ക്ലാസ് വിദ്യാര്‍ഥി സനയ് ചന്ദ്രക് , ഒന്നാം ക്ലാസ് വിദ്യാര്‍ഥി അവനി ചന്ദ്രിമയും  എല്ലാ സഹായവുമായി കൂടെയുണ്ട്. ആവശ്യത്തിന് മുട്ടയും ഇറച്ചിയും നല്‍കാന്‍ പലപ്പോഴും കഴിയാറില്ല. തെരുവ് നായ്ക്കളും കീരിയുമെല്ലാം പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്താറുണ്ട്. എന്നാലും തളരാന്‍ ഒരുക്കമല്ലെന്നു പറയുന്നു ഈ വീട്ടമ്മ. അഞ്ച് കോഴികളുമായിട്ടാണ് തുടക്കം, ഫാം വിപുലീകരണം തന്നെയാണ് ലക്ഷ്യം. കൂടുതല്‍ ഇനങ്ങളെ സ്വന്തമാക്കണം. വരുമാനം നേടുന്നതിനൊപ്പം നാടന്‍ ഇനങ്ങളെ സംരക്ഷിക്കുകയെന്ന  ലക്ഷ്യം കൂടിയുണ്ട്.  വീട്ടമ്മമാര്‍ക്ക് വരുമാനം കണ്ടെത്താല്‍ യോജിച്ച മേഖലയാണിത്. 12 സെന്റ് സ്ഥലത്താണ് വീടും കോഴി വളര്‍ത്തലുമെല്ലാം - കുറച്ചു സ്ഥലവും അധ്വാനിക്കാനുള്ള മനസുമുണ്ടെങ്കില്‍ മികച്ച വരുമാനം നേടാവുന്ന മേഖലയാണിതെന്നു പറയുന്നു ഈ വീട്ടമ്മ.

Leave a comment

തീറ്റച്ചെലവില്ലാതെ വളര്‍ത്താന്‍ ഭീമന്‍മത്സ്യം

വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…

By ഐബിന്‍ കാണ്ടാവനം
പോഷക സമ്പുഷ്ടമായ ഇറച്ചിയും മുട്ടയും; പരിചരണം എളുപ്പം - കാടവളര്‍ത്തല്‍ തുടങ്ങാം

കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…

By Harithakeralam
കരണ്‍ ഫ്രീസ്, വൃന്ദാവനി; ഇനി 'സിന്തറ്റിക് പശു'ക്കള്‍ വാഴും; അത്യുല്‍പാദനശേഷിക്കൊപ്പം കാലാവസ്ഥ മാറ്റത്തെ അതിജീവിക്കും - വിശദമായി വായിക്കാം

രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…

By ഐബിന്‍ കാണ്ടാവനം
ചൂട് കൂടുന്നു: ഓമന മൃഗങ്ങള്‍ക്കും വേണം പ്രത്യേക പരിചരണം

പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…

By Harithakeralam
പോത്ത് വളര്‍ത്തല്‍: രോഗങ്ങളെ കരുതിയിരിക്കണം

ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…

By Harithakeralam
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.  

കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍

1)…

By ഡോ. ജോണ്‍ ഏബ്രഹാം
മികച്ച കറവ പശുക്കളെ ലഭിക്കാന്‍ ശാസ്ത്രീയ പരിചരണം

1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…

By ഡോ. ജോണ്‍ ഏബ്രഹാം
വേനല്‍ച്ചൂടില്‍ നിന്ന് കോഴികള്‍ക്ക് സംരക്ഷണം

അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs