കടുത്ത ചൂടില്‍ ഉറക്കം തടസപ്പെടുന്നതായി പലരും പറയുന്നുണ്ട്. ഉറക്കം ഇല്ലാതാകുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. രാത്രി നല്ല പോലെ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
ചെറി : ഉറക്കത്തെ നിയന്ത്രിക്കുന്ന 'മെലറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ചെറിപ്പഴത്തില്‍ ധാരാളമായുണ്ട്. ഉറങ്ങുന്നതിനു മുമ്പ് കുറച്ചു ചെറി ജ്യൂസ് കുടിക്കുന്നത് ഗുണകരമാണ്.
പാല്‍ : രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് ഇളംചൂടുള്ള പാല്‍ കുടിക്കുന്നത് ശീലമാക്കാം. പാലില്‍ അടങ്ങിയിരിക്കുന്ന 'ട്രിപ്‌റ്റോഫാന്‍' , കാല്‍സ്യം എന്നിവ നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്നു.
വാഴപ്പഴം : മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് വാഴപ്പഴം. ഇത് പേശികളെ അയവുള്ളതാക്കാനും മെലറ്റോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
നട്സ് : വാള്‍നട്ട് , ബദാം എന്നിവയില്‍ മെലറ്റോണിനും മഗ്‌നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു.
ഓട്സ് : ഓട്സിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഉറക്കത്തിന് സഹായിക്കുന്ന സെറോടോണിന്‍ ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു.
മാമ്പഴത്തിന്റെ സീസണ് ആണിപ്പോള്‍ ഇന്ത്യയില്‍. കേരളത്തില്‍ സീസണ് ഏതാണ്ട് അവസാനിച്ചുവെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം മാമ്പഴം നമ്മുടെ വിപണിയില്‍ എത്തുന്നുണ്ട്. രുചിയിലും ഗുണത്തിലും മാമ്പഴത്തെ…
മുന്തിരി ധാരാളമായി ലഭിക്കുന്ന കാലമാണിപ്പോള്‍. ചൂടിനെ ചെറുക്കാന്‍ മുന്തിരി നേരിട്ടും ജ്യൂസാക്കിയുമൊക്കെ നമ്മള് കഴിക്കുന്നു. എന്നാല്‍ കീടനാശിനി അമിതമായി പ്രയോഗിച്ചാണ് മുന്തിരി വിപണിയിലെത്തുന്നത്. കൂടുതല്‍…
കടുത്ത ചൂടില്‍ ഉറക്കം തടസപ്പെടുന്നതായി പലരും പറയുന്നുണ്ട്. ഉറക്കം ഇല്ലാതാകുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. രാത്രി നല്ല പോലെ ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നോക്കാം.
വൃക്കരോഗങ്ങള്‍ക്കും സന്ധിവാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നത്. നല്ലപോലെ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ വൃക്കരോഗങ്ങള്‍ക്കിതു കാരണമാകും. ചില കാര്യങ്ങള്‍…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. ഈ സമയത്ത് വ്യായാമം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവ പിന്തുടര്‍ന്നിട്ടില്ലെങ്കില്‍ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം.
ചുണ്ട് കറുത്ത് വരുന്നതു പലരും നേരിടുന്ന പ്രശ്‌നമാണ്. പതിവായി സിഗററ്റ് വലിക്കുന്നവരുടെ ചുണ്ടില്‍ ഇത്തരം കറുക്കുന്ന പ്രശ്‌നം കാണാം. എന്നാല്‍ പുകവലി അല്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടും ചുണ്ടില്‍ കറുപ്പ് നിറം…
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകള്‍. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ രക്തത്തില്‍ നിന്ന് അരിച്ച് പുറത്താക്കുന്നതാണ് വൃക്കയുടെ പ്രധാന പ്രവര്‍ത്തനം. ഇതോടൊപ്പം ശരീരത്തിനാവശ്യമില്ലാത്ത…
© All rights reserved | Powered by Otwo Designs
Leave a comment