മഴക്കാലത്ത് മാലിന്യങ്ങള്‍ ചീഞ്ഞും ഒലിച്ചു ജലസോത്രസുകളിലെത്തിയും വലിയ പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്
പകര്‍ച്ച വ്യാധികള്‍ ഏറെയും പടര്‍ന്നു പിടിക്കുന്നത് മഴക്കാലത്ത്. ശക്തമായ മഴ കുറച്ചു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. നമ്മുടെ ഭൂപ്രകൃതിക്കും കാലാവസ്ഥയും അനുസരിച്ചു മഴക്കാലത്ത് മാലിന്യങ്ങള്‍ ചീഞ്ഞും ഒലിച്ചു ജലസോത്രസുകളിലെത്തിയും വലിയ പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാകാറുണ്ട്. ഇവയെ തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ നോക്കാം.
1. കിണര്‍, കുളം പോലുള്ള ജലസോത്രസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ഇതിലേക്ക് മഴ പെയ്യുമ്പോള്‍ മലിന ജലം ഒലിച്ചെത്തുന്നതു തടയാനുള്ള നടപടി സ്വീകരിക്കണം.
2. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഇക്കാലത്ത് കുടിക്കാവൂ, ഇതു കുട്ടികളെ അടക്കം നിര്‍ബന്ധമായും ശീലിപ്പിക്കണം.
3. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക, പഴകിയ ഭക്ഷണങ്ങള്‍ കഴിക്കരുത്.
4. വസ്ത്രങ്ങള്‍ നന്നായി ഉണക്കിയ ശേഷം മാത്രം ധരിക്കുക. നനവുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതു പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും.
5. കൊതുകു ശല്യം രൂക്ഷമാകുന്ന സമയമാണിത്. പ്രകൃതി ദത്തമായ കൊതുകു നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. കൊതുകു കടിക്കുന്നതു പലതരം രോഗങ്ങള്‍ക്ക് കാരണമാകും.
6. സമീകൃതമായ ഭക്ഷണ ശീലം പിന്തുടരുക. പഴങ്ങള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
7. പൊതു സ്ഥലത്ത് പോകുമ്പോള്‍ കാല് മുഴുവന്‍ മറയ്ക്കുന്ന ചെരുപ്പോ ഷൂവോ ധരിക്കാന്‍ ശ്രമിക്കുക. മലിനജലത്തിലൂടെ എലിപ്പനി, ഡംഗിപ്പനി പോലുള്ള രോഗങ്ങള്‍ പടരുന്നതു തടയാന്‍ ഇതു സഹായിക്കും.
8. അസുഖ ലക്ഷണം കണ്ടാല്‍ ഒരിക്കലും സ്വയം ചികിത്സ നടത്തരുത്, ഉടനേ ഡോക്റ്ററെ കാണുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment