'സേവിംഗ്‌സിന്റെ വിദ്യ' പരസ്യ ക്യാംപെയിനുമായി ഫെഡറല്‍ ബാങ്ക്

ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 'സേവിംഗ്‌സിന്റെ വിദ്യ' പരസ്യ ക്യാംപെയിനുമായി ഫെഡറല്‍ ബാങ്ക്

By Harithakeralam
2025-05-26

കൊച്ചി: ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 'സേവിംഗ്‌സിന്റെ വിദ്യ' എന്ന പരസ്യ ക്യാംപെയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ് അംബാസഡറുമായ വിദ്യാ ബാലനാണ് പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.  ആപ്പുകള്‍ക്കുമപ്പുറത്തേക്കു നീളുന്നതാണ്  ഇടപാടുകാരുമായുള്ള ആത്മബന്ധം എന്ന ആശയത്തിന്റെ തുടര്‍ച്ചയായി, സ്മാര്‍ട്ട് സേവിംഗ്‌സും  മികച്ച സേവനവും  അര്‍ഥപൂര്‍ണമായ ബന്ധങ്ങളും ഒത്തുചേരുമ്പോള്‍ എന്നെന്നും നിലനില്‍ക്കുന്ന മൂല്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്ന ആശയമാണ് പരസ്യം മുന്നോട്ടുവെക്കുന്നത്.  നിത്യജീവിതത്തില്‍ നിന്നെടുത്ത രസകരമായ സന്ദര്‍ഭങ്ങളിലൂടെ സമ്പാദ്യത്തിന്റെ പ്രാധാന്യം പറഞ്ഞുതരുന്ന രീതിയിലാണ് പരസ്യചിത്രങ്ങള്‍  ഒരുക്കിയിരിക്കുന്നത്. മികച്ച സേവനത്തിനു പേര് കേട്ട ഫെഡറല്‍ ബാങ്കുമായി  ദീര്‍ഘകാല  ബന്ധം സ്ഥാപിക്കുന്നതിലേക്ക് പരസ്യചിത്രങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഉത്പ്പന്നങ്ങളെയോ പലിശനിരക്കുകളെയോ കുറിച്ച് പറയുന്നതിന് പകരം 'സേവിംഗ്‌സ്' എന്ന ആശയത്തിനാണ് പരസ്യത്തിലൂടെ ഊന്നല്‍ നല്‍കുന്നത്.

ബ്രാന്‍ഡ് അംബാസഡറായതിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഇറക്കുന്ന 'സേവിംഗ്‌സ് കി വിദ്യ' പരസ്യ ക്യാംപെയിന്‍ വന്‍ വിജയമാകുമെന്ന് നടി വിദ്യാബാലന്‍ പറഞ്ഞു. 'ക്യാംപെയിന് എന്റെ പേര് നല്‍കിയത് യാദൃശ്ചികമാണെങ്കിലും, ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ പണം സേവ് ചെയ്യാന്‍ പറ്റുമെന്നതും ഇത്തരം കാര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ യഥേഷ്ടം ലഭ്യമാണെന്നതും പരിഗണിക്കുമ്പോള്‍  പരസ്യത്തില്‍ പറയുന്ന ആശയം വളരെ എളുപ്പത്തില്‍ മനസ്സിലാവാന്‍ സാധിക്കും. ഡിജിറ്റല്‍ സാങ്കേതികതയ്ക്ക് ഊന്നല്‍ നല്‍കുമ്പോഴും  മാനുഷിക മൂല്യങ്ങളിലൂന്നിയുള്ള  ബാങ്കിന്റെ സമീപനം അക്കൗണ്ട് തുറന്ന സമയത്ത് എനിക്ക് നേരിട്ടറിയാന്‍ സാധിച്ചു.' വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ നിര്‍ദ്ദേശങ്ങളിലൂടെ ബോധപൂര്‍വമായി തീരുമാനം എടുക്കുക എന്ന ആശയമാണ്  ഈ ക്യാംപെയിനില്‍ വിദ്യാ ബാലന്‍ അവതരിപ്പിക്കുന്നത് . ബാങ്കില്‍ അക്കൗണ്ട് തുറന്നതിലൂടെ തനിക്കു ലഭിച്ച സേവനത്തിന്റെ  മികവ് തന്നെയാണ് അവര്‍ പങ്കുവെക്കുന്നത്. അനുഭവങ്ങളുടെയും വികാരങ്ങളുടെയും ആധികാരത ഈ പരസ്യചിത്രങ്ങളില്‍ ദൃശ്യമാണ്. സേവിംഗ്‌സിന്റെ വിദ്യ എന്ന ആശയം  പകര്‍ത്താവുന്ന അനവധി  സന്ദര്‍ഭങ്ങള്‍  എല്ലാവരുടെയും ജീവിതത്തില്‍ യഥേഷ്ടം ലഭ്യമാണ്.  ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു.  ടിവി, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ, പരസ്യബോര്‍ഡുകള്‍, പത്രങ്ങള്‍, ഫെഡറല്‍ ബാങ്ക് ശാഖകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യചിത്രങ്ങളും  അനുബന്ധ പരസ്യങ്ങളും വിവിധ ഭാഷകളില്‍ പുറത്തിറങ്ങും.

Leave a comment

ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമം മഹാസാഗരത്തെ അളക്കുന്നതുപോലെ: സ്വാമി അസംഗാനന്ദഗിരി

കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…

By Harithakeralam
ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന്

കോഴിക്കോട്:  നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ്  പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…

By Harithakeralam
ആശുപത്രി മാലിന്യം ഇനി കൃഷി ചെയ്യാനുള്ള മണ്ണ് : സാങ്കേതിക വിദ്യയുമായി സി.എസ്.ഐ.ആര്‍-നിസ്റ്റും ബയോ വസ്തും സൊല്യൂഷന്‍സും

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…

By Harithakeralam
27 വയസുള്ള കര്‍ഷകനോട് എന്തിനീ ക്രൂരത: അതും ക്ഷീര വികസന മന്ത്രിയുടെ നാട്ടില്‍ കൊല്ലം പാല്‍ സൊസൈറ്റിയിലെ സംഭവത്തില്‍ പ്രതിഷേധം ശക്തം

പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…

By Harithakeralam
UL സൈബര്‍പാര്‍ക്കില്‍ ഇന്‍ഡസ്ട്രി ഡിമാന്‍ഡ് ഡേ സമാപിച്ചു

വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…

By Harithakeralam
ബി എസ് സി നഴ്‌സിംഗ് 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്

മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.

By Harithakeralam
ബീഹാര്‍ വിജയത്തിന് വിത്തിട്ടത് മഖാന ; മോദി നല്‍കിയത് 100 കോടി ഒപ്പം മഖാന ബോര്‍ഡും

ബീഹാര്‍  നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…

By Harithakeralam
വിള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: വരുന്നു ഡിജിറ്റല്‍ ക്രോപ്പ് സര്‍വേ

തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs