ആദ്യത്തെ മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും, 2019ല്‍ പ്രവേശനം നേടി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബിരുദദാനം നടന്നു.
മേപ്പാടി: ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെ 2021-22 അധ്യയന വര്‍ഷത്തില്‍ അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, റേഡിയോ ഡയഗ്‌നോസിസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രവേശനം നേടിയ ആദ്യത്തെ മെഡിക്കല്‍ പി.ജി. വിദ്യാര്‍ത്ഥികള്‍ക്കും, 2019ല്‍ പ്രവേശനം നേടി ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ആറാം ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബിരുദദാനം നടന്നു. ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെയും കേരളാ യൂണിവേഴ്‌സിറ്റിയുടെയും വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമ്മല്‍ ബിരുദദാനം നിര്‍വഹിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന കാന്‍സര്‍ രോഗ വിദഗ്ധനും ലേക് ഷോര്‍ ഹോസ്പിറ്റല്‍ കാന്‍സര്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. വി.പി. ഗംഗാധരന്‍ വിശിഷ്ടാതിഥി ആയിരുന്നു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ. എ.പി. കാമത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീര്‍, ട്രസ്റ്റി. നസീറ ആസാദ് എന്നിവരും സന്നിഹിതരായിരുന്നു. യുവ ഡോക്റ്റര്‍മാര്‍ക്കുള്ള പ്രതിജ്ഞാവാചകം മെഡിക്കല്‍ സൂപ്രണ്ട് ഡോ. മനോജ് നാരായണന്‍ ചൊല്ലിക്കൊടുത്തു. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ട്രസ്റ്റി ഡോ. സെബാ മൂപ്പന്‍ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് സംസാരിച്ചു.
അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ടും ഒ.ബി. ജി വിഭാഗം മേധാവിയുമായ ഡോ. എലിസബത്ത് ജോസഫ്, ഡി.ജി.എമ്മും കേരളാ ആരോഗ്യ സര്‍വ്വകലാശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാല്‍, ബിരുദധാരികളെ പ്രതിനിധീകരിച്ച് ഡോ. അമല്‍ കെ.കെ, പി.ടി.എ പ്രസിഡന്റ് ജ്യോതി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് മാഗസിന്‍ പ്രകാശനവും 2019 ബാച്ചിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിയ്ക്കും കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിയ്ക്കുമുള്ള അവാര്‍ഡുകളുടെ വിതരണവും നടന്നു. ഹൗസ് സര്‍ജന്‍ ഡോ. മീനാക്ഷി ബി. മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment