മുടി കറുപ്പിക്കാറുണ്ടോ; കാന്‍സര്‍ മുതല്‍ നിരവധി അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം

പല തരം കമ്പനികളുടെ ഹെയര്‍ ഡൈകള്‍ നമ്മുടെ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവയെല്ലാം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്നതാണ് യാഥാര്‍ഥ്യം.

By Harithakeralam
2025-07-23

ചെറുപ്പത്തിലേ മുടി നരയ്ക്കുന്നത് വലിയ സംഭവമേ അല്ലാതായിരിക്കുന്നു. ഇതിനാല്‍ ഹെയര്‍ ഡൈ ഉപയോഗം യുവാക്കള്‍ക്കിടയിലടക്കം സ്ഥിരം ശീലമാണിന്ന്. ഭക്ഷണ ശീലം, കാലാവസ്ഥ, വെള്ള എന്നിവയിലെല്ലാമുള്ള മാറ്റം മനുഷ്യന്റെ മുടിയുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനാല്‍ മുടി നരയ്ക്കാനിപ്പോള്‍ പ്രായമാകേണ്ട കാര്യമൊന്നുമില്ല. പല തരം കമ്പനികളുടെ ഹെയര്‍ ഡൈകള്‍ നമ്മുടെ വിപണിയില്‍ സുലഭമാണ്. എന്നാല്‍ ഇവയെല്ലാം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവയാണ് എന്നതാണ് യാഥാര്‍ഥ്യം.

കാന്‍സറിന് കാരണമാകും

ഹെയര്‍ ഡൈയില്‍ അടങ്ങിയ ചില രാസവസ്തുക്കള്‍ കാന്‍സറിനു കാരണമാകും എന്ന് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച് ഓണ്‍ കാന്‍സര്‍ (IARC) പറഞ്ഞിട്ടുണ്ട്. ബ്ലാഡര്‍ കാന്‍സറിനും സ്തനാര്‍ബുദത്തിനും ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്കും കാരണമാകും എന്ന് ശാസ്ത്രീയപഠനങ്ങള്‍ പറയുന്നു. ഇതില്‍ തന്നെ ബ്ലാഡര്‍ കാന്‍സര്‍ വരാനുള്ള സാധ്യതയാണ് ഏറ്റവും കൂടുതല്‍.

അമിതമായി ഉപയോഗിച്ചാല്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് തലമുടിക്ക് കേടുപാടുകള്‍ വരുത്തും. പിപിഡി ആകട്ടെ ചിലരില്‍ അലര്‍ജി ഉണ്ടാക്കും. ഈ രാസവസ്തുക്കള്‍ തലയോട്ടിയിലൂടെ ആഗിരണം ചെയ്യപ്പെടുകയും രക്തത്തില്‍ കലരുകയും ചെയ്യും. വൃക്കകള്‍ ഇവയെ അരിച്ചു മാറ്റുകയും ക്രമേണ ഇത് മൂത്രസഞ്ചി (bladder) യില്‍ അടിഞ്ഞുകൂടുകയും ചെയ്യും. മൂത്രസഞ്ചിയുടെ ആന്തരിക പാളിയില്‍ രാസവസ്തുക്കള്‍ കലരുകയും ഇത് കാന്‍സര്‍ ബാധിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  

1. ഇവയുടെ ഉപയോഗം സ്ഥിരമാക്കാതെ വല്ലപ്പോഴും മാത്രമാക്കുക.

2. ബ്യൂട്ടിപാര്‍ലര്‍ പോലുള്ളവയില്‍ ജോലി ചെയ്യുന്നവര്‍ ഗ്ലൗസ് ,മാസ്‌ക് എന്നിവ ധരിച്ചു മാത്രം ഉപയോഗിക്കുക.

3. ചില കമ്പനികളുടെ ഉത്പന്നങ്ങള്‍ താരതമ്യേന സുരക്ഷിതമാണ്, ഇവയ്ക്ക് വിലയും കൂടുതലാണ്. ചര്‍മരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ഇത് ഉപയോഗിക്കുക.  

4. ധാരാളം വായുസഞ്ചാരമുള്ള ഇടങ്ങളില്‍ വച്ച് ഇവ ഉപയോഗിക്കുക. ഉദാഹരണത്തിന് വീട്ടില്‍ ബാത്ത് റൂമില്‍ വച്ച് തലയില്‍ പുരട്ടാതെ മുറ്റത്ത് ഇരുന്നു ഉപയോഗിക്കാം. വായുവിലൂടെയുള്ള പ്രശ്‌നം കുറഞ്ഞു കിട്ടും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs