പച്ചക്കറിച്ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഗുണപതജ്ഞലി കായ്പിടിത്തം വേഗമാകാനും സഹായിക്കും
പച്ചക്കറികളും പഴച്ചെടികളും പെട്ടെന്നു വളരാനും കീടരോഗ ബാധകള്‍ ഇല്ലാതാകാനും ഏറെ അനുയോജ്യമായൊരു ജൈവ ഉത്തേജകമാണ് ഗുണപതജ്ഞലി. പച്ചക്കറിച്ചെടികളുടെ വളര്‍ച്ച വേഗത്തിലാക്കുന്ന ഗുണപതജ്ഞലി കായ്പിടിത്തം വേഗമാകാനും സഹായിക്കും. ഇതു പ്രയോഗിക്കുന്ന വിളകളില്‍ കീടങ്ങളും രോഗങ്ങളും ബാധിക്കുന്നതു വളരെ കുറവാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. പച്ചില, ഗോമൂത്രം, ചാണകം എന്നിവയൊക്കെയാണ് ഗുണപതജ്ഞലിയുണ്ടാക്കാന്‍ ആവശ്യമായ വസ്തുക്കള്‍.
1. പച്ചില - 15 കിലോ
( പപ്പായ, കമ്യൂണിസ്റ്റ് പച്ച, ശീമക്കൊന്ന എന്നിവയുടെ ഇലകളാണ് ഏറെ അനുയോജ്യം. മുള, തേക്ക്, യൂക്കാലിപ്റ്റസ് എന്നിവയുടെ ഇല ഒരിക്കലും ഉപയോഗിക്കരുത്.)
2. ഉഴുന്ന് ഒരു കിലോ
3. ശര്‍ക്കര ഒരു കിലോ
4. ഗോമൂത്രം 5 ലിറ്റര്‍
5. ചാണകം 5 കിലോ
വലിയൊരു ഡ്രം സംഘടിപ്പിച്ച ശേഷം അതില്‍ പകുതിയോളം വെള്ളം നിറച്ച ശേഷം പച്ചിലകള്‍ ഇടുക. ഇതിലേക്ക് മുളപ്പിച്ച ഉഴുന്ന്, ശര്‍ക്കര, ഗോമൂത്രം, ചാണകം എന്നിവയുമിട്ട് ഇളക്കി ഡ്രമ്മിന്റെ വായ് മൂടിക്കെട്ടി വയ്ക്കുക. എല്ലാ ദിവസവും വൈകിട്ട് മൂടി തുറന്ന് നന്നായി ഇളക്കുക. 15 ദിവസം ഇതാവര്‍ത്തിക്കണം. 15 ദിവസമാകുമ്പോഴേക്കും ഇലകള്‍ നന്നായി അലിഞ്ഞ് ഗുണപതജ്ഞലി തയാറായിട്ടുണ്ടാകും. ഇതു നന്നായി അരിച്ചെടുത്തുവേണം ഉപയോഗിക്കാന്‍.
നന്നായി അരിച്ചെടുത്ത ഒരു ലിറ്റര്‍ ഗുണപതജ്ഞലി അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു വേണം ഉപയോഗിക്കാന്‍. വെള്ളം ചേര്‍ത്ത ശേഷം 50 മില്ലി ലിറ്റര്‍ വീതം വേണം ഒരു ചെടിക്ക് പ്രയോഗിക്കാന്‍. ചെടികളുടെ തടത്തിന് ചുറ്റും ഒഴിക്കുകയും ഇലകളില്‍ സ്്രേപ ചെയ്യുകയും ചെയ്യാം. സ്േ്രപ ചെയ്യുകയാണെങ്കില്‍ ഒരു ലിറ്റര്‍ ഗുണപതജ്ഞലിയില്‍ പത്ത് ലിറ്റര്‍ വെള്ളം ചേര്‍ക്കണം.
കീടനാശിനിയായും വളര്‍ച്ചത്വരകമായും ഒരേ സമയം പ്രവര്‍ത്തിക്കുമെന്നാണ് ഗുണപതജ്ഞലിയുടെ പ്രധാന പ്രത്യേകത. ഒരു ചെടിയുടെ വളര്‍ച്ചയ്ക്കു വേണ്ട ഏറെക്കുറെ എല്ലാ മൂലകങ്ങളും ഗുണപതജ്ഞലിയില്‍ അടങ്ങിയിട്ടുണ്ട്. ഗോമൂത്രം, ചാണകം, അഴുകിയ ഇലകള്‍ എന്നിവ ചെടിയുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ തയാറാക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്.
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
വഴുതന - വെള്ളരി വര്‍ഗ വിളകളിലും കുരുമുളകിലും ഇലകരിച്ചില്‍ രോഗം വ്യാപകമാണ്. ഒറ്റയടിക്ക് കൃഷിത്തോട്ടം മുഴുവന്‍ ഉണക്കാന്‍ ഈ രോഗം കാരണമാകും. മണ്ണിനെ ആരോഗ്യമുളളതാക്കി കീടങ്ങളെ നശിപ്പിക്കുക എന്നതാണ് ഇതിനൊരു…
© All rights reserved | Powered by Otwo Designs
Leave a comment