ടെറസില്‍ ഗ്രോബാഗ് ഒരുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

ഗ്രോബാഗില്‍ മിശ്രിതമൊരുക്കലും ഇവ ടെറസില്‍ സജ്ജീകരിക്കുന്നതുമാണ് പ്രധാനം.

By Harithakeralam
2025-04-16

വേനല്‍ക്കാലത്ത് ടെറസില്‍ പച്ചക്കറി നല്ല വിളവ് തരും. നല്ല വെയിലത്ത് പരിചരണം നന്നായി നല്‍കിയാല്‍ മികച്ച വിളവ് ടെറസ് കൃഷിയില്‍ നിന്നും സ്വന്തമാക്കാം.  സ്വാഭാവികമായ മണ്ണിലല്ലാതെ ഗ്രോബാഗിലും ചട്ടിയിലുമെല്ലാം കൃഷി ചെയ്യുന്നതിനാല്‍ ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രോബാഗില്‍ മിശ്രിതമൊരുക്കലും ഇവ ടെറസില്‍ സജ്ജീകരിക്കുന്നതുമാണ് പ്രധാനം.

1. പോട്ടിംഗ് മിശ്രിതം തയ്യാറാക്കുന്നതിന്  ചാണകം/കമ്പോസ്റ്റ്, മണല്‍, മേല്‍മണ്ണ് എന്നിവ തുല്യ അളവില്‍  ചേര്‍ക്കുക. ടൈക്കോഡെര്‍മ കൊണ്ട് സമ്പുഷ്ടമാക്കിയ ചാണകം രോഗപ്രതിരോധത്തിനും നല്ല വളര്‍ച്ചക്കും സഹായിക്കും. ഡ്രമ്മും ചട്ടിയും ബക്കറ്റുമൊക്കെയാണ്  ഉപയോഗിക്കുന്നതെങ്കില്‍ അടിഭാഗത്ത് അധിക വെള്ളം വാര്‍ന്ന് പോകുന്നതിനുള്ള സുക്ഷിരങ്ങള്‍ ഉണ്ടാകണം.

2. ചെടിച്ചട്ടി/ബക്കറ്റുകളാണങ്കില്‍ അടിഭാഗത്ത് ഇഷ്ടിക കഷണം /ഓടിന് കഷണം ഉപയോഗിച്ച് 1.5 ഇഞ്ച് കനത്തില്‍ അടുക്കുക. ഗ്രോബാഗ് , ചാക്ക് എന്നിവയ്ക്ക്  ഓടിന്‍ കഷണങ്ങള്‍ ആവശ്യമില്ല.

3. ഗ്രോബാഗ്/ചാക്ക്/ചെടിച്ചട്ടിയുടെ മുക്കാല്‍ഭാഗം വരെ പോട്ടിംഗ് മിശ്രിതം നിറക്കണം. ഗ്രോബാഗിന്റെ മുകള്‍ വശം ചുരുട്ടി പോട്ടിംഗ് മിശ്രിതത്തിന്റെ രണ്ട് ഇഞ്ച് ഉയരത്തിലെത്തിച്ചു വേണ് കൃഷി ചെയ്യാന്‍

4. തൈ നട്ടാല്‍ രണ്ട്  മൂന്നു ദിവസം നേരിട്ട് വെയിലും മഴയുമേല്‍ക്കാതെ സംരക്ഷിക്കണം.

5. മട്ടുപ്പാവിന്റെ ചരിവിനു സമാന്തരമായി രണ്ട് ഇഷ്ടിക ചേര്‍ത്തു വച്ച് അതിലാണ് ഗ്രോബാഗുകള്‍ വയ്‌ക്കേണ്ടത്.

6. ഗ്രോബാഗുകള്‍  തമ്മില് ചുരുങ്ങിയത് 60 സെ. മീ അകലം വേണം.

7. ചെടികള്‍ മറിയാതിരിക്കാന്‍ ചെറിയ കമ്പുകള്‍ നാട്ടി താങ്ങ് കൊടുക്കണം. രണ്ട് സ്പൂണ്‍ കുമ്മായം ബാഗിനോട് ചേര്‍ത്ത് ഉള്‍വശത്തിട്ടു കൊടുക്കുക. ഇത് മാസത്തിലൊരിക്കല്‍ ആവര്‍ത്തിക്കണം

Leave a comment

പച്ചമുളക് നന്നായി കായ്ക്കാന്‍ വളം അടുക്കളയില്‍ നിന്നു തന്നെ

മഴയും വെയിലുമൊന്നും പ്രശ്‌നമല്ലാതെ നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. കുറച്ചു ദിവസം വെള്ളത്തില്‍ നിന്നാലും പ്രശ്‌നമല്ല മുളക് ചെടി കായ്ക്കും. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഏതു കാലാവസ്ഥയിലും മുളകിനെ ബാധിക്കും.…

By Harithakeralam
മഴക്കാലത്ത് പച്ചമുളക് നല്ല വിളവ് തരും; ഈ വളങ്ങള്‍ പ്രയോഗിക്കാം

മഴക്കാലത്ത് നല്ല വിളവ് തരുന്ന വിളയാണ് പച്ചമുളക്. വെയിലും മഴയുമൊന്നും പ്രശ്‌നമല്ലാതെ പച്ചമുളക് വളരും.  കേരളത്തില്‍ പച്ചമുളക് കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയവുമിതാണ്. എന്നാല്‍ മുരടിപ്പ്, പൂ കൊഴിച്ചില്‍…

By Harithakeralam
മഴയത്തും നല്ല വിളവ്, കൃഷി രീതിയും എളുപ്പം ; പ്രോട്ടീന്‍ സമ്പുഷ്ടമായ പയര്‍ വളര്‍ത്താം

ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പയര്‍ അഥവാ അച്ചിങ്ങ. നമുക്കാവശ്യമായ വിറ്റാമിനുകളും ധാതുലവണങ്ങളും പ്രോട്ടീനും ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ളത് പയറു വര്‍ഗങ്ങളിലാണ്. വിറ്റാമിന്‍ കെ,…

By Harithakeralam
ശക്തമായ മഴ തുടരുന്നു; കൃഷിയിടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മഴ ശക്തമായി തുടരുന്നതിനാല്‍ അടുക്കളത്തോട്ടത്തില്‍ കൃത്യമായ പരിപാലനം ആവശ്യമാണ്. തെങ്ങിന്‍ തോട്ടം, കുരുമുളക്, പച്ചക്കറി തുടങ്ങിയ വിളകള്‍ക്കാണ് ഈ സമയത്ത് പ്രത്യേക പരിപാലനം ആവശ്യമുള്ളത്.

By Harithakeralam
ശക്തമായ മഴ തുടരുന്നു : ജാതിത്തോട്ടത്തിലും പച്ചക്കറികളിലും പ്രത്യേക ശ്രദ്ധ

കാലവര്‍ഷം നേരത്തെ എത്തിയിരിക്കുകയാണ് കേരളത്തില്‍. നല്ല മഴ രണ്ടു ദിവസമായി എല്ലായിടത്തും ലഭിക്കുന്നു. പലയിടത്തും കൃഷിത്തോട്ടം വെള്ളത്തിലായി കഴിഞ്ഞു. ജാതി, പച്ചക്കറികള്‍, കുരുമുളക് പോലുള്ള വിളകള്‍ക്ക് പ്രത്യേക…

By Harithakeralam
കോവലില്‍ നിന്നും മികച്ച വിളവ്; കനത്ത മഴയ്ക്ക് മുമ്പ് തണ്ട് വെട്ടി പരിപാലിക്കാം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് കോവല്‍. ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും കോവല്‍ പതിവായി കഴിക്കുന്നതു നല്ലതാണ്.…

By Harithakeralam
മഴക്കാലം ചീരക്കാലം:നിറയെ ഇലകളുണ്ടാകാന്‍ ചില പൊടിക്കൈകള്‍

ഏറെ പോഷകങ്ങള്‍ നിറഞ്ഞ ഇലക്കറിയാണ് ചീര. പണ്ടു കാലം മുതല്‍ക്കേ ചീര നമ്മുടെ ഭക്ഷ്യവസ്തുക്കളുടെ പട്ടികയിലുണ്ട്. കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയെന്നാണ് പറയുന്നത്. മഴയത്ത് നല്ല വിളവ് തരുന്ന ഇലക്കറിയാണ് ചീര.…

By Harithakeralam
ഒരു പിടി ചോറു മതി, വെള്ളീച്ചയെയും മുഞ്ഞയെയും തുരത്താം

അടുക്കളത്തോട്ടത്തില്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെയും പേടി സ്വപ്‌നമാണ് വെള്ളീച്ചയും മുഞ്ഞയും. പയര്‍, പച്ചമുളക്, വെണ്ട, വഴുതന, പാവയ്ക്ക, പടവലം തുടങ്ങി സകല ചെടികളെയും നശിപ്പിക്കാന്‍ ഈ രണ്ടു കീടങ്ങള്‍…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs