മുളക് നല്ല പോലെ കായ്ക്കാന്‍ സഹായിക്കുന്ന ചില ടെക്‌നിക്കുകള്‍ നോക്കാം.
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ ഇലകള്‍ ചുരുട്ടിയും തിന്നും നശിപ്പിച്ചാല്‍ മുളക് ചെടി വളരാതെ വിളവ് നല്‍കാതെ മുരടിച്ചു നില്‍ക്കും. മുളക് നല്ല പോലെ കായ്ക്കാന്‍ സഹായിക്കുന്ന ചില ടെക്‌നിക്കുകള്‍ നോക്കാം.
1. വെയില്‍ നിര്‍ബന്ധമാണ് മുളകിന് ദിവസം ഏകദേശം അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് മുളക് നടുക.
2. ഉണങ്ങിയ ചാണകപ്പൊടി അടിവളമായി നല്‍കി തൈ നട്ടാലും നല്ല വിളവ് ലഭിക്കും. പുഴുക്കളുടെ ആക്രമണത്തെ ചെറുക്കാനുള്ള കരുത്ത് ചെടിക്ക് ഇതിലൂടെ ലഭിക്കും.
3. വെയില്‍ ഉള്ളപ്പോള്‍ നന നിര്‍ബന്ധമാണ് എന്നാല്‍ ചുവട്ടില്‍ വെള്ളം കെട്ടികിടക്കാന്‍ പാടില്ല.
4. പൂക്കള്‍ കൊഴിയുന്നതാണ് മറ്റൊരു പ്രശ്‌നം. ഇതിനെ തടയാന്‍ മീന്‍ കഴുകിയ വെള്ളമോ ഫിഷ് അമിനോ ആസിഡോ തളിക്കുക. മുളക് പൂവിടുമ്പോള്‍ തന്നെ കായം കലക്കിയ വെള്ളം തളിക്കുന്നതും നല്ലതാണ്.
5. ഇല തിന്നു നശിപ്പിക്കുന്ന പുഴുക്കളാണ് മറ്റൊരു പ്രശ്‌നം. ഇവയെ തുരത്താന്‍ വേപ്പിന്‍ എണ്ണ - സോപ്പ് മിശ്രിതം ആഴ്ചയിലൊരിക്കല്‍ തളിച്ചു കൊടുക്കുക.
6. ചെടി വളര്‍ന്ന് ഒരടി ഉയരമാകുമ്പോള്‍ മുകള്‍ ഭാഗം നുള്ളിക്കളയുന്നതു നല്ലതാണ്, അപ്പോള്‍ കൂടുതല്‍ ശാഖകള്‍ വരും ഇതിലെല്ലാം മുളകുമുണ്ടാകും.
7.പച്ചച്ചാണകം-കടലപ്പിണ്ണാക്ക്- എല്ല് പൊടി എന്നിവ പുളിച്ച ലായനി നേര്‍പ്പിച്ച് ഒഴിക്കുന്നതു ചെടി നല്ല പോലെ വളരാന്‍ സഹായിക്കും.
8. ചെടിയുടെ ചുവട്ടില്‍ മുട്ടത്തോട് പൊട്ടിച്ച് വിതറുന്നതു നല്ലതാണ്.
9. കഞ്ഞിവെള്ളം ഇടയ്ക്ക് പുളിപ്പിച്ച് ചെടിയുടെ ചുവട്ടിലൊഴിച്ചു കൊടുക്കാം.
10. പച്ചില-പച്ചച്ചാണക ലായനി നേര്‍പ്പിച്ച് ഒഴിക്കുന്നതും നല്ല പോലെ കായ്ക്കാന്‍ സഹായിക്കും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment